നിങ്ങൾ അക്ഷരങ്ങളും വാക്കുകളും വരികളും കാണുന്നു. അര്ത്ഥമായ് അവ തരുന്നതും ഉണ്ടാക്കുന്നതുമറിയുന്നു.
ഈയുള്ളവന്, അക്ഷരങ്ങള്ക്കും വാക്കുകള്ക്കും വരികള്ക്കും ഇടയിലെ ശൂന്യത (ഗ്യാപ്പ്) കൂടി കാണുന്നു. ആ ശൂന്യത അവക്ക് രൂപവും ഭാവവും അര്ഥവും ഉണ്ടാക്കുന്നതും നല്കുന്നതുമറിയുന്നു.
അറിയുക, നീയുമായി ഒട്ടിനില്ക്കുന്ന, നീ തന്നെയായി നില്ക്കുന്ന, ശൂന്യതയെ അറിയാതെ, അതിലെ നിസ്സഹായതയുമായി സമരസപ്പെടാതെ നിനക്ക് നിന്നെ അറിയാനും നീയുമായി ഒത്തുപോകാനും സാധിക്കില്ല.
ശൂന്യതയുമായും ശൂന്യതാബോധവുമായും നിസ്സഹായതയുമായും സമരസപ്പെടാനുള്ള നിന്റെ കഴിവാണ് ബോധോദയം, സാക്ഷാത്കാരം, യോഗ.
ഉള്ളത്, അതെന്തോ അത് തന്നെ, അതങ്ങനെ തന്നെ, അതങ്ങനെ മാത്രം തന്നെ എന്നങ്ങുറപ്പിക്കുകയാണത്.
No comments:
Post a Comment