Wednesday, August 21, 2019

ജീവിതത്തിന്റെ ആകത്തുക. ഒന്നുമല്ല, ഒരു കുന്തവും ചുക്കുമല്ല.

ഗുരോ, ഈ ജീവിതത്തിന്റെ ആകത്തുക?

സൂക്ഷ്മാണു തൊട്ട് സ്ഥൂലപ്രപഞ്ചം വരെ എല്ലാം മഹാത്ഭുതം തന്നെ.

എന്നാലും വാസ്തവം പറയണമല്ലോ?

ഒന്നുമല്ല, ഒരു കുന്തവും ചുക്കുമല്ല ജീവിതം.

എന്തെന്നും എന്തിനെന്നും അറിയാതെ പേറേണ്ടി വരുന്ന ബാധ്യത, മഹാഭൂരിപക്ഷത്തിനും ജീവിതം.

ചെയ്യേണ്ടിവരുന്ന ജോലിയുടെ അര്ത്ഥവും ലക്ഷ്യവും മാത്രം തന്നെ ജീവിതത്തിന്റെ അര്ത്ഥവും ലക്ഷ്യവും ആയിത്തീരുന്ന ജീവിതം.

ജീവിതത്തിൽ ഒന്നുമില്ല.
ഒരു കുന്തവും ചുക്കുമില്ല.
വെറും കുറെ തോന്നലുകള് അല്ലാതെ.

വെറും കാല്പനികതക്ക് വശംവദരാവാതിരുന്നാല്, പര്വ്വതീകരിക്കാതിരുന്നാല്, ഒന്നും പറയാനില്ല. ജീവിതത്തെ കുറിച്ച്. ആര്ക്കും.

ഗുരോ, അപ്പോൾ ഈ ജീവിതം അടിസ്ഥാനമാക്കി ദൈവം ശിക്ഷിക്കുമെന്ന് പറയുന്നതോ?

കുഞ്ഞേ, ശുദ്ധ നുണ.
വെറും തോന്നിവാസം.
ശുദ്ധഭ്രാന്ത്.
വെറും പച്ചയായ വിഡ്ഢിത്തം.
വെച്ചുകെട്ടിയ നുണ.

അതല്ലെങ്കില്, ദൈവത്തെ ശിക്ഷിക്കാന്, ദൈവത്തെ കുറിച്ച് പറയുന്നവരെ ശിക്ഷിക്കാന്, ആരുമില്ല, ഉണ്ടാവില്ല എന്ന ധൈര്യം പറയിപ്പിക്കുന്നത്.

കുഞ്ഞേ,

ജീവിക്കുന്നവരില് മഹാഭൂരിപക്ഷവും നിസ്സഹായത കൊണ്ട്‌ ജീവിക്കുന്നര്.

ജനിച്ച് പോയത് കൊണ്ട്‌ ജീവിക്കുന്നവർ.

തെരഞ്ഞെടുപ്പില്ലാതെ.

ഒരുവേള മരണഭയം മൂലം മാത്രം നീട്ടിക്കൊണ്ടു പോകുന്നവര്.

എന്നിട്ടാണോ ശിക്ഷയുടെ കാര്യം പറയുന്നത്‌?

കുഞ്ഞേ നീ ഊറിച്ചിരിക്കുക.

No comments: