നൈമിഷികതക്കപ്പുറം പുരുഷലൈംഗികത ഇല്ല.
ഏറെക്കുറെ നൈമിഷികതക്ക് ശേഷം ഇട്ടൊഴിഞ്ഞുപോയേക്കാവുന്ന ബന്ധമേ സ്വാഭാവികതയിൽ പുരുഷണുള്ളൂ.
അങ്ങനെ നൈമിഷികതക്ക് ശേഷം ഇട്ടൊഴിഞ്ഞുപോയേക്കാവുന്ന പുരുഷനെ കെട്ടിയിടാനാണ് വിവാഹം, ദാമ്പത്യം.
പുരുഷൻ ഇട്ടൊഴിഞ്ഞുപോകുമ്പോൾ കെണിഞ്ഞുപോകുന്ന കെണിച്ചലിൽ നിന്നും സ്ത്രീയെ സംരക്ഷിക്കാൻ വേണ്ടി മാത്രമുണ്ടായതാണ് വിവാഹം, ദാമ്പത്യം.
വിവാഹം സ്ത്രീയെ കുടുക്കാനാണെന്ന് വിചാരിച്ചേടത്താണ് ഒന്നും മനസ്സിലാകാതെ ഇറങ്ങിപ്പുറപ്പെടുന്ന സ്ത്രീപക്ഷവാദികൾക്ക് പിഴച്ചത്.
പുരുഷൻ സ്ത്രീയുടെ മേൽ കാണിക്കുന്നുവെന്ന് സ്ത്രീപക്ഷവാദികൾക്ക് തോന്നുന്ന അധികാരം എന്താണെന്ന് സ്ത്രീപക്ഷവാദികൾക്ക് മനസ്സിലായില്ല. പരാജയപ്പെട്ടവൻ്റെ അണഞ്ഞുപോകുമ്പോഴുള്ള ആളിക്കത്തൽ മാത്രമാണത്.
കുടുങ്ങിയവൻ്റെ, വിവാഹത്തിൻ്റെ പേരിൽ സമൂഹം കുടുക്കിയവൻ്റെ വലയിൽ കിടന്നുള്ള അസ്വസ്ഥതയും നിരാശയും മാത്രമാണത്.
പുരുഷൻ്റെ പരാജയമാണത്
കുഞ്ഞും കുടുംബവും വേണമെന്ന് കരുതി, പദ്ധയിട്ട് ഒരു പുരുഷനും പ്രണയിക്കുന്നില്ല.
സ്ത്രീയെ കാമിക്കുന്നതിന് അവൻ വേഷംകെട്ടി ചെയ്യേണ്ടിവരുന്ന പ്രകടനം മാത്രമാണ് പ്രണയം.
സ്ത്രീയുടെ ഭാഗം സ്ത്രീ പറയട്ടെ.
സ്ത്രീ എന്തായാലും കുടുങ്ങുന്നവളാണ്.
പ്രകൃതി സ്ത്രീയെ സംവിധാനിച്ചിരിക്കുന്നത് എങ്ങനെയായാലും കുടുങ്ങുന്നവളായിട്ടാണ്
സ്ത്രീ കുടുങ്ങാൻ വിവാഹവും ദാമ്പത്യവും തന്നെ വേണമെന്നില്ല.
അതിനാൽ തന്നെ സ്ത്രീയുടെ പ്രണയം, താൻ കുങ്ങുമെന്നുള്ള സംഗതി വെച്ചുള്ളതാണ്. സുരക്ഷിതത്വവും കുട്ടിയും ഒക്കെ ആഗ്രഹിച്ചുള്ളതാണ്
വിവാഹമെന്നതില്ലെങ്കിലും പുരുഷനുമായി ബന്ധപ്പെടുന്ന ഏത് മാത്രയിലും സ്ത്രീ കുടുങ്ങും.
ചളി കണ്ടാൽ കാല് കുത്തി, വെള്ളം കണ്ടാൽ കാല് കഴുകുന്ന പുരുഷൻ്റെ രീതി സ്ത്രീക്ക് സാധ്യമല്ല, സംഭവ്യമല്ല.
പുരുഷൻ്റെ പ്രണയം: തീർത്തും നൈമിഷികമായ ലൈംഗികതാൽപര്യം നടക്കാത്തത് കൊണ്ട് തലച്ചോർ ഉണ്ടാക്കുന്ന മരീചിക മാത്രമായ ഭാവനാവിലാസം മാത്രം.
ഇല്ലാത്തത്, നിലനിൽക്കാത്തത്.
അതുകൊണ്ട് കൂടിയാണ് അവനെ അവൻ മൂലം കെണിഞ്ഞുപോകാൻ സാധ്യതയുള്ള സ്ത്രീക്ക് വേണ്ടി പിടിച്ചുനിർത്താൻ സാക്ഷികൾ സഹിതം വിവാഹം.
*******
എത്ര വന്യമാണ്, അബദ്ധജഡിലമാണ് പുരുഷൻ്റെ ലൈംഗികഭാവനകൾ.
വാസ്തവവും യാഥാർത്ഥ്യവും പ്രായോഗികതയുമായി ഒരു ബന്ധവും ഇല്ലാത്തത് അവൻ്റെ ലൈംഗികഭാവനകൾ.
സ്ത്രീയെ അവളുടെ തകരാറോട് കൂടി മനസ്സിലാക്കാതെ തീർത്തും വന്യമായ, അന്യമായ കാല്പനികത വെച്ചുള്ളത്.
ലൈംഗികനിഷേധം അവൻ്റെ ഭാവനയിൽ അത്തരം വന്യതയും അന്യതയും കൂട്ടുന്നു.
മുഖസൗന്ദര്യം വെച്ച് ശരീരത്തിലെ എല്ലാ സംഗതികൾക്കും ആ സൗന്ദര്യം കല്പിച്ചുപോകുന്നത്ര പുരുഷൻ.
മുഖം പോലെ, മുഖത്ത് പൂശിയ നിറങ്ങൾ പോലെ പൊന്നാണ് പൂവാണ് ബാക്കിയുള്ള ഭാഗങ്ങൾ എന്ന് സങ്കല്പിച്ചുപോകുന്നത്ര അസംബന്ധൻ പുരുഷൻ.
അനുഭവിക്കാൻ ലഭിച്ചാൽ, നേരിട്ട് നേർക്കുനേർ ഒരുനിലക്കും നടക്കാത്തതും നടത്താത്തതും അവൻ ഭാവന ചെയ്യുന്നു.
ചിലത് അവൻ അങ്ങോട്ട് നോക്കുക പോലുമില്ലാത്തത്.
നിതംബം ഉദാഹരണം.
ഉറഞ്ഞുകൂടി നിൽക്കുന്ന ഒരുകുറേ മാംസം.
യഥാർത്ഥ ലൈംഗികതയുമായി ഒരു ബന്ധവും ഇല്ലാത്തത്.
ഏറെക്കുറെ ശല്യവും അസൗകര്യവും വൈകൃതവും മാത്രമാകുന്നത്.
ലൈംഗികനിഷേധം അവനിൽ ഭാവനകളെ വിളിച്ചുവരുത്തുന്നു.
ലൈംഗികതയുമായുള്ള ദൂരം അവനിൽ ഭാവനകളെ ഇരട്ടിപ്പിക്കുന്നു
പുരുഷൻ്റെൻ്റെ പ്രണയം നൈമിഷികസുഖം തേടിയുള്ളത് മാത്രം.
നൈമിഷികമായതിന് വേണ്ടി കുടുങ്ങിയുണ്ടാവുന്നതാണ് ബാക്കിയുള്ള അവൻ്റെ ദാമ്പത്യവും ജീവിതവും.
നേരിൽ അവൻ നിനക്കാത്തത്.
No comments:
Post a Comment