Sunday, August 25, 2019

സ്വാര്‍ത്ഥത ശരിയാണ്‌. തെറ്റൊന്നും ഇല്ലാത്തത്.

സ്വാര്ത്ഥത ശരിയാണ്‌.
തെറ്റൊന്നും ഇല്ലാത്തത്.
തീര്ത്തും ശരിയായത്.

പറഞ്ഞുവന്നാല് സ്വാര്ത്ഥത ദൈവികമാണ്, പ്രകൃതിപരമാണ്, ആത്മീയമാണ്, പദാര്ത്ഥപരമാണ്, പിന്നെ എല്ലാമാണ്.

സ്വാര്ത്ഥത.
കര്മ്മലോകത്തെ ചരിപ്പിക്കുന്ന, ചലിപ്പിക്കുന്ന, പണിയെടുപ്പിക്കുന്ന ന്യായം.

സ്വാര്ത്ഥത എല്ലാവരേയും ജീവിതത്തിന്റെ ഉപകരണങ്ങള് ആക്കി മാറ്റുന്ന, ജീവിതത്തിന്‌ വേണ്ടത് മുഴുവന് സംഭവിപ്പിക്കുന്ന, ഒരുയര്ന്ന ദൈവിക-ജീവിത-പ്രകൃതി തന്ത്രം.

സ്വാര്ത്ഥതയിലൂടെയും, ദീര്ഘക്കാഴ്‌ചയില്, നടപ്പിലാവുക നിസ്വാര്ത്ഥത മാത്രം തന്നെ.

തേനീച്ചയുടെ തേനും മാവിന്റെ മാങ്ങയും കര്ഷകന്റെ അരിയും മീന്പിടുത്തക്കാരന് പിടിക്കുന്ന മീനും അങ്ങനെ എല്ലായിടത്തും ലഭിക്കുന്നു.

സ്വാര്ത്ഥത നിസ്വാര്ത്ഥതയായി മാറിക്കൊണ്ട്.

നിസ്വാര്ത്ഥതയും, ഫലത്തില്, സ്വാര്ത്ഥത തന്നെ. അവനവന്റെ സൗകര്യത്തിന്, മാറിനിന്നും ഒട്ടിനിന്നും, അകന്നും അടുത്തും, അവനവനെ സ്ഥാപിക്കുന്ന, സമര്ത്ഥിക്കുന്ന, തെളിയിക്കുന്ന സ്വാര്ത്ഥത.

സ്വാര്ത്ഥത ഒഴിവാക്കാന് സാധിക്കില്ല.

കാല്പനികതയിലും അവകാശവാദങ്ങളിലും അല്ലാതെ.

കാരണം,

സ്വാര്ത്ഥത ജീവിതത്തിന്റെയും അതിജീവനത്തിന്റെയും അടിസ്ഥാനബോധമാണ്.

ജീവിതത്തെ ജീവിതമാക്കുന്ന ബോധം. കപടമല്ലാത്ത ബോധം.

No comments: