Saturday, March 15, 2025

അധികാരപക്ഷവും വിജയിച്ച പക്ഷവും

അധികാരപക്ഷവും വിജയിച്ച പക്ഷവും എപ്പോഴും അധികാരത്തെ ചോദ്യംചെയ്യുന്നവരെയൂം തങ്ങൾ കൊന്നൊടുക്കി തോൽപിച്ചവരെയും വളരെ എളുപ്പം വിശേഷിപ്പിച്ച് വിളിച്ച പേരാണ് ദുഷ്‌ടശക്തി. 

അതിലൂടെ അധികാരപക്ഷത്തിന് ന്യായമുണ്ടാക്കാനും അധികാരപക്ഷത്തെ സത്യത്തിൻ്റെയും ശരിയുടേയും ശക്തിയാക്കി മാറ്റാനും ചിത്രീകരിക്കാനും വേണ്ടി അധികാരമില്ലാത്ത പക്ഷത്തെ വിളിച്ച പേര് ദുഷ്‌ടശക്തി.

********

ദേഷ്യംപിടിക്കാതെ. 

ദേഷ്യംപിടിക്കുക പരിഹാരമോ വിവേകമോ സനാതനധർമ്മമോ അല്ല. 

പക്വതയോടെയും യുക്തിയുക്തമായും സംസാരിക്കാം. 

യുക്തിയും ന്യായവും ഇല്ലെങ്കിലും നഷ്ടപ്പെടുമ്പോഴും മാത്രമാണ് ദേഷ്യം നമ്മെ കീഴടക്കുക. 

സനാതനം എന്ത് എന്തല്ല എന്നത് വ്യക്തമല്ല എന്ന് ആരെങ്കിലും പറയുന്നത് തെറ്റാണെങ്കിൽ സനാതനം എന്ത് എന്തല്ലെന്ന് വേദങ്ങളും ഉപനിഷത്തുകളും വെച്ച് വ്യക്തമാക്കികൊടുക്കാൻ നിങ്ങൾക്ക് കഴിയണം.

സനാതനം സനാതനം തന്നെയെങ്കിൽ എല്ലാവരും എല്ലായിടത്തും എല്ലാ കാലത്തും സനാതനത്തിൽ തന്നെ. 

അല്ലാതെ സനാതനം എന്നത് ഏതെങ്കിലും കാലത്തിൻ്റെയും കൂട്ടരുടെയും സ്ഥലത്തിൻ്റെയും കുത്തകയല്ല, കുത്തക ആയിക്കൂടാ.

No comments: