സ്വാതന്ത്ര്യം കിട്ടിയാല്‍
എല്ലാവരും ആവുക അലസന്‍മാര്‍.
തെരഞ്ഞെടുക്കുക ആലസ്യം.
കളിചിരിയുടെ ആലസ്യം, അലസത.
********
ദുരിതാശ്വാസഫണ്ടില്‍വരെ
കൈയിട്ട് വാരുന്ന, സ്വജനപക്ഷപാതം കാണിക്കുന്ന
രാഷ്ട്രീയനേതൃത്വവും പാപ്പരത്തവും മാത്രമേ
ഇന്നിതുവരെ നമുക്കുള്ളൂ.
********
സ്വന്തംകാര്യം സിന്ദാബാദാക്കിയ
പാര്‍ട്ടികളും നേതാക്കളും
സുരക്ഷിതകേരളത്തെ
അരക്ഷിതമാക്കി.
ദീര്‍ഘവീക്ഷണം തൊട്ടുതീണ്ടാതെ
നരകമാക്കി.
********
കാലവർഷക്കെടുതി.
ജീവിതം കൊണ്ടുള്ള
ജീവിതത്തിന്റെ ഗുണനം, ഹരണം,
കൂട്ടൽ, കിഴിക്കൽ. കലാകാലമങ്ങനെ.
റിപ്പോർട്ട് ചെയ്യപ്പെട്ടാലുമില്ലേലും.
*******
പെരുമഴ.
നന്മ തന്നെ തിന്മയും
ദൈവം തന്നെ പിശാചുമാവുന്ന
പെരുമഴ.
പ്രാർത്ഥനകൊണ്ട് കിട്ടാതിരുന്നത്
പ്രാർത്ഥന കൊണ്ട് നില്ക്കുന്നുമില്ല.
No comments:
Post a Comment