Wednesday, August 21, 2019

അലക്കുന്ന പെണ്ണ്. വസ്ത്രം കല്ലിലിട്ടടിക്കുന്നു. ഓരോ അടിയും ഒരു ബിഗ്ബാങ്.

അലക്കുന്ന പെണ്ണ്
വസ്ത്രം
കല്ലിലിട്ടടിക്കുന്നു.

ഓരോ അടിയും
കാരണമാക്കുന്നത്
ഒരു ബിഗ്ബാങ്.

ഓരോ ബിഗ് ബാങും
തെറിപ്പിക്കുന്നത്
നൂറായിരം തുള്ളികള്.

ഒരു നൂറായിരം പ്രപഞ്ചങ്ങൾ.

ഒരു നൂറായിരം ആകാശഗംഗകളും
ഗ്യാലക്സികളും.

ദൈവവും
ഒരലക്കുകാരിപ്പെണ്ണ്

ദൈവം
അവനോ അവളോ തന്നെയായ
കല്ലിലിട്ടടിക്കുന്നു.

അവനോ അവളോ തന്നെയായ
വസ്ത്രം.

അങ്ങിനെ,
അവനോ അവളോ ആയ
വെള്ളം തെറിച്ച്
ബിഗ്ബാങ്ങുകള്
സൃഷ്ടിക്കപ്പെടുന്നു.
ആവര്ത്തിക്കപ്പെടുന്നു.

അവനോ അവളോ തന്നെയായ
കാലത്തിലും സ്ഥലത്തിലും.

നൂതന പ്രപഞ്ചസൃഷ്ടി
തുടർന്ന്കൊണ്ട്‌.

അനവരതം, അനുസ്യൂതം.

No comments: