എന്തുകൊണ്ട് ഇസ്രായേൽ വീണ്ടും പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ആക്രമിക്കുന്നു?
ഹമാസ് പിടിച്ചുവെച്ച ബന്ദികൾ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്ന് ഇസ്രയേലിന് അറിയാമെന്നത് കൊണ്ടോ?
ബന്ദികൾ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്ന് ഇസ്രയേലിന് അറിയാമെന്ന ഊഹം എത്രമാത്രം ശരിയാണെന്നറിയില്ല.
ഹമാസ് വിട്ടുകൊടുത്ത കുറച്ചെണ്ണത്തിന് ശേഷം ബാക്കിയുള്ള ബന്ദികൾ ശരിക്കും ഇതിനകംതന്നെ കൊല്ലെപ്പെട്ടിട്ടുണ്ടാവുമോ എന്നും അറിയില്ല.
പക്ഷേ, ബാക്കിയുള്ള ബന്ദികൾ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് ഇസ്രയേലിന് മാത്രം അറിഞ്ഞിട്ടുണ്ടെങ്കിലും തോന്നിയിട്ടുണ്ടെങ്കിലും എന്തായിരിക്കും അതിന് കാരണം?
ഇസ്രായേലിൻ്റെ തന്നെ കിരാതമായ ആക്രമണത്തിൽ ഈ ബന്ദികൾ കൊല്ലപ്പെട്ടിട്ടില്ലെങ്കിലെ അത്ഭുതമുള്ളൂവെന്ന് (കൊല്ലപ്പെട്ടിട്ടുണ്ടെന്ന്) ഇസ്രയേലിന് പച്ചയായി മനസ്സിലാവുന്നത് കൊണ്ടാണോ?
എലിയെ പിടിക്കാൻ ഓടിയ പൂച്ച പാല്പാത്രം തട്ടിപ്പൊളിക്കും എന്ന സാമാന്യയുക്തി വെച്ച്.
താൽക്കാലിക വെടിനിറുത്തൽ ഇസ്രായേൽ പ്രഖ്യാപിച്ചത് എന്തിനായിരുന്നു?
ബാക്കിയുള്ള ബന്ദികളെ തിരിച്ചുകിട്ടാൻ കൂടി.
പക്ഷേ ഇസ്രായേൽ തന്നെ പീന്നീടറിയുന്നു തങ്ങളുടെ കണ്ണടച്ചുള്ള ആക്രമണത്തിൽ തങ്ങളുടെ പൗരന്മാരായ, തങ്ങൾ ചെയ്ത യുദ്ധത്തിൻ്റെ കാതലായ ന്യായമായ ബന്ദികൾ കല്ലപ്പെട്ടിരിക്കുന്നുവെന്ന്.
വേലി തന്നെ വിളു തിന്നിരിക്കുന്നുവെന്ന്.
എങ്കിൽ കായ ബലം മാത്രം ശക്തിയായുള്ള ശക്തൻ പരാജയം മറച്ചു പിടിക്കുന്നത് എങ്ങനെയാണ്?
കൂടൂതൽ ദേഷ്യം പിടിച്ചുകൊണ്ട്.
കൂടൂതൽ ഭ്രാന്തിളക്കിക്കൊണ്ട്.
കൂടൂതൽ ഭ്രാന്തമായി ആക്രമിച്ചുകൊണ്ട്.
കൂടൂതൽ ശക്തി കാനിക്കാണെന്നവണ്ണം ഒരു തെറ്റിനെ കുറേ തെറ്റുകളിലേക്ക് നയിക്കുന്ന കോലത്തിൽ.
അത് തന്നെ ഇസ്രയേലും ചെയ്യുന്നു.
അതേസമയം, തങ്ങളുടെ ഈ കിരാതമായ ആക്രമണം കൊണ്ടാണ് ബന്ദികൾ കൊല്ലപ്പെട്ടത് എന്ന കാര്യം ഇസ്രയേലിന് തങ്ങളുടെ പൗരന്മാർക്ക് മുന്നിൽ ഏടത്തിച്ചുകൂട. അവരിൽ നിന്നും മറച്ചുപിടിക്കേണ്ടതുണ്ട്.
ഒരു കളവ് കുറേ കളവുകളിലേക്ക് നയിക്കുന്ന കോലത്തിൽ
അതും കൂടി ഈ പുതിയ ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നുണ്ടോ എന്നതും ഇസ്രയേലും അമേരിക്കയും മാത്രം അറിയുന്ന കാര്യം.
മെല്ലെ മെല്ലെ ബന്ദികളെ ഹമാസ് ക്രൂരമായി കൊന്നുകളഞ്ഞു എന്ന (കഴുത്തറുത്തും മറ്റും കൊന്നുകളഞ്ഞു എന്ന് കുത്തിനിറച്ച പൊതുഭാഷ്യം) കഥയും പിന്നാലെ ഉണ്ടാക്കാമല്ലോ?
ഹമാസ് ഒരൊറ്റ ബന്ദിയെയും കൊന്നിട്ടില്ല എന്ന് മാത്രമല്ല, മോചിപ്പിക്കപ്പെട്ട ഒരൊറ്റ ബന്ദിക്കും ഹമാസിനെ കുറിച്ച് "കമാ" എന്ന് കുറ്റം പറയാനില്ല എന്നതും പകൽവെളിച്ചം പോലെ വ്യക്തമായ കാര്യം.
No comments:
Post a Comment