രണ്ട് മൂന്ന് കാര്യങ്ങൾ സമ്മതിച്ചേ തീരൂ
ഇസ്‌ലാമിൻ്റെ രണ്ട് മൂന്ന് പ്രത്യേകതകളായി അവ സമ്മതിച്ചേ പറ്റൂ.
ഒന്ന്: ഇസ്‌ലാം എന്ന പേര്.
സമർപ്പണം എന്ന പേര്, സമർപ്പണം നൽകുന്ന സമാധാനം എന്ന പേര്.
ആർക്കുണ്ടാവും, ഏത് പാർട്ടിക്കും മതത്തിനും ഉണ്ടാവും അങ്ങനെയൊരു പേര്?
ജീവിതത്തിൻ്റെ സ്വഭാവം തന്നെയാവുന്ന, നിസ്സഹായതയും നിർവ്വഹമില്ലായ്മയും കാരണമുണ്ടാകുന്ന സമർപ്പണം എന്നത് തന്നെ പേരാവുക.
സമർപ്പണം പോലെയൊരു അർത്ഥപൂർണ്ണമായ പേര് ഒരു പ്രസ്ഥാനത്തിനും മതത്തിനും ഇല്ല.
രണ്ട്: ഇസ്‌ലാം മുന്നോട്ട് വെക്കുന്ന, ദൈവികഗ്രന്ഥം എന്ന് അവകാശപ്പെടുന്ന ഗ്രന്ഥത്തിൻ്റെ പേര്.
ഖുർആൻ.
എന്താണ് ഖുർആൻ എന്ന പേരിൻ്റെ അർത്ഥം?
"വയിക്കപ്പെടുന്നത്" എന്ന് മാത്രം ഖുർആൻ എന്ന പേരിൻ്റെ അർത്ഥം.
ഒരു ഗ്രന്ഥത്തിൻ്റെ പേര് നോക്കൂ.
"വായിക്കപ്പെടുന്നത്" എന്ന്.
ഇന്നും എക്കാലത്തും ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഏക ഗ്രന്ഥവും ഖുർആൻ മാത്രം എന്നുകൂടി അറിയുമ്പോൾ ആ "വായിക്കപ്പെടുന്നത്" എന്ന് തന്നെ പേരായ ഗ്രന്ഥത്തിൻ്റെ, മറ്റൊന്നിനും ഇല്ലാത്ത പ്രത്യേകത ഒന്നുകൂടി മനസ്സിലാവേണ്ടതാണ്.
മൂന്ന്: ഇസ്‌ലാമിന് മാത്രം സ്വന്തമായുള്ള ഒരൊറ്റ വാചക ആദർശവാക്യം. ലാ ഇലാഹ ഇല്ലല്ലാഹ്.
"ആരാധിക്കപ്പെടെണ്ട ഒരു ശക്തിയും ഇല്ല (ഒരു ദൈവവുമില്ല). അല്ലാഹു (യഥാർത്ഥ ദൈവം) മാത്രമല്ലാതെ" എന്ന ഒരൊറ്റ വാചക ആദർശവാക്യം
യഥാർത്ഥ ദൈവമല്ലാത്ത ഒരു ദൈവവും ഇല്ല എന്നതാണ് ഒരു മുസ്ലിം ആവാൻ പറഞ്ഞു ചെയ്യേണ്ട ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിൽ (ഇസ്‌ലാം കാര്യങ്ങളിൽ, പ്രവർത്തന കാര്യങ്ങളിൽ) ആദ്യത്തെ കാര്യം.
ശഹാദത്ത് കലിമ.
ഒരു മുസ്‌ലിമിനെ വിശ്വാസിയായ മുസ്‌ലിം ആക്കുന്ന വിശ്വാസകാര്യങ്ങളിലും ((ഈമാൻ കാര്യങ്ങളിലും) ഒന്നാമത്തേത് ഇത് തന്നെ.
ഇസ്‌ലാം മുന്നോട്ട് വെക്കുന്നത് പോലെ ഇങ്ങനെ ഒരൊറ്റ വാചക ആദർശവാക്യം, പ്രവർത്തിക്കാനും വിശ്വസിക്കാനും വേണ്ട ഒരൊറ്റ വാക്യം, മറ്റൊരു മതവും പ്രസ്ഥാനവും മുന്നോട്ട് വെക്കുന്നില്ല എന്ന പ്രത്യേകത.
********
ആരൊക്കെ എന്തൊക്കെ ആക്ഷേപിച്ചാലും ആരോപിച്ചാലും ഇസ്‌ലാം (സമർപ്പണം) എന്ന പേര് വ്യത്യസ്തം തന്നെ. (ഒപ്പം ഖുർആൻ എന്ന പേരും).
ആ ഇസ്‌ലാം എന്ന (സമർപ്പണം എന്ന) പേരിൽ ഏതെങ്കിലും വ്യക്തിയുടെയോ സമൂഹത്തിൻ്റെയോ നാടിൻ്റെയോ ചുവയും സ്വാധീനവും ചേർത്തുപറയലും ഇല്ല.
ശേഷം ആരെങ്കിലും എങ്ങനെയെങ്കിലും വിശേഷിപ്പിച്ചുണ്ടായ പേരുമല്ല ഇസ്‌ലാം (സമർപ്പണം) എന്ന പേര് എന്നതും അതിൻ്റെ പ്രത്യേകത തന്നെ.
ചരിത്രത്തിലും വർത്തമാനത്തിലും മറ്റേത് മതത്തിനും പാർട്ടിക്കുമുണ്ട് ഇങ്ങനെയൊരു അർത്ഥഗർഭമായ, ജീവിതത്തിൻ്റെ സ്വഭാവവും നിസ്സഹായതയും വിളിച്ചോതുന്ന പേര്?
സമർപ്പണം. സമർപ്പണം നൽകുന്ന സമാധാനം എന്ന പേര്.
*******
നാലാമത്തേത്.
ഇസ്‌ലാം തട്ടിക്കൂട്ട് നേരമ്പോക്ക് മതമല്ല.
ഇസ്‌ലാം തട്ടിക്കൂട്ട് നേരമ്പോക്ക് മതമായിരുന്നെങ്കിൽ അതിൽ പൗരോഹിത്യവും ഭണ്ഡാരപ്പെട്ടികളും പൂജാദ്രവ്യങ്ങളും പൂജാരികളും തന്ത്രിമാരും ഉണ്ടായേനെ.
പൗരോഹിത്യമാണ് ഏതൊരു സംഗതിയെയും തട്ടിക്കൂട്ടാക്കി, വെറുമൊരു നേർമ്പോക്ക് മതമാക്കി മാറ്റുന്നത്.
ഇസ്‌ലാം ഒരു രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ ജീവിത പ്രത്യേശാസ്ത്ര മതമാണ്.
അതുതന്നെയാണ് നിക്ഷിപ്തതാല്പര്യ-അധികാരപക്ഷക്കാർ പേടിക്കുംവിധം ഇസ്‌ലാം അപകടകാരിയാകുന്നതും.
********
ഇസ്‌ലാം വെറുമൊരു ഏട്ടിലെ പശുവല്ല,
ഇസ്‌ലാം പുല്ല് തിന്നുന്ന പശു തന്നെയാണ് എന്നത് കൊണ്ടാണ് ലോകരാഷ്ട്രീയവും ഇന്ത്യൻരാഷ്ട്രീയവും ഇസ്‌ലാം കേന്ദ്രീകരിച്ച് മാത്രമാവുന്നത്.
അതുകൊണ്ട് മാത്രം തന്നെയാണ് ഇസ്‌ലാംവിരുദ്ധതയിൽ ഊന്നി മാത്രം ഫലത്തിൽ ലോകം കറങ്ങുന്നത്.
ഇസ്‌ലാം മാത്രം ഫലത്തിൽ എവിടെയും ചർച്ചാവിഷയമാകുന്നതും അതുകൊണ്ടാണ്.
******
ഇസ്‌ലാം തെറ്റോ ശരിയോ എന്നതൊക്കെ അവിടെ കിടക്കട്ടെ.
അത് ന്യായാന്യായയതകൾ വെച്ച് വേറെ തന്നെ ചർച്ചചെയ്യേണ്ട കാര്യം.
അത് വസ്തുതകൾ അറിഞ്ഞ് പറഞ്ഞായിരിക്കണം.
അല്ലാതെ വസ്തുതാപരമല്ലാതെ എങ്ങനെയോ കേട്ട എന്തെങ്കിലും ഏതെങ്കിലും കാര്യങ്ങൾ വിളിച്ചാക്ഷേപിച്ച് പറഞ്ഞുകൊണ്ടായിരിക്കരുത്.
പക്ഷേ, ഒന്നുറപ്പിച്ച് പറയാം ഇസ്‌ലാമിന് പകരമാകാവുന്ന വേറൊന്ന് ഇല്ലെന്ന് തന്നെ പറയാം.
ഉണ്ടാകുമായിരുന്ന കമ്യൂണിസം അകാലചരമം പ്രാപിച്ചു.
ബാക്കിയുളളവയെല്ലാം വെറും തട്ടിക്കൂട്ട് നേര്മ്പോക്ക് ആരാധനാനുഷ്ഠാന ചടങ്ങ് മതങ്ങൾ മാത്രം.
പിന്നെയുള്ളത് വെറും സ്വാർഥതയും അധികാരവും മാത്രം ലക്ഷ്യമിടുന്ന മുതലാളിത്ത സാമ്രാജ്യത്വ ഫാസിസ്റ്റ് രാഷ്ട്രീയ മതങ്ങൾ.
അവയ്ക്കൊന്നും ജീവിതവീക്ഷണം കൊണ്ടും പ്രദാനം ചെയ്യുന്ന ജീവിതവ്യവസ്ഥ കൊണ്ടും ഇസ്‌ലാമിന് പകരം നിൽക്കാനാവില്ല.
ഏറിയാൽ കളവും ആയുധങ്ങളും ഉപയോഗിച്ച് ഇസ്‌ലാമിനെ നശിപ്പിക്കാനും തമസ്‌കരിക്കാനുമെന്നോണം എന്തെങ്കിലും ശ്രമിക്കാൻ മാത്രമേ അവയ്ക്കും സാധിക്കൂ.
No comments:
Post a Comment