Sunday, August 25, 2019

സ്നേഹം അവനവനോട് മാത്രം. സ്വാര്‍ത്ഥത തന്നെയാണ് സ്നേഹം.

സ്നേഹം അവനവനോട് മാത്രം.

എന്ന് വെച്ചാല് സ്വാര്ത്ഥത തന്നെയാണ് സ്നേഹം.

സ്വാര്ത്ഥത എന്ന സ്നേഹം തന്നെയാണ് നിസ്വാര്ത്ഥതയായി ഭവിക്കുന്നത്.

****

അവനനോടുള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തില് നടക്കുന്ന ഇഷ്ടവും വെറുപ്പും മാത്രമേ ഉള്ളൂ. അതാണ് നാം കാണുന്ന എല്ലാ പ്രവൃത്തികളുടെയും സേവനങ്ങളുടെയും ആധാരം.

******

ഇഷ്ടവും വെറുപ്പും കാരണമുള്ളത്.

കാരണം നശിക്കുന്നത്.

കാരണം നശിക്കുമ്പോൾ, കാരണത്തോടൊപ്പം നശിക്കുന്നത് ഇഷ്ടവും വെറുപ്പും.

*****

അവനവനോടുള്ള ഇഷ്ടം കാരണമില്ലാത്തത്.

കാരണമില്ലാത്ത ഇഷ്ടമാണ് സ്നേഹം.

സ്നേഹം കാരണമില്ലാത്തത്.
അതിനാല് നശിക്കാത്തത്.
ജീവിതത്തോടൊപ്പം ജീവിതമായ് നീങ്ങുന്നത്, നീളുന്നത്.

****

മറിച്ച് തെളിച്ച്പറഞ്ഞാൽ,

തന്നോട് തന്നെയുള്ള സ്നേഹം കാരണം തനിക്ക് വേണ്ടി, തന്റെ സുഖത്തിനും സൗകര്യത്തിനും വേണ്ടി ഉണ്ടാവുന്ന, നടത്തുന്ന വെറുപ്പും ഇഷ്ടവും എല്ലാം സ്നേഹം തന്നെ.

അങ്ങനെ ചെയ്യുന്ന, ഏര്പ്പെടുന്ന പ്രവൃത്തികളും ജോലികളും സേവനങ്ങളും അധികാരമോഹങ്ങളും പ്രണയങ്ങളും സന്യാസവും ധ്യാനവും യോഗയും പ്രാര്ത്ഥനകളും മാത്രമേ ഉള്ളൂ ജീവിതത്തിൽ.

എല്ലാം തന്നോട് തന്നെയുള്ള സ്നേഹം കൊണ്ട്‌ മാത്രം ഉണ്ടാവുന്ന ഇഷ്ടവും വെറുപ്പും ഒക്കെയായ പ്രവർത്തനങ്ങൾ, മുഴുകലുകള്, വികാരപ്രകടനങ്ങള്.

No comments: