Wednesday, August 21, 2019

സ്വശരീരത്തെ ദേവാലയമായി കാണുന്നവര്‍ അലങ്കരിക്കും, നൃത്തം ചെയ്യും.

ഇസ്ലാം അധിനിവേശമതം തന്നെയാണ്
പ്രാദേശികമായ എല്ലാ ദൈവസങ്കല്‍പങ്ങളെയും 
വിശ്വാസ വൈവിധ്യങ്ങളെയും രീതികളെയും 
ഇല്ലാതാക്കുന്ന മതം.

********

അറിയുക
അന്വേഷിക്കുന്നതും ചിന്തിക്കുന്നതും 
അറിയുന്നതും കണ്ടെത്തുന്നതും 
അവയുടെ അടിസ്ഥാനത്തില്‍  മാറിപ്പോകുന്നതും അല്ല 
കാപട്യം.

*********

ജീവിതത്തിന്ലക്ഷ്യം ജീവിതം
കവിതയും ചിന്തയും ജോലിയും ഒന്നുമല്ല

അവയൊക്കെ പെട്ട്പോയ കെണിയില്‍നിന്നും 
മുക്തിനേടാനുള്ള ശ്രമം മാത്രം.

********

അഭിനയിക്കേണ്ട പണി 
കാര്യമായി എടുക്കേണ്ട കോൺഗ്രസിന് 
ഇനിയങ്ങോട്ട് കാര്യമായൊന്നും 
പറയാനും ഇടപെടാനും ചെയ്യാനും 
സാധിക്കില്ല.

**********

തെറ്റിനിന്നാല്‍ 
പരസ്പരം തകരാറുകള്‍ കാണും, പറയും
ഒത്തുനിന്നാല്‍ 
പരസ്പരം ഗുണങ്ങള്‍ കാണും, പറയും
ഇത്രയേ ഉള്ളൂ.

*********

സ്വശരീരത്തെ 
ദേവാലയമായി കാണുന്നവര്‍ 
അലങ്കരിക്കും, നൃത്തം ചെയ്യും

ശരീരം അപമാനമായി കാണുന്നവർ 

ഒളിഞ്ഞിരിക്കും, മറച്ചുനടക്കും.

No comments: