പുരുഷനെ സ്ത്രീ മനസ്സിലാക്കുന്നതിൻ്റെ നാലിലൊന്ന് പോലും പുരുഷന് സ്ത്രീയെ അവളുടെ ഉള്ളറിഞ്ഞ് മനസ്സിലാക്കാൻ കഴിയില്ല.
സ്ത്രീ പുരുഷനെ കുറിച്ച് ഊഹിക്കുന്നതും ഊഹിച്ചാരോപിച്ച് എന്തെങ്കിലും പറയുന്നതും പുരുഷൻ പ്രത്യക്ഷത്തിൽ നിഷേധിക്കുമായിരിക്കും.
പക്ഷെ അതോരോന്നും പുരുഷൻ്റെ ഉള്ളു പൊള്ളിക്കുന്ന പറച്ചിലായിരിക്കും.
സ്ത്രീ ഊഹിച്ചതും ഊഹിച്ചാരോപിച്ച് പറഞ്ഞതും ശരിയാണെന്ന് അങ്ങനെ പ്രത്യക്ഷത്തിൽ നിഷേധിക്കുന്ന എല്ലാ ഓരോ പുരുഷനും ഉള്ളാലെ അറിയുന്നു.
അതുകൊണ്ട് തന്നെ പുരുഷന് സ്ത്രീയെ ഉള്ളാലെ പേടിയാണ്.
ഈ പേടി പ്രത്യക്ഷത്തിലല്ല, പരോക്ഷമായ നിലയിലാണ് എന്ന് മാത്രം.
അതുകൊണ്ട് തന്നെ പുരുഷന് തോൽക്കേണ്ടിവരും.
തോൽക്കുന്ന പുരുഷൻ മാത്രമേ ദാമ്പത്യം വിജയിപ്പിക്കുന്നുള്ളൂ.
കരയാത്ത, കരയാൻ തയാറില്ലാത്ത പുരുഷൻ പ്രത്യക്ഷത്തിൽ പരാജയപ്പെടുന്നില്ല, പരോക്ഷമായി മാത്രം പരാജയപ്പെടുന്നു.
സ്ത്രീക്ക് പുരുഷനെ വല്ലനിലക്കും പേടിയുണ്ടെങ്കിൽ അത് വെറും ശാരീരികമായ കായബലത്തിൻ്റെയും സാമ്പത്തിക മേൽക്കോയ്മയുടെയും അടിസ്ഥാനത്തിൽ മാത്രമാണ്. പ്രത്യക്ഷത്തിൽ മാത്രം.
പുരുഷന് സ്ത്രീയെ പേടി മറിച്ചാണ്.
സ്ത്രീയുടെ ഒരു നോട്ടത്തിലും ചോദ്യത്തിലും എന്തും വിളിച്ചുപറയാനുള്ള തൻ്റേടത്തിലും പറച്ചിലിലും ചൂളിപ്പോകുന്നത്രയെ ഉള്ളൂ, വസ്ത്രമുരിഞ്ഞ് പോകുന്നത്രയയേ ഉള്ളൂ പുരുഷൻ.
(സ്ത്രീയുടെ ശാരീരികസൗന്ദര്യത്തിന് (???) കീഴ്പ്പെട്ട്) അവളുടെ ശരീരത്തെ ലൈംഗികമായി അനുഭവിക്കുന്ന വേളയിൽതന്നെ പുരുഷൻ തന്നെ സ്ത്രീക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.
ആ വേളയിൽതന്നെ തൻ്റെ ദൗർബല്യങ്ങളിൽ അവൾക്ക് പിടുത്തംകൊടുത്തിരിക്കുകയാണ്.
അതുവെച്ചുതന്നെ സ്ത്രീ അവനെ മനസ്സിലാക്കും.
ആ മനസ്സിലാക്കൽ വെച്ച് തന്നെ അവൾ അവനെ മെല്ലെ മെല്ലെ പരോക്ഷമായി നിയന്ത്രിച്ചുതുടങ്ങും. പേടിപ്പിച്ചും തുടങ്ങും, വരുതിയിൽ നിർത്തും.
സ്ത്രീ സ്വയം തോറ്റുപോയെന്ന വരുത്തി വിജയിക്കും.
പ്രത്യക്ഷത്തിൽ തോറ്റുപോയെന്ന പോലെ തന്നെ എല്ലാ സ്ത്രീകളും.
പക്ഷെ, രഹസ്യത്തിലും പരോക്ഷത്തിലും അവൾ വിജയിച്ചുകൊണ്ട്.
ഒന്ന് തെറ്റിയാൽ എന്തും വിളിച്ചുപറയാനുള്ള, ആരോപിക്കാനുള്ള, ഊഹിച്ച് ഓർത്തെടുത്ത് പറയാനുള്ള സ്ത്രീയുടെ മികവിന് മുൻപിൽ പുരുഷന് തോറ്റുകൊടുക്കേണ്ടി വരും.
കരയുന്നു എന്ന് തോന്നുന്ന സ്ത്രീക്കാണ് കരുത്ത്.
കായബലം മാത്രമാണ് പുരുഷൻ്റേത്.
അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും ബലം മാത്രമാണ് പുരുഷൻ്റെത്.
എത്രയെല്ലാം കരുത്തുണ്ടെന്ന് പുരുഷൻ അധികാരം കൊണ്ടും സമ്പത്ത് കൊണ്ടും കായബലം കൊണ്ടും വരുത്തിത്തീർക്കാൻ ശ്രിച്ചാലും പുരുഷൻ ഉള്ളുപൊള്ളയാണ്. അശക്തനാണ്. ദുർബലനാണ്.
ഫലത്തിൽ ഉള്ളുപൊള്ളയായ എല്ലാ പുരുഷനും സ്ത്രീക്ക് വേണ്ടി മാത്രം പണിയെടുക്കുന്ന സ്ത്രീയുടെ വെറും ഉപകരണം മാത്രമാണ്. സ്ത്രീയെ ചുറ്റിപ്പറ്റി മാത്രം ജീവിക്കേണ്ടി വരുന്ന വെറുമൊരു ഉപഗ്രഹം.
പ്രത്യക്ഷത്തിൽ എത്രയെല്ലാം അങ്ങനെയല്ലെന്ന് വരുത്തിയാലും.
താൻ ശക്തൻ, താനാണ് ശക്തൻ എന്ന് പുരുഷന് വരുത്തിയേതീരൂ എന്ന് വരുന്നതാണ്.
താൻ ശക്തൻ, താനാണ് ശക്തൻ എന്ന് പുരുഷന് വരുത്തിയേതീരൂ എന്നുണ്ടെങ്കിൽ, എന്ന് വരുന്നുണ്ടെങ്കിൽ അവൻ സമാധാൻ ജീവിതം കിട്ടാത്തവനായി മാറും.
സ്വസ്ഥനായിരിക്കാൻ സാധിക്കാത്തവനായിരിക്കും സ്ത്രീയുടെ മുൻപിൽ അധികാരവും സമ്പത്തും കായബലവും കൊണ്ട് ശക്തനെന്ന് വരുത്തുന്ന, അങ്ങനെ വരുത്തേണ്ടിവരുന്ന പുരുഷൻ.
അധികാരവും സമ്പത്തും കായബലവും പറഞ്ഞ് പുറത്തിരിക്കുകയേ ഉള്ളൂ ആ പുരുഷൻ. അവൻ അതിന് വിലയായി കൊടുക്കുക അവൻ്റെ സമാധാനവും സ്വസ്ഥതയും ആയിരിക്കും.
ഇരുന്നിടത്ത് ഇരിക്കാൻ, ഇരിക്കുന്നിടത്ത് ഇരിക്കാൻ സാധിക്കാത്ത അവസ്ഥയിൽ ആ പുരുഷൻ എത്തും.
മദ്യത്തിലോ ഭക്തിയിലോ സാമൂഹ്യ-രാഷ്ട്രീയ പ്രവൃത്തിയിലോ ജോലിയിലോ ഒക്കെയായി, അങ്ങനെ ആണെന്ന് വരുത്തി, അങ്ങനെയാണെന്ന് വരുത്താൻ നിർബന്ധിതനായി, എങ്ങിനെയെങ്കിലും അവിടെയുമിവിടെയുമായി പുറത്ത് കറങ്ങിനടന്ന്, സ്വയം കത്തിത്തീരാൻ മാത്രം വിധിക്കപ്പെടും അത്തരം പുരുഷന്മാർ.
അത്രമാത്രം.
സ്ത്രീയുടെ മുൻപിൽ വിജയിച്ചുവെന്ന് വരുത്തുന്ന, ശക്തനെന്ന് വരുത്തുന്ന പുരുഷൻ ഫലത്തിൽ എപ്പോഴും ഒരുതരം ഒളിച്ചോട്ടവഴിയിൽ, ഉളളിൽ പരാജയപ്പെട്ട് തന്നെയാവും ജീവിക്കുക.
No comments:
Post a Comment