Saturday, March 22, 2025

യേശുവിനെ ആരും വിമർശിക്കുന്നില്ല, മുഹമ്മദ് നബിയെ എല്ലാവരും വിമർശിക്കുന്നു. എന്തുകൊണ്ട്?

യേശുവിനെ ആരും വിമർശിക്കുന്നില്ല, മുഹമ്മദ് നബിയെ എല്ലാവരും വിമർശിക്കുന്നു. 

എന്തുകൊണ്ട്? 

മുഹമ്മദ് നബിയുടെ കയ്യിലിരിപ്പ് ശരിയല്ലാത്തത് കൊണ്ടുതന്നെയല്ലേ?

ഒരു സുഹൃത്ത് ഉന്നയിച്ച ചോദ്യവും ന്യായവും.

അദ്ദേഹത്തിന് നൽകാൻ ഉദ്ദേശിച്ച മറുപടി:

ശരിയാണ്.

മുഹമ്മദ് നബിയുടെ പലമാതിരി കയ്യിലിരിപ്പുണ്ട്. 

മുഹമ്മദ് നബിയുടെ ആ കയ്യിലിരിപ്പ് തന്നെയാണ് മുഹമ്മദ് നബിയും ഇസ്‌ലാമും ലോകത്തിന് നൽകുന്ന സംഭാവന. 

അവ ഉപ്പിൻ്റെ ഉപ്പ് രസവും പഞ്ചസാരയുടെ മധുരവും പോലെ അതിനെ അതാക്കുന്ന ഗുണവിശേഷങ്ങൾ ആണ്.

ആ കയ്യിലിരിപ്പ് കൊണ്ട് തന്നെയാണ് സാമ്രാജ്യത്വ രാഷ്ട്രീയ സാമ്പത്തിക ലോകത്തിന് മുഴുവൻ  മുഹമ്മദ് നബിയെയും ഇസ്ലാമിനേയും ഏതോ നിലക്ക് ശത്രുവായിക്കണ്ട് പേടിയാവുന്നത്.

യേശുവിൻ്റെ കയ്യിൽ ഒന്നുമിരിപ്പില്ല. 

യേശുവിന് സാമ്രാജ്യത്വ രാഷ്ട്രീയ സാമ്പത്തിക ലോകത്തിനെ വെല്ലുവിളിക്കാനാവുന്ന, പേടിപ്പിക്കാനാവുന്ന കയ്യിലിരിപ്പ് ഒന്നുമില്ല.

വെറും കാല്പനികതയല്ലാതെ ലോകത്തിന് സംഭാവനയായി യേശുവിന് പ്രത്യേകിച്ച് ഒന്നും നിലവിൽ നൽകാനുമില്ല. 

അതുകൊണ്ട് തന്നെ സാമ്രാജ്യത്വ രാഷ്ട്രീയ സാമ്പത്തിക ലോകത്തിന് യേശു ഭീഷണിയല്ല, യേശുവിനെയും ക്രിസ്തുമതത്തെയും പേടിക്കാനുമില്ല.

യേശു ജീവിതത്തിൻ്റെ ഒരു മേഖലയിലും കൃത്യമായ പാഠങ്ങളും മാതൃകകളും സ്വന്തമായി നൽകുംവിധവും നൽകാനുദ്ദേശിച്ചും ജീവിച്ച ആളല്ല. 

വെറും രണ്ട് കൊല്ലമോ മറ്റോ മാത്രമേ യേശു ജനങ്ങളുടെയിടയിൽ പ്രത്യക്ഷപ്പെട്ട്, പ്രസക്തനായി ജീവിച്ചിട്ടുള്ളൂ. അതിനുമുൻപുള്ള കുറേ വർഷങ്ങൾ എവിടെയാണെന്ന് പോലും ആർക്കുമറിയില്ല.

മുഹമ്മദ് നബി താൻ ജീവിച്ച മുഴുവൻ വർഷങ്ങളും (63 വർഷങ്ങളും) ജനങ്ങളുടെ മുൻപിൽ തന്നെ പ്രസക്തനായ്, ഇടപെട്ട് തന്നെ ജീവിച്ച ആളാണ്.

കുടുംബ, സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ ജീവിതത്തിൽ എവിടെയും യേശുവിൻ്റെ നേരിട്ടുള്ള ജീവിച്ചുതെളിയിച്ച മാതൃകയും പാഠങ്ങളും ഇല്ല.

അതിനുമാത്രം കാലം യേശു ജീവിച്ചില്ല, അത്തരം ജീവിതസാഹചര്യങ്ങളിലൂടെയും അവസ്ഥകളിലൂടെയും യേശുവിന് ജീവിക്കാൻ കഴിഞ്ഞിട്ടില്ല.

അങ്ങനെയൊക്കെ ജീവിച്ച് മാതൃകകളും പാഠങ്ങളും നൽകാൻ സാധിക്കുന്നതിന് മുൻപേ വഴിമദ്ധ്യേ, ഒരുപക്ഷേ തുടക്കത്തിൽ തന്നെ പരാജയപ്പെട്ട് കളംവിട്ടുപോവേണ്ടിവന്ന ആളാണ് യേശു. 

യേശു കുരിശിലേറേണ്ടി വന്ന ആ പരാജയം ദൂരെനിന്നും തരുന്നത് വെറും കാല്പനിക സുഖം മാത്രം. 

ക്രൂരവിനോദം തന്നെയായ, കൂടെ ഉണ്ടായിരുന്നപ്പോൾ കൂടെ ആരും നിൽക്കാതിരുന്ന, ആ കാല്പനിക സുഖത്തിലാണ് എല്ലാവരും യേശുവെ പാടിപ്പുകാഴ്‌ത്തുന്നത്. 

അത്തരക്കാരുടെ ക്രൂരവൂദത്തിന് കാല്പനികത വഴങ്ങാത്ത ഇസ്‌ലാമും മുഹമ്മദ് നബിയും ഇപ്പോഴും എപ്പോഴും വിധേയമാകുന്നു എന്ന് മാത്രം

ആ കാല്പനിക ഭാവനാ സുഖം വെച്ചാണ് എല്ലാവർക്കും ബാക്കിയുള്ള യേശുവിൻ്റെ സൗന്ദര്യവും സ്വീകാര്യതയും കിട്ടുന്നത്.

ജീവിതത്തിൻ്റെ ഒരു മേഖലയിലും പാഠങ്ങളും മാതൃകകളും നൽകാത്ത ആളായതുകൊണ്ട് തന്നെ യേശുവുമായി, മുഹമദ് നബിയുമായെന്ന പോലെ, വിയോജിക്കാൻ ആർക്കും ഏറെ കാര്യങ്ങൾ ഉണ്ടാവില്ല. 

പൊതുവെ സ്വീകാര്യമായി തോന്നുന്ന യേശുവിൻ്റെ പൊതുവർത്തമാനങ്ങൾ എല്ലാം തന്നെ എല്ലാവർക്കും സ്വാഭാവികമായും കാല്പനികമായും സ്വീകര്യമായവയായും തോന്നും. 

എല്ലാം എന്ന് പറയാൻ മാത്രം യേശുവിൽ നിന്ന് മാത്രമായ് (കുറേ അത്ഭുതപ്രവർത്തികൾ മാത്രമല്ലാതെ) ഏറെ കാര്യങ്ങളില്ലാത്തത് കൊണ്ട്.

എലിയെ പിടിക്കാത്ത പൂച്ച പാൽപാത്രം തട്ടിമറിച്ചിട്ടുണ്ടാവില്ലാത്തതും കൊണ്ട്.

ആകയാൽ തട്ടിമറിച്ച പാൽപാത്രം പരോഹിത്യത്തിനും ബിംബാരാധനക്കും എതിരെ സംസാരിച്ചപ്പോൾ സംഭവിച്ചത്.

ആ ഒരൊറ്റ കാര്യം കൊണ്ട് തന്നെ ജീവിതത്തിൻ്റെ എളിയ പ്രായത്തിൽ അദ്ദേഹം ക്രൂശിക്കപ്പെടുകയും കളംവിടുകയും ചെയ്തു. 

(യേശുവിൻ്റെ പേരിൽ പിന്നീട് സ്ഥാപിതമായ മതത്തിൽ, ഏതൊന്നിൻ്റെ പേരിൽ യേശു കുരിശിലേറ്റപ്പെട്ടുവോ, അതേ ബിംബാരാധനയും പൗരോഹിത്യവും പിടിമുറുക്കിയതും വേറൊന്നും കൊണ്ടല്ല)

യേശു വെറും കാല്പനികതക്കും ഭാവനക്കും പറ്റിയ ആളായി മാറുന്നത് അതുകൊണ്ട് തന്നെയാണ്.

മുഹമ്മദ് നബി അങ്ങനെയല്ല.

മുഹമ്മദ് നബി ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പാഠങ്ങളും മാതൃകകളും നൽകുംവിധം മുഴുവൻ ജീവിച്ച, മുഴുവൻ ജയിച്ച ആൾ. 

അതിനുമാത്രം കാലവും ജീവിതസാഹചര്യങ്ങളിലൂടെയും അവസ്ഥകളിലൂടെയും മുഹമ്മദ് നബിക്ക് ജീവിക്കാൻ കഴിഞ്ഞിട്ടുണ്ട്.

മുഹമ്മദ് നബി വഴിമദ്ധ്യേ പരാജയപ്പെട്ട് കളംവിട്ടുപോവേണ്ടിവന്ന ആളല്ല. 

എല്ലാം ചെയ്തു കാണിച്ച്, അവസാന വിടവാങ്ങൽപ്രസംഗവും നടത്തി, തൻ്റെ ദൗത്യം പൂർത്തിയാക്കി എന്ന് പ്രഖ്യാപിക്കാൻ കഴിഞ്ഞ ആളാണ് മുഹമ്മദ് നബി.

കുടുംബ, സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ, അന്താരാഷ്ട്രീയ, യുദ്ധ കാര്യങ്ങളിലൊക്കെയും ജീവിച്ച്, മാതൃക കാണിച്ച്, വഴികാണിച്ച്, നിർദേശങ്ങൾ നൽകിയ ആളാണ് മുഹമ്മദ് നബി.

അതുകൊണ്ട് തന്നെ മുഹമ്മദ് നബിയുമായി യോജിക്കാനും വിയോജിക്കാനും പലർക്കും പലവിധത്തിൽ ഏറെ കാര്യങ്ങളുണ്ടാവും. 

പ്രത്യേകിച്ചും സന്ദർഭത്തിൽ നിന്നും സാഹചര്യത്തിൽ നിന്നും മാറി ദൂരെനിന്ന് വിലയിരുത്തുമ്പോൾ.

എലിയെ പിടിച്ച പൂച്ച ആരുടെയൊക്കെയോ നിക്ഷിപ്ത താൽപര്യങ്ങളുടെ പാല്പാത്രങ്ങൾ ഒരേറെ തട്ടിവീഴ്‌ത്തിയിട്ടതായി കാണും. 

നിർമ്മാണത്തിൻ്റെ ഭാഗമായി, ദൗത്യനിർവ്വഹണത്തിൻ്റെ ഭാഗമായി, മുഹമ്മദ് നബി അവിടെയുമിവിടെയും തട്ടുകയും മുട്ടുകയും മുറിക്കുകയും തറിക്കുകയും തകർക്കുകയും തടവിലിടുകയും കൊല്ലുകയും മോചിപ്പിക്കുകയും എല്ലാം ചെയ്തിട്ടുണ്ടാവുക വളരെ സാധാരണം.

സന്ദർഭവും സാഹചര്യവും അടർത്തിമാറ്റി മറച്ചുവെച്ച് ചിന്തിച്ചാൽ, അങ്ങനെ ദൂരെ നിന്ന് നോക്കുമ്പോൾ കുറെ പാല്പാത്രങ്ങൾ തന്നെ തട്ടിമറിഞ്ഞതായി കാണും.

മുഹമ്മദ് നബി വെറും കാല്പനികതക്കും ഭാവനക്കും പറ്റിയ ആളല്ല, ഏതെങ്കിലും  കഥയിലെ വെറും കഥാപാത്രമല്ല. 

മുഹമ്മദ് നബി യഥാർത്ഥ പ്രായോഗികതയായി, അറിയുന്ന രേഖകളുള്ള ചരിത്രത്തിൽ, ഭൂമിയിൽ ജീവിച്ചു ജയിച്ചു മരിച്ച ആളാണ്. 

മേൽപറഞ്ഞ യേശുവിനെയും ഉൾക്കൊണ്ട്, ശരിവെച്ച്, യേശുവിനും തുടർച്ചയും പൂർത്തീകരണവും നൽകി ജീവിച്ചു ജയിച്ചു മരിച്ച ആൾ മുഹമ്മദ് നബി.

********

യേശുവിനു നിർവ്വഹിക്കാൻ അത്ര ചെറിയ റോൾ മാത്രമേ ഉണ്ടായിരുന്നുള്ളു... 

അതൊരു തെറ്റോ കുറവോ അല്ല. 

ആ ചെറിയ കാലവും സമൂഹവും സാഹചര്യവും യേശുവിൽ നിന്നും ആവശ്യപ്പെട്ടത് അത്രമാത്രം എന്ന് നമുക്ക് മനസ്സിലാക്കാം. 

യേശു ജൂതമതത്തിലെ അനാചാരങ്ങളെ തിരുത്താനും ജൂതമതത്തിൽ ഉണ്ടായിരുന്ന യഥാർത്ഥ ഏകദൈവവിശ്വാസം ഉയർത്തിപ്പിടിക്കാനും നിവർത്തിക്കാനും മാത്രം വന്നു. യേശുക്രിസ്തു അത് വ്യക്തമാക്കി പറഞ്ഞതുമാണ്.

യേശുക്രിസ്തു എല്ലാ കാലത്തേക്കും എല്ലാ കാര്യങ്ങൾക്കും മാതൃക നൽകാൻ ഉദ്ദേശിച്ച ആളോ അങ്ങനെ നിയോഗിക്കപ്പെട്ട് വന്ന ആളോ അല്ല. അങ്ങനെ യേശുക്രിസ്തു പോലും എവിടെയും അവകാശപ്പെട്ടിട്ടുമില്ല. 

അതുകൊണ്ട് തന്നെ മുപ്പാതിരണ്ടാം വയസ്സിൽ പരാജയപ്പെട്ട് കളംവിടേണ്ടി വന്നത് യേശുവിൻ്റെ വലിയ തെറ്റുമല്ല.

ചിലർ യേശുവിനെ പൊക്കാനും മുഹമ്മദിനെ താഴ്ത്താനും വല്ലാതെ തള്ളിയപ്പോൾ യാഥാർത്ഥ്യം പറഞ്ഞു എന്നുമാത്രം.

മുഹമ്മദും യേശുവും ഒരേ ചങ്ങലയിൽ ഒരേ ഉദ്ദേശത്തോടെ മുൻപും പിന്നെയുമായി വന്ന, തുടർച്ചയും ഒടുക്കവുമായി വന്ന, പരസ്പരം ഭിന്നിക്കാനില്ലാതെ വന്ന രണ്ട് കാലഘട്ടത്തിലെ രണ്ട് മഹാപുരുഷന്മാരാണെന്ന് മനസ്സിലാക്കാതെ.

No comments: