നോമ്പ് കാലത്ത് എല്ലാ ഭക്ഷണശാലകളും അടച്ചുപൂട്ടുക എന്നത് സംഭവിക്കാൻ പാടില്ലാത്തതാണ്.
ലൈസൻസ് കൊടുക്കുന്നത് എപ്പോഴും തുറന്നുപ്രവർത്തിക്കാൻ തന്നെയാണ്.
ആളുണ്ടെങ്കിലും ഇല്ലെങ്കിലും അനുവദിച്ച ആ റൂട്ടിൽ ബസ് ഓടണം എന്നത് പോലെ തന്നെ ഇതും സംഭവിക്കണം.
പോരാത്തതിന് രോഗിക്കും യാത്രക്കാരനും ഗർഭിണികൾക്കും കുട്ടികൾക്കും ഏറെക്കുറെ വൃദ്ധന്മാർക്കും ഇസ്‌ലാമികമായി തന്നെ നോമ്പ് നിർബന്ധമില്ല, ഏറെക്കുറെ പാടില്ല.
ഇപ്പറഞ്ഞ എല്ലാ വിഭാഗവും എത്തേണ്ട, പല കാരണങ്ങളാൽ എത്തുന്ന സ്ഥലമാണ് നഗരങ്ങൾ.
അതുകൊണ്ട് തന്നെ ഇവരൊക്കെ എത്തുന്ന നഗരങ്ങളിലെ ഭക്ഷണശാലകൾ പൂട്ടിയിടാൻ പാടില്ല.
അവരൊക്കെ അവിടെ വരേണ്ടിവന്നാൽ ബുദ്ധിമുട്ടും.
"അല്ലാഹു എളുപ്പം മാത്രം ഉദ്ദേശിക്കുന്നു, പ്രയാസം ഉദ്ദേശിക്കുന്നില്ല" എന്നത് ഖുർആൻ്റെ പ്രഖ്യാപിത നിലപാടാണ്.
"മതം (വഴക്കം) എളുപ്പമാണ്" എന്നതും അതുപോലെ തന്നെ
അതിനേക്കാൾ പ്രധാനം നോമ്പെടുക്കുക എന്നത് ഒരാളുടെ തെരഞ്ഞെടുപ്പാണ്, അടിച്ചേൽപ്പിക്കുന്ന സംഗതിയല്ല എന്നതാണ്.
തെരഞ്ഞെടുപ്പ് സ്വതന്ത്ര8മായിരിക്കണം. സ്വാതന്ത്ര്യം കൊടുത്തുകൊണ്ടായിരിക്ഷണം.
ഭക്ഷണശാലകൾ അടച്ചത് കാരണം ഭക്ഷണം കിട്ടാത്തത് കൊണ്ട് നോമ്പെടുക്കുന്നവൻ യഥാർത്ഥത്തിൽ നോമ്പെടുക്കുന്നവൻ അല്ല.
ഭക്ഷണം വേണ്ടുവോളം കിട്ടുമെന്നിരിക്കെ, പൂർണസ്വാതന്ത്ര്യവും തെരഞ്ഞെടുപ്പും ഉണ്ടെന്നിരിക്കെ, തൻ്റെ ഏകാഗ്രവിശ്വാസം കൊണ്ട് മാത്രം, വിശ്വാസത്തിൻ്റെയും ലക്ഷ്യബോധത്തിൻ്റെയും കരുത്ത് കൊണ്ട് മാത്രം നോമ്പെടുക്കുന്നവൻ മാത്രമാണ് യഥാർത്ഥത്തിൽ നോമ്പെടുക്കുന്നത്.
അതുകൊണ്ട് തന്നെ ഭക്ഷണ ശാലകൾ തുറന്നുവെക്കണം.
നോമ്പുകാരന് വേണ്ടി, നോമ്പുകാരനെ പേടിച്ച് ഭക്ഷണശാലകൾ അടച്ചുവെക്കേണ്ടതില്ല.
അപ്പോഴും ഒന്ന് പറയട്ടെ.
ഹോട്ടാലുടമസ്ഥരുടെ ഭാഗത്ത് ചിന്തിക്കുമ്പോൾ കൊടുക്കാവുന്ന ചില ഒഴികഴിവിളകുണ്ട്.
നാട്ടുകാർ മുഴുവൻ നോമ്പുകാരായാൽ അവർക്ക് കച്ചവടം തീരെ നടക്കില്ല.
തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ വേണ്ട പൈസ വരെ സ്വന്തം കീശയിൽ നിന്നും കൊടുക്കേണ്ടി വരും.
പിന്നെ ഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളികൾക്കും നോമ്പുണ്ടെങ്കിലുള്ള പ്രശ്നം വേറെ.
അങ്ങനെവരുമ്പോൾ ഹോട്ടലുടമസ്ഥൻ ഈയൊരു മാസത്തെ തൻ്റെ സ്ഥാപനത്തിൽ അറ്റകുറ്റപണികൾക്ക് വേണ്ടി ഉപയോഗിക്കും.
അതിന് വേണ്ടി അയാൾ ഭക്ഷണശാല അടച്ചിടും.
ഭക്ഷണശാലകൾ അടച്ചിടുമ്പോൾ നോമ്പില്ലാത്തവരും നോമ്പിൽ വിശ്വസിക്കാത്തവരും നേരിടുന്ന ബുദ്ധിമുട്ടികളുടെ കാര്യം ശരിയാണ്.
ചുരുങ്ങിയത് ദൂരെ നിന്ന് ബുക്ക് ചെയ്തുവരുന്നവരെ സഹായിക്കുംവിധം closed എന്ന് ഗൂഗിളിൽ കാണിക്കണം..
ആരെയും തെറ്റിദ്ധരിപ്പിച്ച് അവിടെ എത്തിച്ച് ഭക്ഷണപാനീയങ്ങൾ കിട്ടാത്തവിധം ബുദ്ധിമുട്ടിക്കരുത്.
അങ്ങനെ ആരെങ്കിലും ബുദ്ധിമുട്ടാനിടവരുത്തരുത്.
No comments:
Post a Comment