ചില മന്ത്രങ്ങളിൽ പറയുന്ന "സമർപ്പയാമി" അഥവാ സമർപ്പണം തന്നെയാണ് "ഇസ്‌ലാം" എന്ന പേരിൻ്റെ തന്നെയും അർത്ഥം.
സാമ്യത നോക്കൂ.
"ദീൻ" എന്ന വാക്കിനും അർത്ഥം മതം എന്നല്ല, വഴക്കം, സമർപ്പണം എന്ന് മാത്രം.
പിന്നെ എവിടെയാണ് സംഗതികൾ മാറിയത്, ഒന്ന് മറ്റൊന്ന് പോലെ അല്ലാതായത്. പരസ്പരവിരുദ്ധം എന്ന് വരുന്നത്രയായത്.
*******
മന്ത്രങ്ങളിൽ ഏറ്റവും മുന്തിയ ഗായത്രിമന്ത്രത്തിൻ്റെ ആകത്തുക:
നേരായ വഴി തേടൽ.
സൂറ അൽഫാത്തിഹയുടെ ആകെത്തുകയായ ഏക പ്രാർത്ഥന:
നേരായ വഴി തേടൽ.
മുസ്ലിംകൾ ദിവസവും അഞ്ച് നേരം നിസ്‌കരിക്കുമ്പോൾ പതിനേഴ് പ്രാവശ്യവും നിർബന്ധമായും ഫാത്തിഹ ചൊല്ലി തേടുന്നത്:
നേരായ വഴി.
*******
മുസ്ലിംകളുടെയും ഇസ്ലാമിൻ്റെയും കാര്യത്തിൽ ഇവിടെ ഉണ്ടാക്കിയെടുത്ത മനശ്ശാസ്ത്രം ഒന്നുമാത്രമാണ്.
ചരിത്രവും പശ്ചാത്തലവും മറന്ന്, മറച്ച്, ബോധപൂർവ്വം ഒളിപ്പിച്ചുവെച്ച്, സന്ദർഭത്തിൽ നിന്ന് ഒരു ബന്ധവും ഇല്ലാതെ ചില കാര്യങ്ങളെ അടർത്തിയെടുത്ത് എന്തൊക്കെയൊ കുറ്റങ്ങൾ ഒന്നും അറിയാത്തവരുടെ മുൻപിൽ വാസ്തവവിരുദ്ധമായി പറഞ്ഞുപരത്തുക.
ഒന്നും അല്ലാതിരുന്ന, കുറേ തമ്മിലടിച്ചുനിന്ന നാട്ടുരാജ്യങ്ങൾ മാത്രമായിരുന്ന, ഇപ്പോൾ നാം വീമ്പിളക്കുന്ന ഇന്ത്യ ഉണ്ടായത് പോലും ഈ അച്ചി കാരണമാണെന്നതും, പിന്നെ ബ്രിട്ടീഷുകാർ കാരണമാണെന്നതും ബോധപൂർവ്വം മറച്ചുവെച്ചുകോണ്ട്.
No comments:
Post a Comment