നമ്മൾ നമ്മളെ മാത്രം കാണാനല്ല കണ്ണ്. അങ്ങനെ കാണുന്നിടത്തല്ല കാഴ്ചയും മഹത്വവും.
പിന്നെ കൂട്ടായ്മയുടെ വിജയവും.
ആത്മജ്ഞാനത്തിന്റെ കാര്യത്തില് ഒഴികെ.
നമുക്ക് നമ്മളെ തന്നെ കാണാനും സ്തുതിപാടാനും വെറും ഒരു കണ്ണാടി മതി. സര്ഗാത്മകത വേണ്ട. വായനയും ചിന്തയും വേണ്ട.
നമ്മൾ നമ്മളെ കാണാതെയും മറ്റുള്ളവരേയും മറ്റെല്ലാറ്റിനെയും കാണുന്നതാണ് കണ്ണ്, കാഴ്ച, വായന ചിന്ത, അന്വേഷണം.
അവിടെയാണ് മഹത്വം.
ടോര്ച്ച് വെളിച്ചം കാണിക്കുന്നത് ടോര്ച്ചിനെ തന്നെ കാണാനാല്ല, കാണിക്കാനല്ല.
പകരം ടോര്ച്ചല്ലാത്ത, വെളിച്ചം പോലുമല്ലാത്ത, മറ്റെല്ലാറ്റിനെയും കാണാന് മാത്രമാണ്.
അതിന് വേണ്ടി,
ടോര്ച്ച് സ്വയം ഇരുട്ടില് തന്നെ ഇരിക്കുന്നതും കാണുക.
No comments:
Post a Comment