ഒന്നിലേക്ക് നോക്കുമ്പോൾ ബാക്കിയെല്ലാം കാണാതെയാവും എന്നത് ഒരു വസ്തുത മാത്രമാണ്.
അല്ലാതെ ഇസ്ലാമോ ഏതെങ്കിലും മതമോ അങ്ങനെ പറഞ്ഞതോ ആവശ്യപ്പെട്ടതോ അല്ല.
നിങ്ങൾക്ക് നക്ഷത്രങ്ങിലേക്കും കടലിലേക്കും കാട്ടിലേക്കും നോക്കാം.
അങ്ങനെ നോക്കിക്കാണുന്ന നിങൾ വെറുതേ നിങ്ങളുടെ വിരൽ മുൻപിൽ വെച്ച് അതിലേക്കൊന്ന് നോക്കുക.
നിങൾ നിങ്ങളുടെ വിരൽ കാണും.
വിരൽ മാത്രം കാണും.
അങ്ങനെ വിരൽ നോക്കുന്ന മാത്രയിൽ, വിരൽ കാണുന്ന മാത്രയിൽ നിങൾ ബാക്കിയെല്ലാം കാണാതെയാവും, നോക്കാതെയാവും.
ബാക്കിയെല്ലാം ആ സമയത്ത് അപ്രസക്തമായി പശ്ചാത്തലത്തിൽ, പിന്നണിയിൽ, കാണപ്പെടാത്തവിധം മാറിനിൽക്കും.
അർജ്ജുനൻ താൻ തത്തയുടെ കണ്ണ് മാത്രം കാണുന്നു, ബാക്കിയൊന്നും കാണുന്നില്ല, കാടും മരവും ചില്ലകളും ഇലകളും തത്തയെ തന്നെയും കാണുന്നില്ല എന്ന് പറഞ്ഞതിൻ്റെ അർത്ഥവും ഇത് തന്നെയാണ്.
ഏകാഗ്രതയിൽ നിങൾ നോക്കുന്ന, കാണുന്ന, ശ്രദ്ധിക്കുന്ന ഒരേയൊരു കാര്യമൊഴിച്ച് ബാക്കിയെല്ലാത്തിനെ സംബന്ധിച്ചും നിങൾ അന്ധൻ തന്നെയാണ്.
ഇത് സ്വാഭാവികമായും സംഭവിക്കുന്നതാണ്.
തഖ്വ - ലാ ഇലാഹി ഇല്ലല്ലാഹ്.
No comments:
Post a Comment