Sunday, August 25, 2019

ചെയ്യുന്നത് എന്തും ധര്‍മ്മം. നേരിട്ട് ബോധ്യപ്പെട്ടാലും ഇല്ലേലും.

ചെയ്യുന്നത് എന്തും ധര്‍മ്മം
നേരിട്ട് ബോധ്യപ്പെട്ടാലും ഇല്ലേലും
ഒന്നുകില്‍ എല്ലാം വെറുതെ
അല്ലേല്‍, ഒന്നും വെറുതെയല്ല.

********

പറ്റാത്തത് ഏറ്റെടുക്കരുത്
വാക്ക്കൊടുക്കരുത്

കാരണംഏറ്റെടുത്ത നിങ്ങള്‍ക്ക് 
അവരെ കണ്ടുമുട്ടുന്നത് പോലും 
വെറുപ്പാകും. പേടിയാവും.

********

പച്ചിലകള്‍ പച്ചിലച്ചെടികള്‍ക്ക് വളം
എത്ര ലളിതമാണ് ജീവിതം
എത്ര ലളിതമാണ് 

ജീവിതത്തിന്റെ സൂത്രവാക്യം!

സ്വാര്‍ത്ഥത ശരിയാണ്‌. തെറ്റൊന്നും ഇല്ലാത്തത്.

സ്വാര്ത്ഥത ശരിയാണ്‌.
തെറ്റൊന്നും ഇല്ലാത്തത്.
തീര്ത്തും ശരിയായത്.

പറഞ്ഞുവന്നാല് സ്വാര്ത്ഥത ദൈവികമാണ്, പ്രകൃതിപരമാണ്, ആത്മീയമാണ്, പദാര്ത്ഥപരമാണ്, പിന്നെ എല്ലാമാണ്.

സ്വാര്ത്ഥത.
കര്മ്മലോകത്തെ ചരിപ്പിക്കുന്ന, ചലിപ്പിക്കുന്ന, പണിയെടുപ്പിക്കുന്ന ന്യായം.

സ്വാര്ത്ഥത എല്ലാവരേയും ജീവിതത്തിന്റെ ഉപകരണങ്ങള് ആക്കി മാറ്റുന്ന, ജീവിതത്തിന്‌ വേണ്ടത് മുഴുവന് സംഭവിപ്പിക്കുന്ന, ഒരുയര്ന്ന ദൈവിക-ജീവിത-പ്രകൃതി തന്ത്രം.

സ്വാര്ത്ഥതയിലൂടെയും, ദീര്ഘക്കാഴ്‌ചയില്, നടപ്പിലാവുക നിസ്വാര്ത്ഥത മാത്രം തന്നെ.

തേനീച്ചയുടെ തേനും മാവിന്റെ മാങ്ങയും കര്ഷകന്റെ അരിയും മീന്പിടുത്തക്കാരന് പിടിക്കുന്ന മീനും അങ്ങനെ എല്ലായിടത്തും ലഭിക്കുന്നു.

സ്വാര്ത്ഥത നിസ്വാര്ത്ഥതയായി മാറിക്കൊണ്ട്.

നിസ്വാര്ത്ഥതയും, ഫലത്തില്, സ്വാര്ത്ഥത തന്നെ. അവനവന്റെ സൗകര്യത്തിന്, മാറിനിന്നും ഒട്ടിനിന്നും, അകന്നും അടുത്തും, അവനവനെ സ്ഥാപിക്കുന്ന, സമര്ത്ഥിക്കുന്ന, തെളിയിക്കുന്ന സ്വാര്ത്ഥത.

സ്വാര്ത്ഥത ഒഴിവാക്കാന് സാധിക്കില്ല.

കാല്പനികതയിലും അവകാശവാദങ്ങളിലും അല്ലാതെ.

കാരണം,

സ്വാര്ത്ഥത ജീവിതത്തിന്റെയും അതിജീവനത്തിന്റെയും അടിസ്ഥാനബോധമാണ്.

ജീവിതത്തെ ജീവിതമാക്കുന്ന ബോധം. കപടമല്ലാത്ത ബോധം.

നാട് നഷ്ടത്തിലും കഷ്ടത്തിലും. സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഉയർന്നുപോകുന്നു.

നാട് നഷ്ടത്തിലും കഷ്ടത്തിലും കൂപ്പുകുത്തുമ്പോഴും, സർക്കാർ ജീവനക്കാരുടെയും, മന്ത്രി, എംഎല്എ മാരുടെയും ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും ഉയർനാട് നഷ്ടത്തിലും കഷ്ടത്തിലും കൂപ്പുകുത്തുമ്പോഴും, സർക്കാർ ജീവനക്കാരുടെയും, മന്ത്രി, എംഎല്എ മാരുടെയും ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും ഉയർന്നു തന്നെ പോകുന്നതിന്റെ തന്നെ പോകുന്നതിന്റെ പിന്നിലെ ന്യായീകരണം മനസ്സിലാവുന്നില്ല.

ഏത് മിച്ചമൂല്യ സിദ്ധാന്തമാണ് അതിനെ ന്യായീകരിക്കുക?

ഏത് മിച്ചമൂല്യ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് അതിനെ ന്യായീകരിക്കുക?

മിച്ചം നഷ്ടം മാത്രമായ ഒരു സര്ക്കാരിനും നാടിനും, നഷ്ടവും കഷ്ടവും കൂടെ നിന്ന് സഹിക്കുന്ന ജീവനക്കാരെയും എംഎല്എമാരെയും മന്ത്രിമാരെയും കിട്ടേണ്ടതല്ലേ? അതൊക്കെയും പാവം ഒന്നിനും വകയില്ലാത്ത നാട്ടുകാർ തന്നെ സഹിക്കണം എന്നാണോ?

എന്ത് മിച്ചമാണ് സര്ക്കാറും ജനങ്ങളും നേടുന്നത്, ഇങ്ങിനെ ഭീമമായ ശമ്പളവും ആനുകൂല്യങ്ങളും പെന്ഷനും മുഴുനീളെ ജീവിതത്തിലുടനീളം ഗ്യാരണ്ടി ചെയത് കൊടുക്കാന് മാത്രം?

അതും ഒരു ഭാഗ്യപരീക്ഷണം മാത്രമായ പരീക്ഷയോ തെരഞ്ഞെടുപ്പോ ജയിച്ചു എന്ന ഒറ്റ ന്യായീകരണത്തില്.

അവരെക്കാള് യോഗ്യര് അനേകലക്ഷം തൊഴിലും കൂലിയും ഒന്നുമില്ലാതെ നികുതി അടച്ച് മാത്രം ജീവിക്കുന്ന നാട്ടില്.

നാട് ഒരു കൂട്ടര്ക്ക് തീറെഴുതി കൊടുത്തത് പോലെ.

****

സർക്കാർ തൊഴിൽ എന്നെന്നേക്കുമായി പതിച്ച് കൊടുക്കുന്നത്‌ നിര്ത്തണം.

തൊഴിലില്ലായ്മ വല്ലാതെയുള്ള നാടാണ് നമ്മുടെത്.

തൊഴിലില്ലായ്മ വര്ദ്ധിക്കുന്ന ഈ കാലത്ത്‌ ഒരു തൊഴിൽ വെറും 5 കൊല്ലത്തേക്ക് മാത്രം നല്കുക.

അല്ലാതെ retirement കാലം നീട്ടുകയല്ല വേണ്ടത്. തൊഴിൽ ഇല്ലാത്തവരെ എന്നും തൊഴിലും വരുമാനവും ഇല്ലാത്തവർ ആയി സൂക്ഷിക്കുകയല്ല വേണ്ടത്.

പിന്നീട് അതേ തസ്തിക പരീക്ഷ എഴുതി വിജയിക്കുന്ന ആര്ക്കും കൊടുക്കണം. അത്, മുമ്പ് അതേ തൊഴില് എടുത്തവന് ആണെങ്കിലും.

Performance evaluation ന്ന് വിധേയമാക്കണം സർക്കാർ തൊഴിലും. അല്ലാതെ എന്നേക്കുമായി കണ്ണടച്ച് പതിച്ചു നല്കുകയാവരുത് സർക്കാർ തൊഴിൽ. സ്വത്ത് നല്കും പോലെ.

ലാഭ നഷ്ടങ്ങൾക്ക് വിധേയമല്ല സർക്കാർ തൊഴിലിലെ ആനുകൂല്യങ്ങളും ശമ്പളവും ശമ്പളവര്ധനയും.

അതാണ്‌ സർക്കാർ തൊഴിലാളികളുടെ ധാര്ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും പിന്നിലെ മനോവികാരം.

തൊഴിലാളി യൂണിയൻ അവകാശബോധം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. ബാധ്യതാബോധം ഉണ്ടാക്കിയിട്ടില്ല. അങ്ങനെ ഒരു പരിശീലനവും എവിടെ വെച്ചും അവർ നല്കുന്നില്ല.

മുതലാളി ഇല്ലാത്ത തൊഴിലാളിയാണ് സർക്കാർ തൊഴിലാളി.

എന്നാലും അവർ സമരം ചെയ്യുന്നു. ശമ്പള വര്ധനവിന് വേണ്ടി.

സർക്കാർ കടത്തില് ആണെങ്കിലും ഇവര്ക്ക്‌ ശമ്പള വര്ദ്ധനവ് വേണം.

മിച്ചമൂല്യ സിദ്ധാന്തം ഒന്നും ഇവിടെ ബാധകമല്ല.

മിച്ചനഷ്ടം വെച്ച് ശമ്പളം വർദ്ധിപ്പിക്കണം.

അതാണ്‌ ഇവരുടെ, ഇവരില് കമ്യൂണിസ്റ്കാരുടെ പോലും, ആര്ഭാടത്തിന്റെ പുതിയ പുതിയ തൊഴിലാളി സിദ്ധാന്തം.

ഏത് മുതലാളിക്ക് എതിരെയാണ് സമരം എന്ന് ഇവര്ക്ക്‌ മനസ്സിലാവുന്നില്ല.

തൊഴിൽ പോലും ഇല്ലാത്ത, വരുമാനവും ഇല്ലാത്ത പാവം ജനങ്ങൾക്ക് എതിരെയോ?

പാവം ജനങ്ങൾ ആണോ ഇവര്ക്ക്‌ മുതലാളി?

സർക്കാർ എന്നാല് ഈ ജനങ്ങളുടെ പ്രതിനിധികള് മാത്രമാണല്ലോ?

പിന്കുറിപ്പ് :

Aided management school കളില് അദ്ധ്യാപകരായി കയറുന്നവരുടെ കാര്യം?

അത് വേറെ.

അവർ തസ്തികയില് കയറുന്നത് തന്നെ കൈക്കൂലി കൊടുത്ത് മാത്രം, ഒരു പരീക്ഷയും എഴുതാതെ, ജയിക്കാതെ. അഴിമതിയെ മാത്രം കൈമുദ്രയാക്കിക്കൊണ്ട്.

അതും അധ്യാപകരെന്നും ഗുരുക്കന്മാരെന്നും മാന്യമായ, മഹത്തായ പേര് വീഴുന്നവർ.

അവർ അവരുടെ തൊഴില് ഉറപ്പിക്കുന്ന രീതിയോ?

ഇല്ലാത്ത കുട്ടികളെ വരെ ഉണ്ടെന്ന് കാണിച്ച് കൊണ്ട്‌.

ഓരോരുവനും തനിക്ക് പറ്റുന്ന ഇടത്ത് തനിക്ക് പറ്റുന്ന അഴിമതി ചെയ്യുന്നു.

ഇവര്ക്കും സർക്കാർ വകയില്, നാടിന്റെ ചിലവില് ജീവിതം സുഭിക്ഷം, കുശാല്.

എന്നുമെന്നും, എപ്പോഴുമെപ്പൊഴും.

ബന്ധങ്ങൾ വിത്ത് വീഴും പോലെ. എല്ലാ ബന്ധങ്ങളിലും വിത്തുകൾ വീഴുന്നു. എല്ലാ ബന്ധങ്ങളും വിത്തുകളെ വീഴ്ത്തുന്നു.

ബന്ധങ്ങൾ വിത്ത് വീഴും പോലെ.
എല്ലാ ബന്ധങ്ങളിലും വിത്തുകൾ വീഴുന്നു.
എല്ലാ ബന്ധങ്ങളും വിത്തുകളെ വീഴ്ത്തുന്നു.

കാറ്റത്ത് പാറിയും, മഴയത്ത് ഒലിച്ചും, സ്വയം പൊട്ടിത്തെറിച്ചും എവിടെയൊക്കെയോ വന്ന് വീഴുന്നു വിത്തുകൾ....
ബന്ധങ്ങൾ....
ബന്ധങ്ങളില് വീഴുന്ന വിത്തുകൾ....
ബന്ധങ്ങൾ വീഴ്ത്തുന്ന വിത്തുകൾ....

ജീവിതത്തിന്റെ പറമ്പിലും പുറമ്പോക്കിലും പാടത്തും പാറക്കെട്ടിലും താഴ്‌വാരങ്ങളിലും മലമുകളിലും കാട്ടിലും കടലിലും പുഴയിലും..... എന്ന് നാമറിഞ്ഞും അറിയാതെയും മറ്റെവിടെയും....

പക്ഷേ എല്ലാം ഒരുപോലെ മുളച്ച് വലുതാവണം എന്നില്ല.
എന്നല്ല, അതിൽ ഭൂരിഭാഗവും വൃഥാവില്.

ചിലത് മാത്രം മുളയ്ക്കും, തളിര്ക്കും, വന്വൃക്ഷമായി വളരും.

ഈയുള്ളവന്റെ ഒരു നല്ല സുഹൃത്ത്,

ഈയുള്ളവന് ആവശ്യമില്ലാത്ത ഒരു നിസാര കാര്യം, ഈയുള്ളവന് വേണ്ടി എന്തോ വലിയ കാര്യം ഏറ്റെടുത്ത് നടത്തുന്നു എന്ന് തോന്നിപ്പിക്കും വിധം, അങ്ങനെ സ്വയം ധരിച്ച് കൊണ്ട്‌, സ്വയമങ്ങ് ചാടിക്കയറി ഏറ്റെടുത്തു.

അസ്ഥാനത്ത് ഏറ്റെടുക്കുന്ന, വെക്കുന്ന സംഗതികള് ഏതും വൃത്തികേടായി മാറും. തെറ്റായി ധരിക്കുന്ന ഗർഭം പോലെ. മിക്കവാറും അലസിപ്പോവും. ദഹിക്കാത്ത ഭക്ഷണം പോലെ. സ്തംഭനമുണ്ടാക്കും. ചര്ദിച്ചും വിസര്ജിച്ചും വൃത്തികേട് ഉണ്ടാക്കും.

ആ സുഹൃത്തിനത് നടത്തുവാന് കഴിഞ്ഞുവോ ഇല്ലേ എന്നൊന്നും ഈയുള്ളവന് പിന്നെ അന്വേഷിച്ചില്ല, അറിഞ്ഞില്ല.

കാരണം, ഏറ്റെടുത്ത ഏത് കാര്യവും പഴകും തോറും പുളിക്കും. വെറുപ്പുളവാക്കുന്നതാവും.

അതന്വേഷിച്ചറിയേണ്ട ധൃതിയും ആവശ്യവും ഒരു നിലക്കും ഈയുള്ളവനില്ലായിരുന്നു.

അങ്ങനെ ഒരു സ്വാര്ത്ഥതാല്പര്യം അയാളുമായുള്ള ബന്ധത്തില് (എന്നല്ല ആരുമായുമുള്ള ബന്ധത്തിലും) ഇന്നിതുവരെ ഉദ്ദേശിച്ചതേ ഇല്ല എന്നതിനാല് കൂടി.

അയാള്ക്കത് കഴിഞ്ഞാലും ഇല്ലേലും, ഈയുള്ളവനതിൽ ഒരു പ്രശ്‌നവും പരാതിയും ഇല്ല.

അത്രയ്ക്ക് ഈയുള്ളവനെ ഒരു നിലക്കും ബാധിക്കാത്ത ഒരു കാര്യമായിരുന്നു അയാൾ ഏറ്റെടുത്തത്.

പക്ഷേ സംഭവിച്ചത് നേരെ മറിച്ചാണ്.

അതിന്‌ശേഷം ഈ സുഹ്രുത്ത് തീരെ ബന്ധപ്പെടാതെയായി.

പേടിയോ നാണമോ ആയിരിക്കാം കാരണം. വിശദീകരണം നല്കേണ്ടി വരുമോ എന്ന കുറ്റബോധം എന്ന് നാം വിളിക്കുന്ന പേടിയും നാണവും.

അതിന്‌ ശേഷം ഈയുള്ളവനുമായി അല്ലെങ്കിൽ ഉണ്ടായിരുന്ന ബന്ധവും നഷ്ടപ്പെട്ടത് പോലെയായി.

ബന്ധത്തില് കുന്തം ചാരിയത് പോലെ.

കുന്തത്തിന് സ്വാഭാവികമായും ചിതലും തുരുമ്പും പിടിക്കും. കുന്തം സ്വാഭാവികമായും മുറിഞ്ഞ് വീഴും.

പക്ഷേ, ഇവിടെ എന്ത് സംഭവിക്കുന്നു?

അയാളെ സംബന്ധിച്ചേടത്തോളമെങ്കിലും ചിതല് പിടിച്ചു വീഴുന്ന കുന്തത്തിന്റെ കൂടെ അതിൽ ചാരിയ ബന്ധവും വീഴുന്നു.

ഈയിടെ ഈ സുഹ്രുത്ത് നാട്ടില് വന്ന് ഒരു മാസത്തോളം നിന്ന് അവധി കഴിഞ്ഞ് തിരിച്ചു പോയി എന്നും അറിഞ്ഞു.

ഒരുനിലക്കും ഈയുള്ളവനെ ബന്ധപ്പെടാതെ.

പറ്റാത്ത കാര്യം, അതും ഒരുനിലക്കും ആവശ്യമില്ലാത്ത കാര്യം, ചാടിക്കയറി ഏറ്റെടുത്ത് സ്വയം കുറ്റബോധത്തിന്റെ കുഴിയിലേക്ക് വീഴുന്ന ഒരാളെ ഈയുള്ളവന് അയാളില് കാണാന് കഴിയുന്നു.

കര്മ്മലോകത്ത് പലതും ഇങ്ങിനെ തന്നെ.

ചെറിയ കാര്യങ്ങളിൽ ചാരി വലിയ ബന്ധങ്ങൾ നഷ്ടപ്പെടുന്നു.

അഞ്ച് പൈസക്ക് വേണ്ടി തര്ക്കിച്ചു അഞ്ച് കോടിയുടെയും അഞ്ച് ജന്മങ്ങളുടെയും ആഴവും അര്ത്ഥവും വിലയും ഉള്ള ബന്ധം നഷ്ടപ്പെടുന്നു.

ഒരുപക്ഷേ ആര്ക്കും വേണ്ടിയല്ലാതെ കുറ്റബോധത്തിന് അടിമപ്പെട്ട് കൊണ്ട്‌.

*****

പറ്റാത്തത് ഏറ്റെടുക്കരുത്, വാക്ക്കൊടുക്കരുത്. കാരണം, ഏറ്റെടുത്ത നിങ്ങള്ക്ക് അവരെ കണ്ടുമുട്ടുന്നത് പോലും വെറുപ്പാകും. പേടിയാവും.