Friday, March 28, 2025

എന്തുകൊണ്ട് ഖുർആൻ അറബിയിൽ: അറബിഭാഷയറിഞ്ഞ് ഖുർആൻ വായിക്കുമ്പോൾ...

ഖുർആൻ: അറബിഭാഷയറിഞ്ഞ് അറബിയിൽ തന്നെ വായിക്കുമ്പോൾ ഓരോ വാചകത്തിലും എന്തോ വല്ലാത്ത സൗന്ദര്യവും ഗാംഭീര്യവും ആഴവും അർത്ഥവും തോന്നുന്നു. 

ഇതേ ഖുർആൻ: വേറെ ഏത് ഭാഷയിലെ ഏത് പരിഭാഷയിൽ വായിക്കുമ്പോഴും അത്രതന്നെ (ഒരുപക്ഷേ തീരെ) ഗാംഭീര്യവും സൗന്ദര്യവും ആഴവും അർത്ഥവും കിട്ടാത്തത് പോലെയും തോന്നുന്നു. 

അതുകൊണ്ട് തന്നെയായിരിക്കണം ഖുർആൻ അക്കാര്യവും വ്യക്തമാക്കി പറഞ്ഞത്.

"ഉറപ്പായും നാം അതിനെ, അറബി ഭാഷയിലെ  ഖുർആനായി അവതരിപ്പിച്ചിരിക്കുന്നു : (.എന്തിനുവേണ്ടി?) നിങ്ങൾ (വേണ്ടവിധം) മനസ്സിലാക്കാൻ (നിങൾ ആലോചിക്കുന്നവരാവാൻ)" (ഖുർആൻ)

ഖുർആൻ്റേത് വെറും കാല്പനികതയുടെയും അന്തംവിട്ട, വെറും വെറുതേ കബളിപ്പിക്കുന്ന താത്വികതയുടെയും സൗന്ദര്യവും ഗാംഭീര്യവും ആഴവും അർത്ഥവും അല്ല.

എന്നല്ല, ഖുർആൻ അല്‌പവും വെറും കാല്പനികതയും താത്വികതയും ഉദ്ദേശമുള്ള, അവ ലക്ഷ്യംവെക്കുന്ന ഗ്രന്ഥമല്ല. 

പകരം ഒരുതരം സംശയങ്ങൾക്കും ഊഹങ്ങൾക്കും അവ്യക്തകൾക്കും വഴിവെക്കാത്ത, ആ നിലക്കുള്ള കാല്പനികതയും താത്വികതയും കൂട്ടിക്കലർത്താത്താത്ത ഖുർആൻ്റേതായ വസ്തുതാപരതയുടെയും വസ്തുനിഷ്ഠതയുടെയും ഗ്രന്ഥമാണ് ഖുർആൻ. 

വസ്തുതാപരതക്കും വസ്തുനിഷ്ഠതക്കും വ്യക്തതക്കും വേണ്ട കാല്പനികതയും താത്വികതയും മാത്രം കൊണ്ടുനടക്കുന്നു ഖുർആൻ.

ഖുർആൻ നിർദേശങ്ങളുടെയും ഓർമ്മപ്പെടുത്തലുകളുടെയും ഗ്രന്ഥമാണ്. 

ആ നിർദ്ദേശങ്ങൾക്കും ഓർമ്മപ്പെടുത്തലുകൾക്കും വേണ്ട കാല്പനികതയും താത്വികതയും ശാസ്ത്രീയതയും സാമ്പത്തികതയും സാമൂഹ്യതയും മാത്രം ഖുർആനിൽ.

അതാണ്. അങ്ങനെയാണ് ഖുർആൻ.

അത്, ദൈവത്തെ കുറിച്ച് പറയുമ്പോഴും പരലോകത്തെ പരാമർശിക്കുമ്പോഴും മറ്റേത് വിഷയം സ്പർശിക്കുമ്പോഴും. അവയൊക്കെയും അർഥശങ്കക്കിടയില്ലാത്തവിധം ഉറപ്പായും വ്യക്തമായും മാത്രം പറഞ്ഞുപോകുന്നു. 

വെറും ഒരു സാധ്യത പോലെയാക്കാതെ, 

ആ നിലക്കുള്ള, അവ്യക്തത നൽകുന്ന അധൈര്യത്തെ കാല്പനികതയും താത്വികതയും ആക്കാതെ.

നോക്കൂ: ചുരുങ്ങിയത് വെറും നൂറോ ഇരുനൂറോ വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട വേറെ ഏത് ഭാഷയിലെ ഏത് ഗ്രന്ഥവും എടുത്തുനോക്കൂ, വായിച്ചുനോക്കൂ. 

എന്തിന്, വെറും നൂറോ ഇരുനൂറോ വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട മലയാളഭാഷയിലെ തന്നെ ഏത് ഗ്രന്ഥവും എടുത്തുനോക്കൂ, വായിച്ചുനോക്കൂ. 

അതിലെ ഭാഷയെ നോക്കൂ.

വെറും നൂറോ ഇരുനൂറോ വർഷങ്ങൾ കൊണ്ട് ആ ഗ്രന്ഥങ്ങളിലെ ഭാഷ എത്രയോ പഴയതായതായി തോന്നും. വല്ലാതെ വ്യത്യസ്തവും അരോചകവും വികൃതവും ആയതായിത്തോന്നും. 

വെറും നൂറോ ഇരുനൂറോ വർഷങ്ങൾ കൊണ്ട് ആൻ ഭാഷയിലെയും ഗ്രാന്തത്തിലേയും ലാളിത്യം ചോർന്നുപോയതായി തോന്നും. അവയിൽ വല്ലാത്ത കെട്ടിക്കുടുക്ക് രൂപപ്പെട്ടതായും തോന്നും

നമ്മളിൽ നിന്ന് ആ വെറും നൂറോ ഇരുനൂറോ വർഷങ്ങൾക്ക് മുൻപുള്ള ഭാഷയും ആ നൂറോ ഇരുനൂറോ വർഷങ്ങൾക്ക് മുൻപുള്ള ഭാഷയിൽ നിന്ന് നമ്മളും വല്ലാതെ അകന്നതായും അന്യംനിൽക്കുന്നതായും തോന്നും

വെറും നൂറോ ഇരുനൂറോ വർഷങ്ങൾക്ക് കൊണ്ട് വരെ ഭാഷ അങ്ങേയറ്റം മാറുന്നു, മാറിയതായി കാണുന്നു.

വെറും നൂറോ ഇരുനൂറോ വർഷങ്ങൾക്ക് കൊണ്ട് തന്നെ ഭാഷ ഒരുകുറേ സംകരിക്കപ്പെട്ട് ഇന്നത്തേതായി മാറുന്നു, മാറിയതായി കാണുന്നു.

വെറും നൂറോ ഇരുനൂറോ വർഷങ്ങൾക്ക് മുൻപുള്ള ഭാഷക്ക് പുതിയ തലമുറയുമായുള്ള വിനിമയസാദ്ധ്യത വളരെ കുറഞ്ഞതായും തോന്നുന്നു.

പക്ഷേ, 1400 കൊല്ലം മുൻപ് അറബിയിൽ എഴുതപ്പെട്ട ഖുർആൻ്റെ അറബിഭാഷ 1400 വർഷങ്ങൾക്ക് ശേഷം ഇന്നും അതിനൂതനമായി നിൽക്കുന്നു. 

അറബിഭാഷയിലെ ഖുർആനിൽ നിന്ന് വായനക്കാരോ, വായനക്കാരിൽ നിന്ന് ഖുർആനോ അന്യംനിന്നുപോകുന്നില്ല.

ഖുർആൻ്റെ ഭാഷയിൽ ഒരുതരം പഴമയും തോന്നുന്നില്ല. 

ഇന്നും ഏറ്റവും സംസ്കരിക്കപ്പെട്ട് നിൽക്കുന്ന ഭാഷയായി തന്നെ ഖുർആൻ്റെ അറബിഭാഷ കാണപ്പെടുന്നു, നിലനിൽക്കുന്നു.

1400 വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ടതായിട്ടും ഖുർആൻ്റെ അറബിഭാഷയിൽ അങ്ങേയറ്റം ലാളിത്യം തോന്നും. ഒരുതരം കെട്ടിക്കുടുക്കും തോന്നില്ല

1400 വർഷങ്ങൾക്ക് ശേഷവും ഖുർആൻ്റെ അറബിഭാഷ അരോചകത്വവും വൈകൃതവും തോന്നിപ്പിക്കുന്നില്ല. 

പകരം 1400 വർഷങ്ങൾക്കിപ്പുറവും ഖുർആൻ്റെ അറബിഭാഷ മാറിവരുന്ന കാലത്തിലെ മാറിമാറിവരുന്ന തലമുറകളുമായുള്ള വിനിമയസാധ്യത അപ്പടി അതേ കരുത്തിൽ നിലനിർത്തുന്നതായി തോന്നുന്നു 

1400 വർഷങ്ങൾ കഴിഞ്ഞു എന്നത് കൊണ്ട് ഖുർആൻ്റെ അറബിഭാഷ പഴയതായി തോന്നിപ്പിക്കുന്നില്ല എന്നുമാത്രമല്ല, കൂടൂതൽ കൂടുതൽ പുതിയതായി തോന്നുന്നു.

1400 വർഷങ്ങൾക്കിപ്പുറവും ഖുർആൻ്റെ അറബിഭാഷ വല്ലാത്ത ലാളിത്യം സൂക്ഷിക്കുന്നു. ഒരുതരം കെട്ടിക്കുടുക്കും തോന്നിപ്പിക്കുന്നില്ല

ഒരുതരം പ്രകൃതിപരത, അതിൻ്റെ താളവും ഒഴുക്കും ഖുർആൻ്റെ പറഞ്ഞുപോക്കിൽ കാണാം. 

ഏത് ചെറുതും വലുതുമായ വിഷയം എവിടെയും എപ്പോഴും. 

വൻവൃക്ഷവും പുൽനാമ്പും അടുത്തടുത്ത് നിൽക്കും പോലെ. 

തെങ്ങും മാവും പിലാവും തേക്കും അടുത്തടുത്ത് നിൽക്കും പോലെ.

No comments: