യഥാർത്ഥത്തിൽ ആരും ജന്മം കൊണ്ട് മുസ്‌ലിം ആവുന്നില്ല.
മുസ്‌ലിം ആവുക പ്രായപൂർത്തിയായാലുള്ള തെരഞ്ഞെടുപ്പ് തന്നെയാണ്.
മുസ്‌ലിം ആവുന്നതിൻ്റെ ഏറ്റവും നിർബന്ധമായ ആദ്യ പരിപാടിയാണ് ശഹാദത്ത് കലിമ ചൊല്ലൽ.
ഇസ്‌ലാമിനെ ഇസ്‌ലാം ആക്കുന്ന, മുസ്‌ലിമിനെ മുസ്ലിമാക്കുന്ന ഏക ആദർശവാക്യം ശഹാദത്ത് കലിമ.
യഥാർത്ഥ ദൈവമല്ലാതെ ഒരു ദൈവവും ഇല്ലെന്ന സാക്ഷ്യം പറച്ചിൽ ശഹാദത്ത് കലിമ.
അത് ചൊല്ലിയവന് നിർബന്ധമാവുന്നതാണ് മറ്റ് നാല് കാര്യങ്ങൾ.
അഞ്ച് നേരം നിസ്കാരം,
സമ്പത്തിൽ നിന്ന് ഒരു വിഹിതം സക്കാത്ത് കൊടുക്കൽ,
ഒരു മാസം (റമദാനിൽ) നോമ്പ് അനുഷ്ഠിക്കൽ.
സമ്പത്ത് കൊണ്ടും ആരോഗ്യം കൊണ്ടും സാധിക്കുന്ന അവസ്ഥയുണ്ടെങ്കിൽ (മറ്റ് വഴിതടസ്സം ഇല്ലെങ്കിൽ) ഹജ്ജ് ചെയ്യൽ.
ചോദ്യം : ശഹാദത്ത് കലിമ ചൊല്ലി തന്നെയാണോ ജന്മം കൊണ്ട് മുസ്‌ലിം ആയവനും മുസ്‌ലിം ആവുന്നത്?
ആണെന്ന് വേണം കരുതാനും പറയാനും.
കാരണം, ഓരോ ബാങ്ക് വിളിയിലും, ബാങ്ക് വിളിക്ക് ശേഷമുള്ള ഓരോ നിസ്കാരത്തിലും ഈ ശഹാദത്ത് കലിമ ഉരുവിടപ്പെടുന്നുണ്ട്.
ഓരോരുത്തരും അത് ബോധപൂർവ്വം അറിഞ്ഞ് ബോധ്യപ്പെട്ട് ചൊല്ലുന്നുണ്ടോ എന്നത് തീർത്തും വ്യക്തിപരമായ, ആത്മനിഷ്ഠമായ കാര്യമാണല്ലോ?
മുസ്‌ലിം കുടുംബത്തിൽ ജനിച്ചുവളർന്നവനെ ഈ ശഹാദത്ത് കലിമ പ്രായപൂർത്തി ആവുമ്പോൾ പ്രത്യേകമായി ചൊല്ലിപ്പിച്ച് മുസ്‌ലിം ആക്കുന്ന പ്രത്യേക പരിപാടി (മാമോദീസ പോലെയും പൂണൂൽ കെട്ടുന്നത് പോലെയും) ഇല്ല.
ആദ്യപകുതി ആവശ്യപ്പെടുന്ന നിരീശ്വരവാദം പറഞ്ഞും നിരീശ്വരവാദിയായിക്കൊണ്ടും മാത്രമേ ഇസ്ലാം സ്വീകരിക്കാൻ സാധിക്കൂ. മുസ്‌ലിം ആവാൻ പറ്റൂ.
എല്ലാം നിഷേധിച്ച് ഒന്ന് വിശ്വസിക്കുന്ന ഈ ചൊല്ലൽ പരിപാടി എല്ലാ ദിവസവും നിസ്‌കരിക്കുമ്പോൾ ആവർത്തിച്ച് ചെയ്യുന്നുമുണ്ട്.
രണ്ടാംപകുതിയായ, യഥാർത്ഥ ദൈവമല്ലാതെ എന്ന ഭാഗം ശരിക്കും ഉറച്ചില്ലെങ്കിൽ ആദ്യപകുതി പ്രകാരം ഓരോ വിശ്വാസിയും നിരേശ്വരവാദി തന്നെയായി മാറുകയാണ് സംഭവിക്കുക.
No comments:
Post a Comment