Sunday, March 30, 2025

എമ്പുരാൻ : ഗോദ്രയിൽ എന്ത് സംഭവിച്ചു? ഗുജറാത്ത് കലാപം എങ്ങനെയുണ്ടായി?

ഗോദ്രയിൽ എന്ത് സംഭവിച്ചു? 

ഗുജറാത്ത് കലാപവും വംശഹത്യത്യയൂം എങ്ങനേയുണ്ടായി?

എമ്പുരാൻ്റെ പശ്ചാത്തലത്തിൽ ചോദിക്കുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ചോദിക്കേണ്ട വേറെ രണ്ട് മൂന്ന് പ്രധാന ലളിതമായ ചോദ്യങ്ങളുണ്ട്.

ഇന്ത്യയിൽ എവിടെ വർഗ്ഗീയകലാപം ഉണ്ടായാലും അതിൻ്റെ ഗുണഭോക്താക്കൾ ആരാണ്,  ആരായിരിക്കും?

വർഗ്ഗീയകലാപങ്ങളിലൂടെ മാത്രം ഇന്ത്യയിൽ അധികാരം നേടിയ, അധികാരം നടുന്ന, നേടാമെന്നുള്ള ഏകവിഭാഗം ഏതാണ്?

അങ്ങനെ വർഗ്ഗീയതയും വർഗ്ഗീയകലാപങ്ങളും മാത്രമുണ്ടാക്കി, അതിനുവേണ്ട കളവുകളും വെറുപ്പും വിഭജനമന്ത്രങ്ങളും മാത്രം വിതരണം ചെയ്ത് അധികാരം നേടുന്ന, അധികാരം ഉറപ്പിക്കുന്ന അത്തരം വിഭാഗങ്ങൾക്ക് വല്ല തത്വദീക്ഷയും ഉണ്ടോ?

അത്തരം വിഭാഗത്തെ കൃത്യമായും നയിക്കുന്ന മാനുഷികമൂല്യങ്ങൾ പ്രധാനം ചെയ്യുന്ന നിർബന്ധമായ മാർഗ്ഗനിർദ്ദേശങ്ങൾ വല്ലതും ഉണ്ടോ?

വർഗ്ഗീയതയും വർഗ്ഗീയകലാപങ്ങളും വെറുപ്പും അല്ലാത്ത വേറെ എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ സാമ്പത്തികമോ ആയ പ്രത്യേശാസ്ത്രം മുന്നോട്ട് വെക്കുന്നുണ്ടോ ഈ പ്രത്യേക വിഭാഗം? 

അല്ലാതെ എങ്ങിനെയാണ് ഈ പ്രത്യേക വിഭാഗം ലോകത്തെ തന്നെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രീയപാർട്ടിയായി മാറിയത് എന്നത് ഇത്തരുണത്തിൽ പ്രത്യേകം ഓർക്കേണ്ടതുമുണ്ട്.

ഇങ്ങനെയുള്ള രണ്ട് മൂന്ന് ചോദ്യങ്ങൾക്കുള്ള വളരെ ലളിതമായ ഉത്തരങ്ങൾ മനസ്സിലാക്കിയാൽ തന്നെ ആദ്യം ചോദിച്ച രണ്ടേ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം സ്വാഭാവികമായും ഉണ്ടാവുകയും മനസ്സിലാവുകയും വളരെ എളുപ്പമായിരിക്കും. 

നമ്മൾ സ്വയം അന്ധരായിപ്പോയിട്ടില്ലെങ്കിൽ, മനസ്സാക്ഷിയെ പണയപ്പെടുത്തിയവരല്ലെങ്കിൽ.

വേറൊരു കാര്യം കൂടി അതോടൊപ്പം തന്നെ മനസ്സിലാക്കേണ്ടതുണ്ട്.

എത്രയെല്ലാം വർഗീയകലാപങ്ങൾ  ഇന്ത്യയിലെവിടെയെല്ലാം ഉണ്ടായാലും ഉണ്ടാക്കിയാലും ഇന്ത്യയിൽ ഒരു നിലക്കും അധികാരത്തിൽ വരാൻ സാധ്യതയില്ലാത്ത ഏകവിഭാഗമുണ്ട്. 

നഷ്ടപ്പെടുക മാത്രം ചെയ്യുന്ന, എല്ലാറ്റിനും ചെണ്ട പോലെ അടി മാത്രം വാങ്ങുന്ന ഒരു വിഭാഗം.

മുസ്ലിംകളും അവരുടെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയും. അവർക്ക് അങ്ങനെയൊരു രാഷ്ട്രീയപാർട്ടി തന്നെ അഖിലേന്ത്യാതലത്തിൽ ഇല്ല. ഉണ്ടായിട്ടും കാര്യവുമില്ല.

എന്ന് മാത്രമല്ല, അധികാരത്തിൻ്റെ നാലയല്പക്കത്ത് പോലും എത്തില്ല, ഒരിക്കലും എത്താനിടയില്ല മുസ്ലിംകളും അവരുടെ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയും എന്നും മനസ്സിലാക്കിയാൽ വർഗീയ ലഹളകൾക്ക് പിന്നിലെ കാര്യങ്ങളുടെ കിടപ്പ് ഒന്നുകൂടി മനസ്സിലാവും. 

ഇന്ത്യയിൽ എവിടെ എങ്ങനെയുള്ള വർഗ്ഗീയകലാപങ്ങൾ നടന്നാലും അതിൻ്റെയൊന്നും ഗുണഭോക്താക്കൾ മുസ്ലിംകളല്ല. അവരുടെ താൽപര്യങ്ങൾക്കല്ല. അവരോ അവരുടെ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയോ ഒരുനിലക്കും അധികാരത്തിൻ്റെ വിദൂരസാധ്യതയിൽ പോലും ഇല്ല.

എങ്കിൽ ഇതുവരെ ഉണ്ടായ, ഇനിയും ഉണ്ടാവാനിടയുള്ള ഏതൊരു വർഗ്ഗീയലഹളയും ഉപയോഗപ്പെടുന്ന വിഭാഗം അവരുടെ അധികാരതാൽപര്യങ്ങളും ലക്ഷ്യങ്ങളും വെച്ച് അപ്പപ്പോൾ അവിടവിടെ സൗകര്യം പോലെ, അവരുടെ സമയത്തിനനുസരിച്ച് ഉണ്ടാക്കുന്നത് മാത്രമാവില്ലേ വർഗ്ഗീയകലാപങ്ങളും അവയ്ക്ക് വേണ്ട കാരണങ്ങളും ന്യായങ്ങളും?

എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും ചെന്ന് മുട്ടാനുള്ള അവരുടെ ചെണ്ടയായി മാത്രമാണ് ഇന്ത്യയിലെ മുസ്‌ലിംസമൂഹവും ഒരുപക്ഷേ ഇന്ത്യയെന്ന ഈ വലിയ രാജ്യം പോലും 

അങ്ങനെ വരുമ്പോൾ വർഗീയലഹളകളുണ്ടാക്കുകയും ഉണ്ടാക്കാൻ വേണ്ട ഗോധ്ര പോലുള്ള കാരണങ്ങളും ന്യായങ്ങളും ഉണ്ടാവുകയും ഉണ്ടാക്കുകയും ആരുടെ ആവശ്യമായിരിക്കും.?

അവിടെ നിന്ന് നോക്കണം, മനസ്സിലാക്കണം ഗോധ്രയും പിന്നെ ഗുജറാത്ത് വംശഹത്യയും എങ്ങിനെ സംഭവിച്ചു, ആര് സംഭവിപ്പിച്ചു എന്നത്.

ഗോധ്രയിലെ തീവണ്ടി കമ്പാർട്ട്മെൻ്റുകൾ കത്തിയത് ഉളളിൽ നിന്നാണെന്ന് മിക്കവാറും അന്വേഷണറിപ്പോർട്ടുകൾ സംശയാതീതമായി പറയുന്നു.

പക്ഷേ ആര് കേൾക്കും, ആര് കേൾപ്പിക്കും അതൊക്കെയും? 

പ്രത്യേകിച്ചും കേൾക്കാനും കേൾപ്പിക്കാനും അധികാരത്തിൻ്റെ ബലവും സാക്ഷ്യപത്രങ്ങളും ഉള്ള കുറേ കളവുകൾ ഉണ്ടാവുമ്പോൾ.

അങ്ങനെ കമ്പാർട്ട്മെൻ്റ് ഉളളിൽ നിന്ന് കത്തിയതാണെങ്കിൽ ഒന്നുകിൽ മിക്കവാറും ആരും കണക്കാക്കാത്ത വലിയോരപകടം. 

അല്ലെങ്കിൽ മേൽ പറഞ്ഞത് പോലെ ആരൊക്കെയോ തങ്ങളുടെ അധികാര-നിക്ഷിപ്ത താൽപര്യങ്ങൾ മുന്നിൽ വെച്ച് നടത്തിയ ഗൂഢനീക്കത്തിൻ്റെ ഭാഗമായി ഉണ്ടായ അപകടം.

എന്നുവെച്ചാൽ കർസേവകർ പാചക ആവശ്യത്തിനോ മറ്റോ കരുതിയ മണ്ണെണ്ണയോ മറ്റോ കത്തിപ്പടരാനിടയായി. അങ്ങനെ അടഞ്ഞുകിടന്നു കമ്പാർട്ട്മെൻ്റ് ആസകലം കത്തി.

അതല്ലെങ്കിൽ സ്വന്തം കുട്ടികളെ കൊന്നുകൊണ്ടായാലും അജണ്ട നടപ്പാക്കുന്നവർ അവരുദ്ദേശിച്ചത് നടപ്പാക്കി കമ്പാർട്ട്മെൻ്റ് കത്തിച്ചു.

എങ്ങിനെ സംഭവിച്ചാലും പിന്നീട് നടന്നത് മറ്റൊന്ന്.

ആ ഒരപകടത്തെ വിഷജന്തുക്കൾ തങ്ങൾക്കുള്ള വിഷമാക്കി മാറ്റി.

കാള പെറ്റു കയാറെടുത്തു എന്നപോലെ വിവരംകെട്ട അണികളെ കലാപത്തിനുള്ള ഇന്ദനവും മരുന്നുമാക്കി ആ വിഷജന്തുക്കൾ മാറ്റി. 

പദ്ധതിയിട്ടത് പോലെ ശേഷം നടന്ന കലാപത്തിനും വംശഹത്യക്കും വേണ്ടത്, അതിന് ന്യായമാവാനുള്ളത് ഗോധ്രയിൽ സംഭവിച്ചു, സംഭവിപ്പിച്ചു. 

എന്നുവെച്ചാൽ ശേഷമുണ്ടായ കലാപവും വംശഹത്യയും നടത്താൻ പദ്ധതിയിട്ടവർ അവർക്കവരുടെ പദ്ധതി നടത്താൻ ന്യായമാവണ്ട ഗോധ്രയും നടത്തി എന്നുവേണം മനസ്സിലാക്കാൻ.

സ്വന്തം മക്കളെ കൊന്നും അധികാരം ലക്ഷ്യവും നേട്ടവുമാക്കുന്നവരെ നമുക്ക് മനസ്സിലാവില്ല.

അതുകൊണ്ട് തന്നെ അന്ന് ഗുജറാത്ത് ഭരിച്ചവർ അപ്പോഴേ ഒരുകാര്യം ഉറപ്പിച്ചു.

തൊട്ടുടനെയൊന്നും കത്തിയെരിഞ്ഞ കമ്പാർട്ട്മെൻ്റുകളെ ഫോറൻസിക് ടെസ്റ്റുകൾ ചെയ്യാൻ അനുവദിച്ചില്ല. 

ഒരുപക്ഷേ തെളിവുകൾ ആവുന്നത്ര നഷ്ടപ്പെടാൻ അല്ലെങ്കിൽ നഷ്ടപ്പെടുത്താൻ അവർ കാത്തുനിൽപിച്ചു.

എങ്കിൽ, സ്വാഭാവികമായും ചോദ്യം വരും. 

കേന്ദ്രഗവൺമെൻ്റും അവരുടെ മെഷിനറിയും എവിടെപ്പോയിരുന്നു?

1990ലെ ബാബ്റിമസ്ജിദ് തകർച്ചക്കും അതിന് മുമ്പും ശേഷവും ഉണ്ടായ ഒട്ടനവധി കലാപങ്ങൾക്കും ശേഷം എവിടെ തൊട്ടാലും പൊള്ളുന്ന കോലത്തിലായിരുന്നു കാര്യങ്ങൾ. 

ഭരിക്കുന്നത് വേറൊരു വിഭാഗം എന്ന് പുറമെ പറയാം. 

പക്ഷേ എല്ലാ ഉയർന്ന തസ്തികകളിലും പണ്ടുമുതലേ കയറിയിരുന്ന് കാര്യങ്ങൾ നീക്കിയിരുന്നത് വംശഹത്യയും മുഴുവൻ വർഗ്ഗീയലഹളകളും അഴിച്ചുവിട്ട അതേ വിഭാഗത്തിൻ്റെ ആളുകൾ തന്നെയായിരുന്നു.

അതുകൊണ്ട് തന്നെ അന്വേഷണങ്ങൾ വേണ്ടത് പോലെ നടന്നില്ല.

നടന്ന അന്വേഷണങ്ങളിൽ വേണ്ടത് പോലുള്ള റിപ്പോർട്ടുകൾ വന്നില്ല, 

വന്ന റിപ്പോർട്ടുകളിൽ വേണ്ടത് പോലുള്ള നടപടികളും ഉണ്ടായില്ല.

കേന്ദ്രം ഭരിക്കുന്നവർക്കും എവിടെ തൊടണം എവിടെ തൊടരുത് എന്നതിൽ ഒരുതരം വ്യക്തതയും ധൈര്യവും ഉണ്ടായിരുന്നില്ല. 

ഇപ്പോൾ പ്രതിപക്ഷത്തുള്ള അതേ കൂട്ടർക്കും മറ്റ് മുഴുവൻ കൂട്ടർക്കും ഇപ്പോഴും അറിയാത്തതും ധൈര്യമില്ലാത്തതും അത് തന്നെ. 

പ്രതിരോധിക്കുന്ന വഴിയിൽ എവിടെ തൊടണം എവിടെ തൊടരുത് എന്നത്. 

അത് മുതലാക്കാൻ അറിയുന്ന വർഗീയലഹളകളെ ആയുധമാക്കുന്ന മറുവിഭാഗത്തിന് അതുകൊണ്ട് തന്നെ ഇപ്പോൾ ഇന്ത്യ എന്നതും ഇന്ത്യൻരാഷ്ട്രീയമെന്നതും ഗോളിയില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഗോൾപോസ്റ്റ് പോലെ മാത്രം.

No comments: