Tuesday, March 18, 2025

നേരായ വഴി ഏതെന്ന് ആർക്കും അറിയില്ല.

നേരായവഴി ഏതെന്ന് ആർക്കും അറിയില്ല.

"നേരായ" എന്നത് ഒരു പ്രയോഗം മാത്രം.

ചൂഷണവും പറ്റിക്കലും മറ്റ് സ്വാധീനങ്ങളും ഇല്ലാത്തത് എന്ന അർഥത്തിൽ.

നേരായവഴി ആർക്കും അറിയില്ല എന്നത് കൊണ്ടാണല്ലോ നേരായവഴി ദിവസവും അഞ്ച് നേരം, പതിനേഴ് പ്രാവശ്യം നിർബന്ധമായും അന്വേഷിക്കാൻ കൽപിക്കപ്പെട്ടത്?

അറിയില്ല എന്ന് സമ്മതിക്കുകയാണല്ലോ അങ്ങനെ പ്രാർത്ഥിക്കുമ്പോൾ (അന്വേഷിക്കുമ്പോൾ) പ്രാർത്ഥിക്കുന്നവർ (അന്വേഷിക്കുന്നവർ) ചെയ്യുന്നത്? 

അറിയില്ല എന്ന് ഓരോരുത്തരെക്കൊണ്ടും സമ്മതിപ്പിച്ചുകൊണ്ട്, നടത്താൻ പറഞ്ഞ പ്രാർത്ഥനയാണ് നേരായ വഴി തേടുക എന്ന ഇസ്ലാമിലെ ഏക നിർബന്ധ പ്രാർത്ഥന.

"അനുഗ്രഹിക്കപ്പെട്ടവരുടെ വഴി, കോപിക്കപ്പെട്ടവരുടെ (ശപിക്കപ്പെട്ടവരുടെ) വഴിയല്ല, വഴിപിഴച്ചവരുടെ വഴിയുമല്ല" 

എന്ന കോലത്തിൽ മാത്രമാണ് ദിവസം അഞ്ച് നേരം നിർബന്ധമായ നിസ്കാരത്തിൽ പതിനേഴ് പ്രാവശ്യം നിർബന്ധമായും ഉരുവിടേണ്ട അതേ അദ്ധ്യായത്തിൽ ഖുർആനും നേരായ വഴിയെ (തീർത്തും നിർവ്വവിക്കാത്ത കോലത്തിൽ) നിർവ്വചിച്ചിട്ടുള്ളൂ.

ചുരുങ്ങിയത് നേരായ വഴി എന്നത് ഏതെങ്കിലും മതമോ മതത്തിൻ്റെ പേരോ അല്ലെന്നർത്ഥം.

ഇങ്ങനെ നേരായവഴി ദിവസവും അഞ്ച് നേരം പതിനേഴ് പ്രാവശ്യം അന്വേഷിക്കൽ നിർബന്ധമാക്കിയ ഇസ്‌ലാം എന്ന സമർപ്പണ മതം പോലും നേരയവഴി അന്വേഷിക്കാനുള്ള വഴിയും പ്ലേറ്റ്ഫോമും മാത്രം എന്നർത്ഥം.

********

ഉണ്ടെങ്കിൽ ഉള്ള ഏക പ്രാർത്ഥനയും പ്രാർത്ഥനയുടെ അംശവും നേരായ വഴി തേടൽ മാത്രമാണ്. 

അതും നിർബന്ധമായി പതിനേഴ് പ്രാവശ്യം എന്നത് നേരായ വഴി തേടുന്നതിൻ്റെ ഗൗരവം വിളിച്ചോതുന്നു.

പക്ഷെ, യാന്ത്രികമായി അനുകരിച്ച് ഉള്ളും പൊരുളും അറിയാതെ ചെയ്യുമ്പോൾ സംഭവിക്കുന്നത് മറിച്ചാണ്.

No comments: