Wednesday, March 26, 2025

മതവിശ്വാസവും സംവരണവും തമ്മിൽ എന്ത് ബന്ധം?

അല്ലെങ്കിലും മതവിശ്വാസവും സംവരണവും തമ്മിൽ എന്ത് ബന്ധം? 

സംവരണം എന്നത് ഒരു രാജ്യം അവിടത്തെ ജനങ്ങളിൽ ഏതു സമുദായമാണോ പിന്നിൽ നിൽക്കുന്നത് അവർക്ക് നൽകുന്നത്.

ഇനി മുസ്ലിംകൾ സംവരണം കൊണ്ട് ഇന്ത്യയിൽ എന്തോ കൂടുതലായി നേടി എന്നൊന്നും ആരും കരുതേണ്ട.

മുസ്‌ലിംകൾ ജനസംഖ്യാനുപാതികമായി കിട്ടേണ്ടതിൻ്റെ നാലിലൊന്ന് പോലും നേടിയവരല്ല. 

ഡാറ്റകൾ നോക്കൂ. 

പുല്ല് തിന്നാത്ത സംവരണം എന്ന പശുവിനെ വെച്ചും തെറ്റിദ്ധാരണകൾ പരത്തി ഗോരക്ഷകർ വെറുപ്പുണ്ടാക്കുന്നു എന്ന് മാത്രം. 

അവർക്ക് സാധിക്കുന്നത് കളവ് പറഞ്ഞ് വെറുപ്പും അസൂയയും ഉണ്ടാക്കുക എന്ന് മാത്രം. 

മുസ്ലിംകൾ സംവരണത്തിൻ്റെ പേരിലും വെറും വെറുതെ അടിവാങ്ങുന്ന ചെണ്ടകൾ മാത്രം.

ആ ചെണ്ടയിൽ തുരുതുരെ കൊട്ടി പണം വാങ്ങുന്നവർ ബാക്കി എല്ലാവരും.

സർക്കാർ മേഖലയിലെ ജോലി മാത്രം മക്കൾക്കും മക്കളുടെ മക്കൾക്കും ലക്ഷ്യം വെച്ച് നേട്ടമുണ്ടാക്കുന്നവർ ആൻ കൊട്ട് തുടർന്നുകൊണ്ടേയിരിക്കുന്നു.

അവർക്കാണ് ആധി. 

മുസ്‌ലിംകൾക്ക് അവരുടെ ജനസംഖ്യാനുപാത പ്രകാരമെങ്ങാനും, അതിൻ്റെ പകുതിയെങ്കിലും സർക്കാർ മഖലയിൽ എന്തെങ്കിലും കിട്ടിപ്പോകുമോ എന്ന് അവർക്കാണ് പേടി. 

മുസ്‌ലിംകൾക്ക് ഒന്നും ഇതുവരെ കൊടുക്കാത്തത് കാരണമായി അവർ സുഖിച്ചനുഭവിച്ചത് അവരുടെ മക്കൾക്കും പേരമക്കൾക്കും കിട്ടാതാവുമോ എന്ന ഭയം. 

മുസ്‌ലിംകൾക്ക് മാത്രമല്ല, താഴ്ന്ന ജാതിക്കാർക്കും കിട്ടിയത് കുറവാണ്. 

പക്ഷെ ഇന്ത്യയിൽ ഏറ്റവും കുറവ് സർക്കാർ മേഖലയിൽ പ്രാതിനിധ്യം ഉളളവർ മുസ്‌ലിംകളാണ്. 

മുസ്‌ലിംകളുടെ ജനസംഖ്യാനുപാതത്തിൻ്റെ നാലിലൊന്ന് പോലും അവർക്ക് ഇന്ത്യയിലെവിടെയും ഇല്ല. 

ഇങ്ങ് ഏറ്റവും കൂടുതൽ കിട്ടുന്നു എന്ന് കരുതപ്പെടുന്ന, പ്രചരിപ്പിക്കപ്പെടുന്ന കേരളത്തിൽ പോലും അവർക്ക് കിട്ടേണ്ടതിൻ്റെ പകുതി പോലും കിട്ടിയിട്ടില്ല.

അതുകൊണ്ട് ആരും വല്ലാതെയൊന്നും സംവരണത്തെ കുറിച്ച് പേടിക്കേണ്ട. 

പേടി ഉണ്ടാക്കുന്നവർ അവരുടെ അജണ്ട നടപ്പാക്കാൻ വേണ്ടി കളവും പേടിയും വെറുപ്പും അസൂയയും മാത്രം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

No comments: