നേതാക്കൾക്ക് വെറും ലീലകള്‍.
അണികള്‍ക്ക് യുദ്ധവും.
യുദ്ധത്തില്‍ ചത്തുവീഴുന്നതെത്രയും
നേതാക്കൾക്കും പാർട്ടികൾക്കും
വളം, ഭക്ഷണം.
********
കോൺഗ്രസ്സ് എന്തെന്ന്, എന്തിനെന്ന്
സ്വയം നിര്‍വ്വചിക്കാതെ
അത് ജനങ്ങളെ ബോധ്യപ്പെടുത്തി ആവേശപ്പെടുത്താതെ
ഒരതിജീവനം കോണ്‍ഗ്രസ്സിനില്ല.
********
അനുകരണവും ഒളിച്ചോട്ടവും
ഫാഷനും കൊണ്ട്
സത്യസാക്ഷാത്കാരം നടക്കില്ല.
അറിയായ്കയും അസൂയയും
നിസ്സഹായതയും പേടിയും ആവരുത്
ആശയവും ആദർശവും.
********
ഗുരോ, എന്താണ് പ്രണയം?
"ജീവിതത്തിന്റെ വിത്ത്
വിതരണം ചെയ്യാനും സ്വീകരിക്കാനും വേണ്ടി
ജീവിതംതന്നെ ഉണ്ടാക്കുന്ന, നടത്തുന്ന
പാരവശ്യം.”
********
അറിഞ്ഞവര്‍ക്കറിയാം
ഒന്നുമില്ലെന്ന്.
അറിയാത്തവര്‍ക്കോ?
എന്തൊക്കെയോ ഉണ്ടെന്നും
ബാക്കിയുണ്ടെന്നും
എപ്പോഴും തോന്നിക്കൊണ്ടേയിരിക്കും.
No comments:
Post a Comment