ദൈവം പോലും നരകത്തിലാണ്...
വിശ്വാസികള് ഉണ്ടാക്കുന്ന ഏകഭാവത്തിലെ ബോറടി മാറ്റാൻ
ഒരു തമാശയുണ്ട്....
സ്വര്ഗത്തിലെ telephone booth ന്റെ മുന്പില് വല്ലാത്ത നീണ്ട ക്യൂ...
ക്യൂവില് സ്വര്ഗത്തിലെ ജനങ്ങൾ അക്ഷമ കൊണ്ട് പെരുത്തു.
എല്ലാവർക്കും വിളിക്കണം നരകത്തിലേക്ക്. നരകത്തിലെ സുന്ദരിമാരും സുന്ദരന്മാരുമായ് സംസാരിക്കാന്.
ക്യൂ നീങ്ങുന്നതേ ഇല്ല.
കുറെ കഴിഞ്ഞപ്പോൾ ക്യൂവില് നിന്നും ഒരാൾ ബൂത്തിനകത്ത് എത്തി നോക്കി കാര്യമന്വേഷിച്ചു.
അപ്പോഴാണ് മനസ്സിലായത്.
ദൈവം തന്നെ ഫോൺ ചെയതുകൊണ്ടിരിക്കുകയാണ് .
എവിടേക്ക്, ആരെ ദൈവം ഇത്ര നേരം നീണ്ടു ഫോൺ ചെയ്യുന്നു?
അന്വേഷിച്ചപ്പോളറിഞ്ഞു.
നരകത്തിലേക്ക് വിളിക്കുകയാണ്.
ദൈവം Merlin Munroeയുമായി നീണ്ടു നീണ്ട് സല്ലപിച്ചു കൊണ്ടിരിക്കുകയാണ്.
*****
തമാശ കുറച്ച് പഴയത് ആയത് കൊണ്ടാണ് telephone ബൂത്ത് വന്നത്.
ഇന്നത്തെ രീതിയില് പറഞ്ഞാല്, 'സ്വര്ഗവാസികള് സ്വര്ഗത്തില് ദൈവത്തെ കാണാതെ വന്നപ്പോൾ അന്വേഷിച്ചു തെരഞ്ഞു.
പക്ഷെ, ദൈവം Merlin Munroe യുമായി സംസാരിക്കാനും ചാറ്റ് ചെയ്യാനും വീഡിയോ കോൾ നടത്താനും മൊബൈല് റേഞ്ച് അന്വേഷിച്ച് കുന്നിൻമുകളില് പോയിരുന്നു.' എന്ന് പറയേണ്ടി വരും
No comments:
Post a Comment