ചന്ദ്രനും ഇസ്ലാമും തമ്മിൽ ഒരു ബന്ധവും ഇല്ല.
മുസ്ലിംകൾ പിന്തുടരുന്നത് ചന്ദ്രമാസവും ചന്ദ്രവർഷവും ആണെന്നത് കൊണ്ട് മാത്രം അത് പലയിടത്തും വെക്കുന്നു.
അല്ലാതെ ഒരുതരം ചന്ദ്രപൂജയും ചന്ദ്രനോട് പ്രാർഥിക്കലും ഇസ്ലാമിലും മുസ്‌ലിംകൾക്കും ഇല്ല.
മുസ്ലിംകൾ പിന്തുടരുന്നത് ചന്ദ്രമാസവും ചന്ദ്രവർഷവും ആയതുകൊണ്ടാണ് അവർക്ക് ഓരോ മാസവും തുടങ്ങാൻ ചന്ദ്രനെ നോക്കേണ്ടി വരുന്നത്.
അല്ലാതെ ചന്ദ്രനെ പൂജിക്കുന്നത് കൊണ്ടോ ചന്ദ്രനിൽ എന്തെങ്കിലും പ്രത്യേകത കല്പിക്കുന്നത് കൊണ്ടോ അല്ല.
ചന്ദ്രനെ നോക്കൽ റംസാനിൽ മാത്രമല്ല മുസ്ലിംകൾ നടത്തുന്നത്.
എല്ലാ മാസത്തിനും ആ മാസം തുടങ്ങുന്നുവെന്നറിയാൻ ഒന്നാം ചന്ദ്രനെ കാണണം.
റംസാനിലെ മാസം (ആദ്യചന്ദ്രനെ) കാണൽ പരിപാടി നോമ്പ് തുടങ്ങലുമായി ബന്ധപ്പെട്ടത് കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു എന്ന് മാത്രം.
ഇങ്ങ് ഇൻഡ്യയിലെ ചില പള്ളികളിൽ മാത്രമേ മിനാരങ്ങളിൽ ചന്ദ്രനെ കാണൂ. സാമുദായികം മാത്രമായ തിരിച്ചറിയലിൻ്റെ ഭാഗമായി ഉപയോഗിക്കുന്നത്.
ഇസ്ലാമുമായി യോ ഇസ്‌ലാമിക വിശ്വാസവുമായോ അതിന് പ്രത്യേകിച്ച് ബന്ധമില്ല.
അല്ലാതെ, പിതാവ് പുത്രൻ പരിശുദ്ധാത്മാവ് പുണ്യാളൻ കുരിശ് പോലുള്ളതിന് കൊടുക്കുന്ന എന്തെങ്കിലും വിശ്വാസപരമായ പ്രത്യേകത ചന്ദ്രന് ഉളളത് കൊണ്ടല്ല.
ചന്ദ്രമാസവും ചന്ദ്രവർഷവും പിന്തുടരുന്ന ഏക വിഭാഗമല്ല മുസ്ലിംകൾ.
ലോകത്ത് പലയിടങ്ങളിലായി പലവിഭാഗേങ്ങൾ പിന്തുടരുന്നുണ്ട് ചന്ദ്രമാസവും ചന്ദ്രവർഷവും.
ജൂതന്മാർ അതിലൊന്ന്.
ഇന്ത്യയിലും പല സംസ്ഥാനങ്ങളിലെയും കലണ്ടർ ചന്ദ്രവർഷത്തെ അടിസ്ഥാനപ്പെടുത്തിയതാണ്.
അറിയാമല്ലോ, ഇന്ന് ലോകത്ത് പൊതുവായി പിന്തുടരുന്നത് ഗ്രിഗോറിയൻ സോളാർ കലണ്ടർ ആണെന്ന് മാത്രം.
No comments:
Post a Comment