ബോധോദയം എന്നത് ഇല്ലാത്തത്.
ഉണ്ടെങ്കിൽ എല്ലാവർക്കും ഒരുപോലെയുള്ളത്, ഒരുപോലെ സാധിക്കുന്നത്.
ബോധോദയവാദം ഒരു ബുദ്ധനും കൃഷ്ണനും നടത്തിയിട്ടില്ല.
ജനങ്ങൾ ദൂരെനിന്നും സങ്കൽപിച്ചതും ആരോപിച്ചതും മാത്രമാണ് ബോധോദയം.
കഥകൾ ജീവിതമല്ല.
കഥകൾ പീന്നീട് ഉണ്ടായത് മാത്രമാണ്.
ആത്യന്തികത ആർക്കും കൃത്യമായി ബോധ്യപ്പെടാതെ തന്നെ.
ഉണ്ടെങ്കിൽ ഉള്ള ബോധോദയം എല്ലാവർക്കും എപ്പോഴും പല സംഗതികളിലും ഉണ്ടാവുന്നത്.
എന്നിരുന്നാലും, ഉണ്ടെങ്കിൽ ഉള്ള ബോധോദയം എല്ലാവർക്കും എല്ലാ കാര്യങ്ങളിലുമായി ഇല്ലാത്തത്, എന്നെന്നേക്കുമായി പിടിച്ചുനിർത്താൻ സാധിക്കാത്തത്.
*******
No comments:
Post a Comment