മനസ്സാക്ഷിയെ വിചാരണ ചെയ്തുകൊണ്ടുള്ള, മനസ്സക്ഷിയിൽ സത്യസന്ധനായികൊണ്ടുള്ള നിഷേധവും വിശ്വാസവും ശരിയാണ്, ഒന്നാണ്.
ചില കുരുത്തക്കേടുകൾ ചെയ്യാൻ വേണ്ടിയുള്ള സൗകര്യവും സ്വാതന്ത്ര്യവും ന്യായീകരണവും കിട്ടാൻ വേണ്ടിയല്ല നിഷേധിക്കേണ്ടതും വിശ്വസിക്കേണ്ടതും.
വിശ്വസിക്കുമ്പോഴും നിഷേധിക്കേമ്പോഴും മനസ്സക്ഷിയിൽ സത്യസന്ധനായിരിക്കണം. മനസ്സാക്ഷിയെ വിചാരണ ചെയ്തുകൊണ്ടിരിക്കണം.
********
മനസ്സാക്ഷി ത്രാസിൻ്റെ സൂചി പോലെയാവണം.
മധ്യത്തിൽ.
നിഷ്പക്ഷമായി.
അതേ സമയം ശരി എങ്ങോട്ട് തൂങ്ങിയാലും അങ്ങോട്ട് ചായണം, തൂങ്ങണം മനസ്സാക്ഷിയെന്ന ത്രാസിൻ്റെ സൂചി
*******
സത്യം സൂക്ഷിക്കുന്ന മനസ്സാക്ഷി ചാഞ്ചാടി തന്നെയിരിക്കും.
ഏത് സമയവും ശരി വരുന്ന ഏത് ഭാഗവും ചാടാൻ ചാഞ്ചാടി തന്നേയിരിക്കും.
*******
സാമാന്യയുക്തിയായിരിക്കണം മതം, ദൈവം, സത്യം.
സാമാന്യയുക്തിക്ക് വഴങ്ങുന്നത് മാത്രമേ എല്ലാവർക്കും ബാധകമാവൂ.
വായുവും വെള്ളവും വെളിച്ചവും ബാധകമാവുന്നത് പോലെയുള്ള മതവും ദൈവവും സത്യവും മാത്രമേ എല്ലാവർക്കും ബാധകമാവൂ.
സാമാന്യയുക്തി എന്ന് പറയുന്നത് സ്വന്തം ബോധ്യതയും മനസ്സാക്ഷിയും കൂടിയാണ്.
മനസ്സാക്ഷിയിൽ ബോധ്യപ്പെട്ടത് നടപ്പാക്കുക.
മനസ്സാക്ഷിയിൽ ബോധ്യപ്പെട്ടത് പോലെയെങ്കിൽ വിശ്വസിക്കുന്നതും നിഷേധിക്കുന്നതും ഒരുപോലെ.
മനസ്സാക്ഷിയെ എപ്പോഴും വിചാരണ ചെയ്യുക, ചോദ്യം ചെയ്യുക.
മനസ്സാക്ഷിയെ വിചാരണചെയ്യുക, ചോദ്യംചെയ്യുക എന്നത് താഖ്‌വയുടെ, സൂക്ഷ്മതാബോധത്തിൻ്റെ ഭാഗമാണ്.
സാമാന്യയുക്തിക്ക് ബോധ്യപ്പെടുക എന്നാൽ, സാമാന്യയുക്തിക്ക് ബോധ്യപ്പെടാത്തത് എന്തും സംശയിക്കുക, ചോദ്യംചെയ്യുക എന്നത് കൂടിയാണ്.
സംശയിക്കുക, ചോദ്യംചെയ്യുക എന്നത് കൂടിയാണ് തഖ് വ.
സ്വാഭാവികമായും ചെയ്തു പോകേണ്ട സംശയിക്കലും ചോദ്യംചെയ്യലും താഖ്‌വയുടെ ഭാഗമാണ്.
********
No comments:
Post a Comment