ഒരു സുഹൃത്ത് സൂചിപ്പിച്ചു:
മുസ്‌ലിംകളെ വെറുക്കാൻ കാരണം ഇസ്ലാമാണ്.
ഇസ്‌ലാം ഒഴിവാക്കിയാൽ മുസ്‌ലിംകളെ വെറുക്കില്ലെന്നാണോ സുഹൃത്ത് ഉദ്ദേശിച്ചത്.
അല്ലാതെ വഴിയില്ല.
സുഹൃത്തിനോട് അങ്ങോട്ടൊന്നു ചോദിക്കട്ടെ?
ഇന്ത്യക്കാരെ ഏതെങ്കിലും മറ്റു ദേശക്കാർ വെറുക്കുന്നതിന് കാരണമായി ഇന്ത്യാണെന്നു പറഞ്ഞാൽ ഇതേ സുഹൃത്ത് എന്ത് കരുതും, എന്ത് ചെയ്യും?
സുഹൃത്ത് ആരുടെയൊക്കെയോ ഇഷ്ടത്തിന് വേണ്ടി ഇന്ത്യയെ ഉപേക്ഷിക്കുമോ?
ഇന്ത്യയല്ലേ ആദ്യമുള്ളത്?
ഇന്ത്യ ഉളളത് കൊണ്ടല്ലേ ഇന്ത്യക്കാരൻ ഇന്ത്യക്കാരൻ ആവുന്നത്?
ഇസ്‌ലാം ഉളളത് കൊണ്ടല്ലേ മുസ്‌ലിംകൾ ഉണ്ടായത്. മുസ്ലിംകൾ മുസ്ലിംകളാവുന്നത്?
ഇസ്‌ലാം ഇല്ലെങ്കിൽ മുസ്ലിംകളും ഇല്ലല്ലോ?
പിന്നെന്ത് പറച്ചിലാണ് ഇസ്‌ലാം കാരണമാണ് മുസ്‌ലിംകളെ ആളുകൾ വെറുക്കുന്നത് എന്നത്?
മധുരമുള്ളത് കൊണ്ട് പഞ്ചസാരയേയും,
ഉപ്പ് രസമുള്ളത് കൊണ്ട് ഉപ്പിനെയും,
എരിവുള്ളത് കൊണ്ട് മുളകിനെയും
ഇഷ്ടമല്ല, വെറുക്കുന്നു എന്ന് പറയും പോലെതന്നെ അബദ്ധമല്ലേ ഇസ്‌ലാം ഉളളത് കൊണ്ടാണ് മുസ്‌ലിംകളെ വെറുക്കുന്നത്, ഇസ്‌ലാം ഇല്ലെങ്കിൽ മുസ്‌ലിംകളെ വെറുക്കില്ല എന്നത്.
അല്പമൊക്കെയുള്ള സാമാന്യബുദ്ധി ഉപയോഗിക്കാനുള്ളതാണെന്നു തോന്നുന്നു.
No comments:
Post a Comment