രണ്ട് ദിവസം മുമ്പ് ഗുജറാത്തിൽ സംഭവിച്ചത്.
കാറോടിക്കുന്ന ഒരാൾ അതേ റോഡിൽ ഇരുചക്രവാഹനത്തിൽ ഒരു തെറ്റും ചെയ്യാതെ യാത്രചെയ്യുന്ന ഒരു സ്ത്രീയെ കരുതിക്കൂട്ടി കാറ് കയറ്റി അപകടമുണ്ടാക്കുന്നു, കൊല്ലുന്നു.
വീഡിയോ ദൃശ്യങ്ങൾ ലഭ്യമാണ്.
എത്ര ലാഘവത്വത്തോടെയാണ്, ധൈര്യത്തോടെയാണ് ഇത്ര വലിയ കുറ്റം ചെയ്തതിനു ശേഷവും ആ കുറ്റവാളി പെരുമാറിയത് എന്നത് വീഡിയോയിൽ വ്യക്തമാണ്.
ഈ കുറ്റകൃത്യവും അപകടവും കണ്ട് ഞെട്ടി പേടിച്ച/കലിപൂണ്ട ജനങ്ങൾ അപകടസ്ഥലത്തെത്തി കുറ്റം ചെയ്ത ആളെ ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ ആ (സ്ത്രീയെ കാറ് കയറ്റിക്കൊന്ന) കൊടുംകുറ്റവാളി "ഓം നമഃ ശിവായ" എന്ന് ഭ്രാന്തമായ ആവേശത്തോടെ ഉറക്കെ വിളിച്ചുപറയുന്നു.
ഉത്തരേന്ത്യയിൽ പൊതുവെ ഇതര മതവിഭാഗങ്ങൾക്കെതിരെ തെമ്മാടികൾ ആക്രമണങ്ങൾ അഴിച്ചുവിടുമ്പോൾ ഭ്രാന്തമായ ആവേശത്തിൽ ഉച്ചത്തിൽ ജയ് ശ്രീറാം എന്ന് ഉരുവിടുന്നത് പോലെ തന്നെ ഇയാളും വിളിച്ചുപറഞ്ഞു "ഓം നമഃ ശിവായ".
എന്താണ് ഇത്തരം ക്രൂരമായ സന്ദർഭത്തിൽ "ഓം നമഃ ശിവായ" എന്ന് ഉറക്കെ വിളിച്ചുപറയുന്നതിലൂടെ ആ കുറ്റവാളി സൂചിപ്പിച്ചത് എന്നത് മാത്രം മനസ്സിലായില്ല.
വർത്തമാന സാഹചര്യത്തിൽ, പ്രത്യേകിച്ചും ഗുജറാത്തിൽ "ഓം നമഃ ശിവായ" പോലെ ചിലത് ചൊല്ലിയാൽ എന്ത് കുറ്റവും ചെയ്യാമെന്നാണോ അയാൾ ഉദ്ദേശിച്ചത്?
ഓം നമഃ ശിവായയും ജയ് ശ്രീ രാമും പോലുള്ള ചിലത് ചൊല്ലി വിശ്വാസത്തിൻ്റെ മറപിടിച്ചാൽ ഏത് വലിയ കുറ്റവും കുറ്റമല്ലാതാവുമെന്നാണോ?
അവരുടെ നേതാക്കളും ഭരണാധികാരികളും തന്നെ കാണിച്ചുകൊടുത്ത മുൻമാതൃകകൾ വെച്ച്, ഒരു പ്രത്യേക മതവിശ്വാസത്തിൻ്റെ മറപിടിച്ചാൽ, ചെയ്യുന്ന കുറ്റങ്ങൾ സ്വയം വീരകൃത്യങ്ങളാവുമെന്ന് ഇത്തരം കുറ്റവാളികൾ വിശ്വസിക്കുന്നുണ്ടെന്നാണോ സൂചിപ്പിച്ചത്?
വർത്തമാന സാഹചര്യത്തിൽ ചില പ്രത്യേകതരം വിശ്വാസവും ചിഹ്നവും ഏത് കുറ്റവാളിക്കും എത്ര വലിയ കുറ്റവും തെണ്ടിത്തരവും ചെയ്യാനുള്ള അനുമതിയാണെന്നാണോ ആ കുറ്റവാളി സൂചിപ്പിച്ചത്?
ഒരു പ്രത്യേക വിശ്വാസത്തിൻ്റെ പേര് പറഞ്ഞ് എത്ര വലിയ കുറ്റം ചെയ്താലും രക്ഷപ്പെടാമെന്നും ആരും ഒന്നും ചെയ്യില്ലെന്നും ആരും ഒന്നും ചെയ്യാനും പറയാനും ധൈര്യം കാണിക്കില്ലെന്നും കുറ്റവാളികൾ ധരിച്ചുവശാവുന്നത് പോലെയാണ് ഇവിടെ കാര്യങ്ങളുടെ പോക്കെന്ന് തോന്നുന്നു ?
വിശ്വാസത്തെയും അന്ധവിശ്വാസത്തെയും മാത്രം മറയാക്കി ശുദ്ധകുറ്റവാളികളും തെമ്മാടികളും ഭരണാധികാരികളാവുന്ന നാട്ടിൽ എല്ലാവരും കുറ്റവാളികൾ ആയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ?
ശുദ്ധ കുറ്റവാളികൾ ഭരണാധികാരികളായി നാട് ഭരിക്കുന്ന നാട്ടിലെ എല്ലാ കുറ്റവാളികളും ഇങ്ങനെ തന്നെ കരുതിപ്പോകുന്നില്ലെങ്കിലും പെരുമാറുന്നില്ലെങ്കിലും മാത്രമേ ഏറെ അത്ഭുതപ്പെടാനുള്ളൂ?
********
ചോദ്യം: അപ്പോൾ അല്ലാഹു അക്ബർ എന്ന് അക്രമം ചെയുമ്പോൾ ഉച്ചത്തിൽ വിളിക്കുന്നതോ?
അങ്ങനെ അല്ലാഹു അക്ബർ എന്ന് വിളിച്ചുകൊണ്ട് അക്രമം ചെയ്യുന്നുണ്ടെങ്കിൽ അതും തെറ്റാണ്.
ഒരു തെറ്റിന് ന്യായം മറ്റൊരു തെറ്റാണോ?
ഒരു തെറ്റ് മറ്റൊരു തെറ്റ് ചെയ്യാതിരിക്കാനല്ലേ പാഠം നൽകേണ്ടത്?
പശ്ചാത്തലവും സന്ദർഭവും ഇല്ലാതെ അങ്ങനെ ആരോപിക്കാൻ എത്രയും ചിത്രങ്ങളും വീഡിയോകളും കിട്ടും.
അങ്ങനെയുള്ള കളവുകൾ പ്രചരിപ്പിച്ച് ഒരു വലിയ നാടിൻ്റെ ഭരണം വരെ പിടിച്ചടക്കാമെന്ന് തെളിയിച്ചതുമാണ്.
ഇനി വിഷയത്തിലേക്ക് വരാം.
വെറും വെറുതേ അക്രമം ചെയ്തിട്ട് അല്ലാഹു അക്ബർ എന്ന് വിളിക്കുന്ന ഒരു സന്ദർഭവും ഇതുവരെ കണ്ടിട്ടില്ല.
മുസ്ലിംകൾ അവരെ അതിക്രൂരമായി അടിച്ചമർത്തിയവരെന്നും അവരോട് അങ്ങേയറ്റം അനീതിയും അക്രമവും ചെയ്തവരെന്നും കണക്കാക്കുന്നവരെ വളരെ വ്യക്തമായും പരസ്യമായും തന്നെ ശത്രുക്കളെന്ന് പ്രഖ്യാപിച്ച്, വിളിച്ച് യുദ്ധം ചെയ്യുന്ന / തിരിച്ച് പ്രതികാരം ചെയ്യുന്ന വേളയിൽ അല്ലാഹു അക്ബർ എന്ന് വിളിക്കുന്നത് പോലെയാണോ ഒരു സ്ത്രീയെ വണ്ടിയിടിച്ച് കൊന്ന് ഓം നമ ശിവായയും ജയ് ശ്രീ റാമും വിളിക്കുന്നത്?
മുസ്ലിംകൾ അല്ലാഹു അക്ബർ എന്ന് വിളിക്കുന്നത് പോലെ ഓം നമ ശിവായയും ജയ് ശ്രീ റാമും വിളിക്കുന്നതല്ല ആരും ചോദ്യംചെയ്യുന്നത്.
മുസ്ലിംകൾ വിളിക്കുന്നത് പോലെയാണ് ഓം നമ ശിവായയും ജയ് ശ്രീ റാമും വിളിക്കുന്നത് എന്ന് പറഞ്ഞാൽ, അതിനെ നാട് ഭരിക്കുന്ന പാർട്ടി പിന്തുണക്കുന്നു എന്നും വന്നാൽ, നാട്ടുകാരെ പരസ്പരം ശത്രുക്കളാക്കുന്നു എന്നും നാടിനെ ഒരു യുദ്ധക്കളമാക്കുന്നുവെന്നും അർത്ഥം വരും.
അങ്ങനെ അക്രമം ചെയ്ത്, ആളുകളെ കൊന്ന് ഓം നമഃ ശിവായ എന്ന് ഉച്ചത്തിൽ വിളിക്കുമ്പോൾ നമ്മൾ ശത്രുക്കളായി (ആ സ്ത്രീ അടക്കമുള്ള) മുഴുവരെയും കാണുന്നുവെന്നും അവർക്കെതിരെ യുദ്ധത്തിലാണെന്നും കൂടി ഉച്ചത്തിൽ പരസ്യമായി പറയാനുള്ള തൻ്റേടവും കൂടി കാണിക്കണം.
അല്ലാതെ കപടമായി ഒളിഞ്ഞും തെളിഞ്ഞും കളിക്കുകയല്ല വേണ്ടത്.
********
അല്ലാഹു അക്ബർ എന്നത് മുസ്‌ലിംകൾ അവരുടെ എല്ലാ നിസ്കാരത്തിലും ഹജ്ജിലും ബാങ്ക് വിളിയിലും മൃഗങ്ങളെ അറുക്കുമ്പോഴും ഒക്കെ പറയുന്ന വാക്യമാണ്.
അതുപോലെയാണോ ജയ് ശ്രീ രാം എന്ന് വിളിക്കുന്നത്?
അല്ല.
ജയ് ശ്രീ രാം എന്ന് വിളിക്കുന്നതിന് പിന്നിൽ മതപരമായ കല്പനയും നിർദ്ദേശവും ഉണ്ടോ?
ഇല്ല.
*******
മാങ്ങയെ തേങ്ങ കൊണ്ട് തുലനം ചെയ്യുന്നു.
പരസ്പരബന്ധമില്ലാതെ, പശ്ചാത്തലവും സന്ദർഭവും അടർത്തിമാറ്റി, തുലനം ചെയ്താൽ ഒന്നും മനസ്സിലാവാത്ത ജനങ്ങൾ എന്തോ വലിയ കാര്യം സമർഥിച്ചത് പോലെ കരുതുമായിരിക്കും.
ശരിയാണ്.
അങ്ങനെയാണ് ഒരാടിസ്ഥാനവും ഇല്ലാത്ത കളവുകളും വെറുപ്പും പ്രചരിപ്പിച്ച്, പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഒരു വലിയ നാടിൻ്റെ ഭരണം തന്നെ എന്നെന്നേക്കുമായി കൈക്കലാക്കിയത് എന്ന ധൈര്യവും ഇങ്ങനെയൊക്കെ തുലനം ചെയ്ത് ചോദിക്കുമ്പോൾ ഉണ്ടാവും.
********
ചോദ്യം: ഓം നമഃ ശിവായ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ ആൾക്ക് അതുകൊണ്ട് വല്ല നിയമപരമായ പരിരക്ഷയും ഇളവും കിട്ടിയോ?
അങ്ങനെയൊരു അടവ് നടപ്പാക്കിനോക്കാൻ അയാളെ പ്രേരിപ്പിച്ച മനോവികാരവും സ്വാധീനവും ഇന്ത്യയെ മുഴുവൻ ഇക്കാലത്ത് ചൂഴ്ന്നുനിൽക്കുന്നു എന്നത് താങ്കളെ അസ്വസ്ഥപ്പെടുത്താത്തത് വല്ലാതെ അത്ഭുതപ്പെടുത്തുന്നു..
അത് രാജ്യത്തെ സ്നേഹിക്കുന്ന ആരെയും അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തേണ്ട കാര്യം മാത്രമാണ്
നിയമപരമായ പരിരക്ഷയും ഇളവും അയാൾക്ക് കിട്ടിയോ അല്ല വിഷയം.
ആ സന്ദർഭത്തിൽ പോലും അങ്ങനെ ഓം നമഃ ശിവായ എന്ന് ഉച്ചത്തിൽ വിളിച്ചുപറയാൻ അയാളെ പ്രേരിപ്പിച്ച സ്വാധീനവും അയാളുടെ മനശ്ശാസ്ത്രവുമാണ് വിഷയം.
ആ മനശ്ശാസ്ത്രത്തിലൂടെ അയാൾ ആ സന്ദർഭത്തിൽ ഉദ്ദേശിക്കുന്നതാണ് വിഷയം.
ആ മനശ്ശാസ്ത്രതലത്തിലേക്ക് അയാളെ എത്തിച്ച കാര്യമാണ് വിഷയം.
നിയമപരമായ ഇളവ് കിട്ടുമോ ഇല്ലേ എന്നതൊക്കെ പലതും ആശ്രയിച്ച് ക്രമേണ കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
അങ്ങനെയാണല്ലോ നാളിതുവരെയുള്ള നീതിന്യായ വ്യവസ്ഥിതിയുടെ കാര്യം.
അതുവരെ കാത്ത് നിന്ന് ഇങ്ങനെയെങ്കിലും പ്രതികരിക്കാതിരിക്കാൻ സാധിക്കുമോ?
ജസ്റ്റീസ് ലോയ കേസും മറ്റിതര കേസുകളും ഒക്കെ തേഞ്ഞുമാഞ്ഞുപോയ കഥകൾ അറിയുന്നതല്ലേ?
എത്രയെത്ര കേസുകൾ അങ്ങനെ ഒഴിവാക്കപ്പെട്ടിരിക്കുന്നു?
എത്രയെത്ര കേസുകളിൽ അങ്ങനെ കുറ്റവാളികൾ വളരെ എളുപ്പം, ലളിതമായി ഒഴിഞ്ഞുവന്നിരിക്കുന്നു?
*********
ചോദ്യം: ഇവിടെ ഹിന്ദുക്കൾ ആരെങ്കിലും അക്രമം ചെയ്യുമ്പോൾ ഓം നമഃ ശിവായ എന്നും ജയ് ശ്രീ രാം എന്നും ഉച്ചത്തിൽ വിളിച്ചുപറയുന്നതിനെ ന്യായീകരിക്കുന്നുണ്ടോ?
ഉത്തരം: ആരെങ്കിലും ന്യായീകരിക്കുന്നുണ്ടോ ഇല്ലേ എന്നതല്ല വിഷയം.
ഇന്ത്യ മുഴുവൻ ഇങ്ങനെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് അക്രമം നടക്കുന്നുണ്ടോ ഇല്ലേ എന്നതാണ് വിഷയം.
അതും ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയോടെ ഇങ്ങനെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് അക്രമം നടക്കുന്നുണ്ടോ ഇല്ലേ എന്നതാണ് വിഷയം.
അധികാരം നേടാനും നിലർത്താനും വരെ ഇങ്ങനെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് അക്രമം നടക്കുന്നുണ്ടോ ഇല്ലേ എന്നതാണ് വിഷയം.
No comments:
Post a Comment