Saturday, March 22, 2025

എൻ്റെ കണ്ണട എവിടെ? ഇതിന് മൂന്ന് ഉത്തരങ്ങൾ ആവാം.

എൻ്റെ കണ്ണട എവിടെ?

ഇതിന് മൂന്ന് ഉത്തരങ്ങൾ ആവാം.

ഒന്നാമത്തെ ഉത്തരം.

നിങൾ എവിടെ പോയി നോക്കിയാലും നിങ്ങൾക്ക് നിങ്ങളുടെ കണ്ണട കിട്ടും.

ഹേ... 

ഇതെന്തുത്തരം?

ഏത് കണ്ണടയും നിങ്ങൾക്ക് പറ്റും. 

എവിടെ നിന്നും എങ്ങനേയും കിട്ടുന്ന കണ്ണടകൾ ഒക്കെയും നിങ്ങളുടെ കണ്ണട. 

അത്യുദാരം, അതിവിശാലം ഈ ഉത്തരമെന്ന് തോന്നും.

കേൾക്കാൻ നല്ല സുഖമുണ്ട് ഈ ഉത്തരം. 

എല്ലാം സ്വന്തമാക്കുന്നു.

എല്ലാം നമ്മൻ്റേതാകുന്നു.

പക്ഷേ, യഥാർത്ഥത്തിൽ എന്താണ് ഇങ്ങനെ ഉത്തരം പറയുന്നവൻ്റെ കാര്യത്തിൽ സംഭവിച്ചത്?

എന്താണ് ഇങ്ങനെ ഉത്തരം പറയുന്നവൻ്റെ അവസ്ഥയും ഉദ്ദേശവും?

ഇങ്ങനെ ഉത്തരം പറയുന്നവന് യഥാർത്ഥത്തിൽ കണ്ണട എവിടെ ഉണ്ടെന്ന് തീർത്തുപറയാൻ അറിയില്ല. 

യഥാർത്ഥത്തിൽ കണ്ണട എന്നത് തന്നെ ഉണ്ടോ എന്നുപോലും അയാൾക്ക് അറിയില്ല.

അതിന് മാത്രമുള്ള വിവരം അയാൾക്കില്ല എന്നതാണ് യഥാർത്ഥത്തിൽ ഇങ്ങനെ ഉത്തരം പറയുന്നവൻ്റെ അവസ്ഥ.

അറിവില്ലായ്മയും അറിവില്ലായ്മ നൽകുന്ന കൃത്യത ഇല്ലായ്മയെയും ന്യാമാക്കി ഒരു തത്വദർശനം. വിശാലതയുടെയും അത്യുദാരതയുടെയും. 

നമുക്കായ് യഥാർത്ഥത്തിൽ ഒന്നുമില്ലാതെ തന്നെ എല്ലാം നമ്മുടേത് എnn തോന്നിപ്പിക്കുന്ന പറച്ചിൽ.

കാണിച്ചും നിർവ്വചിച്ചും പറയാൻ ഒരു ശരി അറിയില്ലെന്ന് വന്നപ്പോൾ ഒന്നും തെറ്റല്ല, എല്ലാം ശരിയെന്ന് വെറുതേ തോന്നിപ്പിക്കുന്ന, കാടടച്ചുള്ള ഒരു പറച്ചിൽ.

********

രണ്ടാമത്തെ ഉത്തരം.

നിങ്ങളുടെ കണ്ണട നിങ്ങളുറങ്ങുന്ന നിങ്ങളുടെ മുറിയിലെ മേശപ്പുറത്തുണ്ട്. 

ആ മേശപ്പുറത്ത് പോയി നോക്കിയാൽ മാത്രം നിങ്ങളുടെ കണ്ണട നിങ്ങൾക്ക് കിട്ടും. 

അവിടെ മേശപ്പുറത്ത് പോയി നോക്കിയാൽ മാത്രമേ നിങ്ങൾക്ക് നിങ്ങളുടെ കണ്ണട കിട്ടൂ. 

നിങ്ങൾക്ക് നിങ്ങളുടേതായി നിലവിൽ ആ ഒരേയൊരു കണ്ണടയേ ഉള്ളൂ.

ബാക്കിയുള്ളത് എവിടെനിന്ന് കിട്ടിയാലും നിങ്ങൾക്ക് പറ്റിയ കണ്ണടയല്ല, ആവില്ല.

അങ്ങനെ എവിടെനിന്നെങ്കിലും എങ്ങനെയെങ്കിലും കിട്ടുന്ന കണ്ണട നിങൾ ഉപയോഗിക്കരുത്. അത് നിങ്ങളുടെ കാഴ്ചക്ക് ഹാനികരമാണ്.

എന്താണ്  ഇങ്ങനെ ഉത്തരം പറയുന്നവൻ്റെ അവസ്ഥയും ഉദ്ദേശവും?

ഇങ്ങനെ ഉത്തരം പറയുന്നവന് യഥാർത്ഥത്തിൽ നിങ്ങളുടെ കണ്ണട എവിടെ ഉണ്ടെന്ന് തീർത്തുപറയാൻ അറിയാം.

കണ്ണട എവിടെ ഉണ്ടെന്ന് തീർത്തുപറയാൻ മാത്രമുള്ള കൃത്യമായ വ്യക്തമായ വിവരം അവനുണ്ട്. 

അതുകൊണ്ട് തന്നെ അവൻ്റെ ഉത്തരത്തിൽ കണിശതയുണ്ട്, ഒന്ന് മാത്രം ശരി, ഒരു വഴി മാത്രം ശരി എന്നതുമുണ്ട്. 

അതുകൊണ്ട് തന്നെ അവൻ്റെ ഒന്ന് മാത്രം ശരി, ഒരു വഴി മാത്രം ശരി എന്ന ഉത്തരത്തിൽ സങ്കുചിതത്വവും ഒരുപക്ഷേ മറ്റ് തെറ്റായ വഴികളോടുള്ള അസഹിഷ്ണുതയും നിറഞ്ഞിരിപ്പുണ്ട്. അങ്ങനെ ഉണ്ടെന്ന് തോന്നും

അതുകൊണ്ട് തന്നെ അവൻ്റെ ഉത്തരത്തിൽ വല്ലാത്ത ഉദാരതയും വിശാലതയും ഇല്ലെന്ന് തോന്നും, ഉണ്ടാവില്ല. 

ശരി കൃത്യമായും മനസ്സിലാക്കിയാണ് പറയുന്നതെങ്കിൽ ഇങ്ങനെ സംഭവിക്കും. 

നമ്മളോരോരുത്തരും സ്വന്തം കുട്ടികളെ വളർത്തുമ്പോൾ പോലും പലപ്പോഴും ഒന്നും മനസ്സിലാകാതെ ഏല്ലാം ശരിയെന്ന് കരുതിപ്പോകുന്ന കുട്ടിയോട് ഇങ്ങനെയുള്ള ഏക ശരികൾ പലപ്പോഴായി പറഞ്ഞിട്ടുണ്ടവും. കൃത്യമായും കണിശമായും നിയന്ത്രിച്ചിട്ടുണ്ടാവും.

ഒരു വഴിയിൽ വിശപ്പാമ്പുണ്ട് എന്ന് കണ്ടറിഞ്ഞ് വന്നവൻ ആ വഴിയിൽ നിങൾ പോകരുത് എന്ന് ശഠിക്കും. 

അങ്ങനെ തന്നെ കണ്ടറിയാത്തവൻ വളരെ വിശാലനും ഉദാരനുമായി നിങ്ങളെ ആ വഴിയേ എന്നല്ല ഏത് വഴിയെയും പോകാൻ അനുവദിക്കും.

*******

മൂന്നാമതായി ഒരുത്തരം കൂടിയുണ്ട്.

നിങ്ങൾക്ക് യഥാർത്ഥത്തിൽ കണ്ണടയില്ല. അല്ലെങ്കിൽ നിങ്ങൾക്ക് ഒരു കണ്ണട ഉണ്ടെന്നോ ആവശ്യമുണ്ടെന്നോ തോന്നുന്നില്ല, അറിയില്ല.

നിങ്ങൾക്കില്ലാത്ത, നിങ്ങൾക്ക് ആവശ്യമില്ലാത്ത കണ്ണട എവിടെയുമില്ല, എവിടെയും ഉണ്ടാവുമെന്ന് തോന്നുന്നില്ല.

അതുകൊണ്ട് തന്നെ, നിങ്ങളുടെ കണ്ണടക്ക് വേണ്ടി എവിടെയും അന്വേഷിക്കേണ്ടതില്ല.

എവിടെ അന്വേഷിച്ചാലും നിങ്ങൾക്ക് ഇല്ലാത്ത കണ്ണട കിട്ടില്ല

കണ്ണട ഉണ്ടെന്നും കിട്ടുമെന്നും പറയുന്നത് വെറും കളവ് മാത്രം, പറഞ്ഞുപറ്റിക്കൽ മാത്രം.

ഈ ഉത്തരം കണ്ണടയുടെ വിഷയത്തിൽ ശരിയും തെറ്റുമാകാം. 

നിങ്ങൾക്ക് യഥാർത്ഥത്തിൽ കണ്ണടയുണ്ടെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ ആ ഉത്തരം തെറ്റ്.

നിങ്ങൾക്ക് കണ്ണട ഇല്ലെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ ആ ഉത്തരം ശരി.

രണ്ടാമത്തെയും മൂന്നാത്തെയും ഉത്തരങ്ങൾ നൽകുന്നവർ അവരവരുടെ വിവരം വെച്ച് സത്യസന്ധമാണ്, ഗുണകാംക്ഷ നിറഞ്ഞതാണ്, കൃത്യത ഉള്ളതാണ്. അനാവശ്യങ്ങളിലേക്കും ചൂഷണങ്ങളിലേക്കും വലിച്ചിഴക്കില്ല.

ഒന്നാമത്തെ ഉത്തരം തീർത്തും കപടം. 

ഒന്നാമത്തെ ഉത്തരം ഒന്നും മനസ്സിലാകാതെ മനസ്സിലായെന്നും, അറിയാതെ അറിഞ്ഞെന്നും വരുത്തി നിങ്ങളെ അപകടത്തിൽ വീഴ്ത്തുന്നത്. 

ഒന്നാമത്തെ ഉത്തരം സത്യസന്ധമല്ല, ഗുണകാംക്ഷ നിറഞ്ഞതല്ല, കൃത്യത ഉള്ളതല്ല. അനാവശ്യങ്ങളിലേക്കും ചൂഷണങ്ങളിലേക്കും വലിച്ചിഴക്കും.

ഒന്നാമത്തെ ഉത്തരത്തിൻ്റെ വഴിയിലാണ് ഇല്ലാത്ത വേഷം കെട്ടുകളും അവകാശവാദങ്ങളും മുഴുവൻ. 

ബോധോദയത്തിൻ്റെയും തിരിച്ചറിവിൻ്റെയും കുണ്ഡലിനി ഉയരുന്നതിൻ്റെയും അവതാരങ്ങളുടെയും ഒക്കെ വേഷംകേട്ടുകളും അവകാശവാദങ്ങളും എല്ലാം ഈ ഒന്നാമത്തെ ഉത്തരത്തിൻ്റെ കൂട്ടുകാർ

No comments: