Wednesday, August 21, 2019

അകപ്പെട്ട മാനം വെച്ച്, ഒരു 'വസ്തു' അല്ലാത്തത് നമുക്ക് ഒരു 'വസ്തു' അല്ലാതാവുന്നു.

ശരിയാണ്‌.

നമ്മൾ അകപ്പെട്ട മാനം വെച്ച്, അതിലെ മാനദണ്ഡം വെച്ച്, ഒരു 'വസ്തു' അല്ലാത്തത് നമുക്ക് ഒരു 'വസ്തു' അല്ലാതാവുന്നു.

അതിനാല് അത് സ്വാഭാവികമായും നമുക്ക് കാണാത്തതും ആവുന്നു.

അങ്ങിനെ നാം കാണാത്തത്, കാണാത്തത്കൊണ്ട്‌, നമുക്കൊരു 'വസ്തു' (matter or thing) അല്ലാത്തത് എന്നും, അതിനാല് അത് ഇല്ലാത്തതെന്നും വരുന്നു.

ചുരുക്കിപ്പറഞ്ഞാല് നമ്മുടെ മാനവും മാനദണ്ഡങ്ങളും വെച്ച് ഒരു 'വസ്തു' അല്ലാത്തത് കൊണ്ട്‌, നമുക്കത് ഇല്ലാത്തത് എന്ന് വരുന്നു എന്ന് സാരം.

നമുക്കില്ലാത്തത് നമ്മെ സംബന്ധിച്ചേടത്തോളം എല്ലാവർക്കും പ്രാപഞ്ചികതക്കും മുഴുവനും ഇല്ലാത്തത് എന്ന് നാം ധരിക്കുന്നു. സാമാന്യവല്ക്കരിച്ച് കൊണ്ട്‌.

പക്ഷേ നമുക്ക് 'വസ്തു' (thing) അല്ലാത്തത് ഇല്ലെന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേട് തന്നെയാണ്.

നമ്മുടെ മാനവും മാനദണ്ഡവും മാത്രമേ ഉള്ളൂ, ഉണ്ടാവാന് പാടുള്ളൂ എന്ന് ശഠിക്കുന്നത് പോലെയാണ്.

യഥാര്ത്ഥത്തില് ഇല്ലാത്തത് എന്ന് അങ്ങിനെ പറയേണ്ടി വരരുത്.

നമ്മുടെ മാനത്തില് നിന്ന് നോക്കുമ്പോള് മാത്രം 'വസ്തു' അല്ലാത്തത്, അതിനാല് ഇല്ലാത്തത് എന്ന് മാത്രമേ നാം പറയേണ്ടതുള്ളൂ. അതാണെങ്കിൽ നമ്മുടെ പരിധിയും പരിമിതിയുമായി ബന്ധപ്പെട്ടതാണ്.

നമ്മുടെ പരിധിയും പരിമിതിയും കാരണമായി മാത്രം നമുക്ക് 'വസ്തു' അല്ലാത്തത്, അഥവാ ഇല്ലാത്തത് എന്ന് സാരം. അതിനാല് മാത്രം 'വസ്തു' (thing or matter) അല്ലാതെ പോയത്, ഒന്നും ഇല്ലെന്ന് തോന്നിയത്‌ എന്നര്ത്ഥം.

നമ്മുടെ മാനവും മാനദണ്ഡവും വെച്ച് 'വസ്തു' അല്ലാത്തത് കൊണ്ട്‌ മാത്രം നാം അതിനെ ഇല്ലാത്തത് എന്ന് പറയുന്നു, അഥവാ ഇല്ലെന്ന് പറയുന്നു എന്ന് മാത്രം.

അഥവാ, അങ്ങിനെ നാം ഒന്നും ഇല്ലെന്ന് പറഞ്ഞ്‌ നിഷേധിക്കുന്ന നിഷേധികള് ആവുന്നു എന്ന് സാരം.

നാം നമ്മുടെ മാനത്തിനും മാനദണ്ഡത്തിനും അടിമപ്പെട്ട് അന്ധരാവുന്നു എന്നും സാരം.

No comments: