മുസ്ലിംകളോടും ഇസ്ലാമിനോടും ചെയ്യുന്ന ക്രൂരതകൾ ആരും കാണുന്നില്ല, കാണില്ല.
അഥവാ കണ്ടാലും എല്ലാവരും കണ്ടില്ലെന്ന് നടിക്കുന്നു.
പകരം, അധികാര - സാമ്രാജ്യത്വ ഭീകര (വലതു) പക്ഷം ഇസ്‌ലാമിനും മുസ്‌ലിംകൾക്കും എതിരെ അവരുടെ നിക്ഷിപ്തതാൽപര്യങ്ങൾ വെച്ച് പറയുന്നതും പ്രചരിപ്പിക്കുന്നതും തന്നെ എല്ലാവരും വിശ്വസിച്ച് വിഴുങ്ങുന്നു, പ്രചരിപ്പിക്കുന്നു.
എന്നിട്ടോ?
എപ്പോഴെങ്കിലും മുസ്ലിംകൾ ഗതികെട്ട് പ്രതികരിച്ചാൽ, പ്രതിരോധിച്ചാൽ അത് മാത്രം എല്ലാവരെയും കാണിക്കും, അത് മാത്രം എല്ലാവരും കാണും.
മുസ്ലിംകൾ നിർബന്ധിതരായി, നിസ്സഹായരായി ചെയ്യേണ്ടിവരുന്ന എന്തെങ്കിലും അല്ലറചില്ലറ കാര്യങ്ങളെ മാത്രം വലുതാക്കി, അതിൻ്റെ സന്ദർഭവും പശ്ചാത്തലവും മുറിച്ച് മാറ്റി, എന്തോ ഭീകരമായ സംഗതികളായി മുഴപ്പിച്ച് കാണിക്കും.
(അഫ്ഗാനിസ്താനിലേതായാലും സിറിയയിലേതായാലും ഫലസ്തീനിലേതായാലും മറ്റെവിടെയുള്ളതായാലും അങ്ങനെ തന്നെ)
പലപ്പോഴും മുസ്‌ലിംകളുടെ ശത്രുക്കൾ തന്നെ (അധികാര - സാമ്രാജ്യത്വ ഭീകര (വലതു) പക്ഷം തന്നെ) സ്വയം ചെയ്ത് മുസ്ലിംകളുടെയും ഇസ്ലാമിൻ്റെയും മേൽ ആരോപിച്ച് പറയുന്നത് തന്നെ എല്ലാവരും വിശ്വസിച്ച് കൊണ്ടുനടന്ന് പ്രചരിപ്പിക്കുന്നു.
അധികാരവും രാഷ്ട്രീയവും ഇല്ലാത്ത മുസ്ലിംകൾ (അഥവാ ഇസ്‌ലാമികശക്തി) പറയുന്നത് കൃത്യമായും കേൾക്കാൻ ആർക്കും വഴിയില്ല. മുഖ്യധാരാ വാർത്താമാധ്യമങ്ങൾ അതിനുവേണ്ടി ഉണ്ടാവുകയില്ല.
മുസ്ലിംകളുടെയും ഇസ്ലാമിൻ്റെയും ശത്രുക്കൾ ഊതിപ്പെരുപ്പിച്ച് വികൃതമാക്കി അവതരിപ്പിക്കുന്നത് അപ്പടി വിശ്വസിച്ച് എല്ലാവരും പ്രചരിപ്പിക്കുന്നു.
അതിന് കൂട്ടുനിൽക്കാൻ ഒട്ടുമിക്ക മുസ്‌ലിം രാജ്യങ്ങളിലെയും സാമ്രാജ്യത്വശക്തികളുടെ തന്നെയായ പാവസർക്കാരുകളും.
വല്ലാത്ത കഷ്ടം.
ചുരുങ്ങിയത് നമുക്ക് ചുറ്റുവട്ടത്തുള്ള സാദാമുസ്‌ലിംകളെ നിരീക്ഷിച്ചാൽ തന്നെ കാര്യങ്ങൾ എത്ര വിപരീതദിശയിലാണെന്ന് മനസ്സിലാവും.
മുസ്ലിംകൾ ഏറിയാൽ എന്ത് ചെയ്യും, എന്ത് ചെയ്യില്ല എന്ന് സാമാന്യയുക്തി വെച്ച് വിലയിരുത്തി മനസ്സിലാക്കാവുന്നതേയുള്ളൂ.
മുസ്ലിംകൾ കൃത്യമായ ഇസ്‌ലാമിക മാതൃകകൾ പിൻപറ്റുന്ന വിശ്വാസികളാണ്.
മുസ്‌ലിംകൾക്ക് എല്ലാ കാര്യങ്ങളിലും കൃത്യമായ വിധിവിലക്കുകൾ ഉണ്ട്. അതിലവർ കണിശത പുലർത്തുന്നവരുമാണ്.
മുസ്‌ലിംകൾക്ക് പാടുള്ളതും പാടില്ലാത്തതും കൃത്യമായും ഉണ്ട്.
സാധാരണ വതുപക്ഷ തീവ്ര ഭീകരവാദികളെ പോലെയും സാമ്രാജ്യത്വ ഭീകരരെ പോലെയും എന്തും എങ്ങനേയും ചെയ്യുകയും അവർക്ക് പാടുള്ളതല്ല. എന്ത് കളവും പറയുകയും മുസ്‌ലിംകൾക്ക് പാടുള്ളതല്ല.
മുസ്‌ലിംകൾക്ക് നൽകാൻ എല്ലാ കാര്യങ്ങളിലും കൃത്യമായ പകൽവെളിച്ചം പോലെ വ്യക്തമായ വഴികളും മാർഗ്ഗനിർദ്ദേശങ്ങളും ഇസ്‌ലാമിനുണ്ട്.
അതുകൊണ്ട് തന്നെ ആരൊക്കെയോ ആരോപിക്കുന്നത് പോലെ എന്തും എങ്ങനേയും ചെയ്യുന്നവരും, ചെയ്യാനാവുന്നവരും അല്ല, ആവില്ല, ആയിക്കൂടാ മുസ്ലിംകൾ.
ആർക്കും മനസ്സിലാവാത്തതാണോ എന്നറിയില്ല.
ലോകത്ത് ഇപ്പോൾ രണ്ട് ശക്തികളുടെ രണ്ട് ധ്രുവങ്ങളാണുള്ളത്.
ഒരുഭാഗത്ത് ഇസ്‌ലാമിക (മുസ്‌ലിം) ശക്തി മാത്രം, ഇസ്‌ലാമിക (മുസ്‌ലിം) ധ്രുവം മാത്രം. ഒറ്റക്ക്.
മറുഭാഗത്ത് എല്ലാവരും കൂടി ഇസ്‌ലാമിക വിരുദ്ധ (മുസ്‌ലിം വിരുദ്ധ) അധികാര സാമ്രാജ്യത്വ ശക്തി, ഇസ്‌ലാമിക വിരുദ്ധ (മുസ്‌ലിം വിരുദ്ധ) അധികാര സാമ്രാജ്യത്വ ധ്രുവം.
മറ്റൊന്നു കൊണ്ടുമല്ല ഇതിങ്ങനെ സംഭവിക്കുന്നത്.
ഇസ്‌ലാം മാത്രമേയുള്ളൂ അധികാര-ആധിപത്യ-സാമ്രാജ്യത്വ വലതുപക്ഷ ഭീകര ശക്തികളെ ചോദ്യംചെയ്യാൻ കെല്പുള്ള ഏക രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ പ്രത്യേശാസ്ത്രം.
ആ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ പ്രത്യേശാസ്ത്രം കൈമുതലായുള്ള ഇസ്‌ലാമും മുസ്ലിംകളും മാത്രമേ ഇന്ന് ലോകത്ത് എവിടെയും പോരാടുന്നുള്ളൂ.
ഇസ്‌ലാമും മുസ്ലിംകളും മാത്രമേ ഇന്ന് ലോകത്ത് പോരാട്ടവീര്യമുള്ളവരായുള്ളൂ.
ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും ലക്ഷ്യബോധമുള്ള പോരാട്ടവീര്യത്തെ ആർക്കും ഒന്നിനും തോൽപിക്കാനാവുന്നില്ല.
എത്രയെല്ലാം എങ്ങനെയെല്ലാം കൂട്ടംകൂട്ടമായി കൊന്ന് കൊലവിളി നടത്തിയിട്ടും അവരുടെ പോരാട്ടവീര്യം നിലനിൽക്കുന്നു.
എന്നതുകൊണ്ട് അറിഞ്ഞും അറിയാതെയും നിർബന്ധമായും ഇത് സംഭവിക്കും.
ഇതിങ്ങനെയല്ലാതെ സംഭവിക്കാൻ തരമില്ല.
അതുകൊണ്ട് തന്നെ ഇതിങ്ങനെ തന്നെ പറയാതിരിക്കാനും തരമില്ല.
No comments:
Post a Comment