Wednesday, August 21, 2019

രണ്ടാണ്‍പൂച്ചകള്‍. ഒരിക്കലും ഒത്തുപോകാത്ത രണ്ട് ഗുരുക്കന്മാരെ പോലെ.

രണ്ടാണ്പൂച്ചകള്
നേര്ക്കുനേര്.

ഒരിക്കലും പരസ്പരം
ഒത്തുപോകാത്ത
രണ്ട് ഗുരുക്കന്മാരെ പോലെ.

അവർ
പരസ്പരം കൈമാറുന്ന,
പറഞ്ഞറിയിക്കുന്ന
ഭാഷയും ഭാവവും
പിന്നെ അംഗചലനങ്ങളും

അവര്ക്ക് മാത്രമല്ലാതെ
മറ്റാര്ക്കും മനസ്സിലാകാത്തത്.

ഒറ്റക്ക് ഒറ്റയില്
തുറന്നിടത്ത് തുറസ്സായ് മതിയെന്ന്
ഓരോ ഗുരുവും.

No comments: