ദൈവം ഉണ്ടെന്ന് പറയുന്നതിന് ഇല്ലെന്ന് പറയുന്നതിനേക്കാള് ന്യായവും തെളിവും ഇല്ല.
ഇല്ലെന്ന് പറയുന്നവര് നിലകൊള്ളുന്നത് ഉണ്ടെന്ന് പറയുന്നവർ നിലകൊള്ളുന്ന അതേ പ്രതലത്തില് തന്നെ.
രണ്ട്കൂട്ടരും ഒരുപോലെ തങ്ങളുടെ മാനത്തിനുള്ളില് കുടുങ്ങി, തടവറയിലായി ഊഹിക്കുക മാത്രം.
ഉണ്ടെന്ന് പറയുന്നതും ഇല്ലെന്ന് പറയുന്നതും ഒരുപോലെ ഒന്നുമറിയാതെ.
സത്യസന്ധമായി മനസാക്ഷിയെ തൊട്ടറിഞ്ഞാണെങ്കിൽ രണ്ടും ഒരുപോലെ ശരിയും തെറ്റും.
*****
ദൈവം ഉണ്ടെന്ന് പറഞ്ഞാല്, നിങ്ങൾ ആ പറയുന്നത് പച്ചക്കളവാണെന്ന് ദൈവം പോലും പറയും. ദൈവം പോലും നിങ്ങളെ വിശ്വസിക്കില്ല.
കാരണം, നിങ്ങള്ക്ക് ദൈവത്തെ അറിയില്ലെന്നും അറിയാനാവില്ലെന്നും ദൈവം അറിയും.
നിങ്ങള്ക്കറിയാവുന്ന, അറിയാനാവുന്ന ദൈവമില്ലെന്ന് ദൈവത്തിനറിയാം .
No comments:
Post a Comment