ആര്‍ക്കാണു മോക്ഷം കിട്ടാത്തത്?
ആര്ക്കും ഇല്ല.
എല്ലാവരും മോക്ഷത്തില് തന്നെയാണ്.
എല്ലാവരും മോക്ഷം കിട്ടുന്നവർ തന്നെയാണ്. നേടാതെ, തേടാതെ.
മോക്ഷം തേടാതെയും വന്ന്പെടുന്നത്, സംഭവിക്കുന്നത്.
അറിയുന്നു, അറിയുന്നില്ല എന്ന വ്യത്യാസം മാത്രമേ ഉള്ളൂ.
മോക്ഷം തേടാനും നേടാനും മാത്രം മൂര്ത്തതയും സ്ഥിരതയും ഉള്ളതല്ല 'ഞാൻ' 'നീ' യും, ആ ബോധവും തോന്നലും ഉണ്ടാക്കുന്ന, തലച്ചോറും.
യഥാര്ത്ഥത്തില് മോക്ഷം തേടേണ്ടതും നേടേണ്ടതും ഉണ്ടെന്ന് വരുത്തി നശിപ്പിക്കുകയും പീഡിപ്പിക്കുകയുമാണ് മനുഷ്യാവസ്ഥയെ ഒന്നും മനസ്സിലാകാത്ത മതവും പുരോഹിതലോകവും.
മോക്ഷം എന്ന വാക്ക് തന്നെയും ഉപയോഗിക്കേണ്ടതില്ല. ദൈവത്തെയും ജീവിതത്തെയും (പരബ്രഹ്മത്തെയും) പൂര്ണതയില് അറിഞ്ഞാല്.
മോക്ഷം അറിയാത്തവനും അറിഞ്ഞവനും ഒരുപോലെ.
നേടാനും തേടാനും ഇല്ലാത്തത്.
No comments:
Post a Comment