ഹിന്ദുയിസത്തിന് യഥാർത്ഥത്തിൽ ഒരു ആത്മീയ ദർശന ധരയും അടിസ്ഥാനവും ഉണ്ടോ?
ഉണ്ടെങ്കിൽ അത് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത് തന്നെയായ ലാ ഇലാഹ ഇല്ലല്ലാഹ തന്നെ ആയിക്കൂടെ?
അയഥാർത്ഥമായ ഒന്നുമില്ല യഥാർത്ഥമായ ഒന്നൊഴികെ എന്ന ലാ ഇലാഹ ഇല്ലല്ലാഹു എന്നത് അറബിയിൽ പറയപ്പെട്ടു എന്നത് മാറ്റിവെച്ചാൽ, അത് തന്നെയായിക്കൂടെ ഹിന്ദുയിസത്തിൻ്റെയും യഥാർത്ഥ ആത്മീയ ദർശന ധരയും അടിസ്ഥാനവും.
ലാ ഇലാഹ ഇല്ലല്ലാഹ അല്ലാതെ മറ്റൊന്നാകാൻ തരമുണ്ടോ?
നേരെ തിരിച്ചും ചോദിക്കാം.
ഇസ്‌ലാമിൻ്റെ ആത്മീയ ദർശന ധാരക്ക് അടിസ്ഥാനം ഹിന്ദുയിസം എന്ന് പറഞ്ഞുകൂടെ?
അങ്ങനെ കരുതുന്നതിനും പറയുന്നതിനും വലിയ പ്രശ്നമില്ല, തടസ്സമില്ല. ഹിന്ദുയിസം അത്രക്ക് വ്യക്തമായും കൃത്യമായും സ്ഥിരമായും അങ്ങനെ തന്നെ, ഒന്ന് തന്നെ പറയുന്നുണ്ടെങ്കിൽ.
കാരണം ഇസ്‌ലാം പുതുതായി, ആദ്യമായി എകദൈവത്വം പറഞ്ഞ മതമാണെന്ന് ഇസ്‌ലാം തന്നെയും എവിടെയും വാദിക്കുന്നില്ല, അവകാശപ്പെടുന്നില്ല.
ഇസ്‌ലാം പഴയതിൽ നിന്നുള്ള തുടർച്ച തന്നെയാണ്.
ആ പഴയത് ഹിന്ദുയിസവും ഭാരതത്തിലും ആവാം. ഹിന്ദുയിസത്തിലും ഭാരതത്തിലും ഉണ്ടായിരുന്ന ഏകദൈവ സങ്കല്പവും കൂടിയാവാം.
ഇസ്‌ലാം അവകാശപ്പെടുന്നത് പോലെ ഇന്ത്യയിലടക്കം വന്നിട്ടുള്ള മുൻപ്രവാചകൻമാർ പറഞ്ഞുവെച്ച ഏകദൈവവിശ്വാസത്തിൻ്റെ തുടർച്ച തന്നെയാണ് ഇസ്‌ലാം.
അതേ സമയം, ഇസ്‌ലാമിൻ്റെ ആത്മീയ ദർശന ധാരക്ക് അടിസ്ഥാനം ഹിന്ദുയിസം, അല്ലെങ്കിൽ ഹിന്ദുയിസം മാത്രം എന്ന് പറഞ്ഞുകൂട താനും.
എന്തുകൊണ്ട് പറഞ്ഞുകൂട?
ഇസ്ലാമിന് ക്രിസ്തീയ ജൂത വഴികളിലെ ഇസ്‌ലാം തന്നെയായ, ഇസ്‌ലാമിൻ്റെ ചരിത്രവഴിയെന്ന് ഇസ്‌ലാം അടയാളപ്പെടുത്തുന്ന അടിസ്ഥാനവും ധാരയും ചരിത്രവും കൃത്യമായും ഉണ്ട്.
എല്ലാ കാലവും (പേര് കൊണ്ട് തന്നേയല്ലെങ്കിലും, ഫലത്തിൽ) ഇസ്‌ലാം എന്ന സമർപ്പണമതം തന്നെയായിരുന്നു ഉണ്ടായിരുന്നത്, ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്നത് തന്നെയായിരുന്നു എല്ലാ കാലവും എല്ലാ പ്രവാചകരും ഉയർത്തിപ്പിടിച്ചിരുന്നത് എന്ന് തന്നെയാണ് ഇസ്‌ലാം അവകാശപ്പെടുന്നത്.
ആ വഴിയിൽ ക്രിസ്തീയ ജൂത അടിസ്ഥാനവും ധാരയും കൂടി ഇസ്‌ലാമിനുണ്ട്.
എന്നാലോ മറിച്ച്, ഹിന്ദു എന്നതും ഹിന്ദുയിസം എന്നതും കൃത്യമായ ഒരു വിശ്വാസസംഹിതയോടെ ചരിത്രപരമായും രേഖാപരമായും ഒരു വേദത്തിലും ഗ്രന്ഥത്തിലും ഇല്ല. ഈയടുത്ത കാലത്ത് മാത്രമുണ്ടായതല്ലാതെ.
ഹിന്ദുയിസം എന്നത് കൃത്യതയും വ്യക്തതയും ഇല്ലാത്തത്.
ഹിന്ദുയിസത്തെ സനാതനം എന്നോ ഭാരതീയം എന്നോ പേരിട്ട് വിളിച്ചാലും തഥൈവ.
എങ്ങനെയൊക്കെയോ എവിടെയൊക്കെയോ ഉണ്ടായിരുന്ന, അല്ലെങ്കിൽ എല്ലായിടത്തും ഉണ്ടായിരുന്ന പലതിനെ കൂട്ടിപ്പിടിച്ച് ഈയടുത്ത കാലത്ത് പേര് പറയുന്നത് മാത്രം ഹിന്ദുയിസം.
ഹിന്ദുയിസത്തിന് വ്യക്തമായും കൃത്യമായും ജനങ്ങളെ നയിക്കുന്ന ദർശനധാരയും ആദർശവാക്യവും ആദർശഐക്യവും മാർഗ്ഗരേഖയും ഇല്ല.
എങ്കിൽ ഇപ്പോൾ ഉണ്ടെന്ന് പറയപ്പെടുന്ന ഹിന്ദുയിസത്തിൻ്റെ ധാരയും അടിസ്ഥാനവും എന്താണ്, എവിടെയാണ്?
ഇന്ത്യയിൽ അങ്ങോളമിങ്ങോളം പലതായി വ്യക്തതയില്ലാതെ നിലനിന്ന, നിലനിൽക്കുന്ന വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അട്ടിപ്പേറ് തന്നെ.
എതിർചേരിയിൽ വ്യക്തതയും കൃത്യതയും വന്നപ്പോൾ പ്രതിരോധാരാത്മകമായി പലതും കൂടിയ സകലകുലാബി സ്വയം ഒന്നെന്ന് തോന്നിപ്പിക്കുംവിധം ഒന്നായിമാറി എന്ന് മാത്രം.
അപ്പോഴും ഒരിക്കലും ഹിന്ദുയിസം ഒന്നല്ല, പലതിനെയും ഒന്നിപ്പിക്കുന്ന ഒന്നുമല്ല.
എതിർചേരിയോടുള്ള രാഷ്ട്രീയമായ വെറുപ്പ് ഉണ്ടാക്കിക്കൊണ്ടല്ലാതെ നിലവിൽ പറയപ്പെടുന്ന ഹിന്ദുയിസത്തിന് ഒന്നായി നിലനിൽക്കുക സാധ്യവുമല്ല.
അതിനാൽ തന്നെ, വിശ്വാസികളായ ജനങ്ങൾക്ക് യഥാർത്ഥത്തിൽ അറിയാത്തത് മാത്രം ഹിന്ദുയിസം എന്തെന്നത്, എന്തിനെന്നത്.
*******
ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന ലാ ഇലാഹ ഇല്ലല്ലാഹു തന്നെ ഹിന്ദുയിസത്തിൻ്റെയും ദർശനധാരയും അടിസ്ഥാനവും എന്ന് എന്തുകൊണ്ട്, എങ്ങിനെ പറഞ്ഞു?
വിശദീകരിക്കാം.
ഹിന്ദുയിസത്തിൽ പരബ്രഹ്മം മാത്രം. ഏകം.
ഏകം സത് വിപ്രാ ബഹു ധാ വദന്തി.
ഈശ്വരൻ (സത്യം) ഒന്നേയുള്ളൂ, പലരും (വിവേകികൾ) പലതായി അതിനെ പറയുന്നു എന്ന് മാത്രം.
പലതായി കാണുന്നത് കൊണ്ട് മാത്രം പലതില്ല.
അത് കാഴ്ചക്കാരൻ്റെ തെറ്റിദ്ധാരണ മാത്രം.
ഓരോ സമയത്തിനും സ്ഥാനത്തിനുമസരിച്ച് അസ്തമയസൂര്യനും മദ്ധ്യാഹ്നസൂര്യനും ഉദയസൂര്യനും ഉണ്ട്. കാഴ്ചക്കാരന് വേറെവേറെയായി. പക്ഷേ സൂര്യൻ ഒന്ന് മാത്രം തന്നെ
പക്ഷെ, ദൗർഭാഗ്യവശാൽ ഇന്ത്യൻ ജനത പലതായി കണ്ടത് വെച്ച് പലതിലേക്ക് വീണു, അങ്ങനെ പലതും വേറെ വേറെ ഉണ്ടെന്ന് ധരിച്ചു. ബഹുദൈവസങ്കല്പത്തിലേക്ക് വഴുതിവീണു. അല്ലെങ്കിൽ അതാത് കാലത്തെ തൽപരകക്ഷികൾ അവരെ അങ്ങനെ വീഴ്ത്തി.
ഒന്നുമറിയാത്ത, ഒന്നും മനസ്സിലാവാത്ത സാധാരണ മനുഷ്യനിൽ അജ്ഞത കൊണ്ട് വളരെ സാധാരണമായി സംഭവിക്കാവുന്നത് കൂടിയായി: പലതിലേക്ക്, ബഹുദൈവസങ്കല്പത്തിലേക്ക് വഴുതിവീഴുക എന്നത്.
ഹിന്ദുയിസത്തിൽ പരബ്രഹ്മം എന്ന യഥാർത്ഥ ദൈവം (അൽ ഇലാഹ്, അല്ലാഹു) ഒന്നേയുള്ളൂ.
ഇസ്‌ലാമിൽ അല്ലാഹു മാത്രം. ഏകം.
അതാണ് ലാ ഇലാഹ ഇല്ലല്ലാഹ്. യഥാർത്ഥ ദൈവമല്ലാത്ത ഒരു ദൈവവും ഇല്ല.
ഈ പരബ്രഹ്മം (അല്ലാഹു) ഏകം. ജനിച്ചിട്ടില്ല, ജനിച്ചിട്ടില്ല. തുല്യമായി ഒന്നുമില്ല.
ഒരൊറ്റ വിത്യാസം.
ഹിന്ദുയിസം പരബ്രഹ്മത്തെ കുറിച്ചും, വിശ്വാസികൾ പ്രബ്രഹ്മത്തിൽ എങ്ങിനെ വിശ്വസിക്കണം എന്നതിനെ സംബന്ധിച്ചും അവ്യക്തതയിൽ കുടുങ്ങിക്കിടക്കുന്നു, ഉറപ്പിച്ച് ജനങ്ങളോട് കൃത്യമായി, വ്യക്തമായി പറയുന്നില്ല എന്ന് മാത്രം.
"ഏകോ ദേവഃ സർവ്വഭൂതേഷു ഗൂഢഃ സർവ്വവ്യാപീ സർവ്വഭൂതാന്തരാത്മാ"
"ഒരേ ഒരു ദേവൻ മാത്രമാണ്, സർവ്വവ്യാപിയായി എല്ലാ ജീവജാലങ്ങളിലും ഗുഢഭാവത്തിൽ അന്തരാത്മാവായി പരിലസിക്കുന്ന ജീവസത്ത."
ഇതത്രേ ഭാരതീയവേദാന്തത്തിലെ അദ്വൈതദർശനം.
"സാധകാനാം ഹിതാർത്ഥായ ബ്രഹ്മണോ രൂപകല്പനാ."
സാധകന്മാരുടെ അഭിരുചിക്കും ഭാവനയ്ക്കും അനുസരിച്ച് ബ്രഹ്മത്തിന് ഭിന്നരൂപഭാവങ്ങൾ കൽപ്പിച്ചിരിക്കുന്നു.
ആളുകൾ ഭിന്നരുചിക്കാരാണ്.
അതുകൊണ്ട് മാത്രം ഭിന്നമായ ദൈവം സങ്കല്പങ്ങൾ ഉണ്ടായി.
ഭിന്നമായ എല്ലാറ്റിനെയും അബദ്ധവശാൽ വെവ്വേറെ ശരിയായി നിലനിൽക്കുന്നതായിക്കണ്ട് ബഹുദൈവസങ്കല്പമുണ്ടായി
ഇപ്രകാരം വിഭിന്നരുപഭാവവ്യത്യസങ്ങൾ ഉൾക്കൊണ്ട് സാകാരം പൂണ്ടവയാണ് വിവിധ ദേവീദേവന്മാർ.
അങ്ങനെ ഏകമായ സത്ത പ്രധാനമായും മൂന്ന് മൂർത്തികളായി.
മൂന്ന് മൂർത്തികൾ പിന്നെ അഞ്ചായും മാറി.
അഞ്ചു സാധനാവിഭാഗങ്ങളായി.
ശൈവം, വൈഷ്ണവം, ശാക്തം, സൗരം, ഗാണപത്യം, എന്നിവയായി.
ആദിത്യൻ, ഗണപതി, ദേവി, ശിവൻ, വിഷ്ണു എന്നിവരെ പഞ്ചമദൈവമെന്ന് വിളിച്ചു.
പിന്നീടത് മുപ്പത്തിമുക്കോടി ദേവീ ദേവന്മാർ എന്നും വന്നു.
അവിടെയാണ് വഴികേട് എന്ന് ഇസ്‌ലാം കണക്കാക്കുന്ന ഹിന്ദുയിസത്തിലെ വ്യതിചലനം.
ഇസ്‌ലാം അല്ലാഹുവിനെ കുറിച്ചും വിശ്വാസികൾ എങ്ങിനെ അല്ലാഹുവിൽ വിശ്വസിക്കണം എന്നതിനെ സംബന്ധിച്ചും വ്യക്തതയിൽ ഉറപ്പിച്ച് ജനങ്ങളോട് പറയുന്നു, തെളിഞ്ഞുനിൽക്കുന്നു.
ഹിന്ദുയിസം, ഇസ്‌ലാം എന്നിവയിൽ ഏത് ശരി ഏത് തെറ്റ് എന്ന് പറയുകയല്ല ഉദ്ദേശം.
ഏകത്തിൽ ഉറച്ചു നിൽക്കുമെങ്കിൽ രണ്ടും ഒന്നാണ്.
അല്ലാതെ ഏത് ശരി ഏത് തെറ്റ് എന്നത് ഓരോരുത്തൻ്റെയും പഠിച്ചും പഠിക്കാതെയും രൂപപ്പെടുന്ന സാമാന്യയുക്തിക്ക് വിടേണ്ട കാര്യം.
ദൈവം ആത്യന്തികമായി ഹൃദയശുദ്ധിയിലേക്ക് നോക്കുന്നു എന്നതിനാൽ ഹൃദയശുദ്ധി സൂക്ഷിക്കുന്നിടത്തോളം കാലം ആരെയും കുറ്റപ്പെടുത്താനില്ല, ആരും ഭയക്കാനില്ല.
അവ്യക്തത ഉണ്ടാക്കുന്ന അനിർവ്വചനീയതയെ വിശാലതയായി അവതരിപ്പിച്ച് വർത്തമാനകാല ഹിന്ദുയിസം.
എല്ലാം ഉൾകൊള്ളുന്നു എന്ന അവ്യക്തമായ അവകാശവാദത്തോടെ. വിശ്വാസികളെ എല്ലായിടത്തേക്കും നേട്ടോട്ടമോടിക്കും വിധം
എന്നാൽ ഒന്നും കൃത്യമായി പറയാനില്ലാതെ, നിർദേശിക്കാനില്ലാതെ ഹിന്ദുയിസം.
വ്യക്തത ഉണ്ടാക്കുന്ന നിർവ്വചനീയതയും നിർവ്വചനവുമായി ഇസ്‌ലാം. കുറച്ച് കൃത്യതയോടെ, കൃത്യത ഉണ്ടാക്കുന്ന ഇടുക്കമെന്നും സങ്കുചിതത്വമെന്നും തോന്നിപ്പിക്കുന്ന വ്യക്തതയോടെ.
നിർവ്വചനീയതയും നിർവ്വചനവും ഉണ്ടാക്കുന്ന സ്വാഭാവികമായ കുടുസ്സായ അവസ്ഥയുണ്ട് ഇസ്ലാമിൽ. ഇസ്‌ലാമിനെ കുറിച്ച് അങ്ങനെയൊന്ന് ആരോപണമായുമുണ്ട്.
മൗലികവാദമെന്നും ഒന്ന് മാത്രം ശരിയെന്ന തീവ്രവാദമെന്നും ആരോപിക്കപ്പെടുന്ന ഒന്ന് ഇസ്‌ലാമിൽ അതുകൊണ്ട് തന്നെ അന്തർലീനമാണ്.
പരബ്രഹ്മത്തെ നിലവിലെ ഹിന്ദുയിസം അവതരിപ്പിക്കുന്നത് പോലെയല്ല അല്ലാഹുവിനെ ഇസ്‌ലാം അവതരിപ്പിക്കുന്നത്.
രൂപങ്ങളും ഭാവങ്ങളും ഇല്ലാത്ത പരബ്രഹ്മം ഒന്നും ചെയ്യാതെ, തീർത്തും നിർഗുണമായി നോക്കിയിരിക്കുന്നുവെന്ന് നിലവിലെ ഹിന്ദുയിസം അവതരിപ്പിക്കുന്നു.
രൂപങ്ങളും ഭാവങ്ങളും ഇല്ലാത്ത അല്ലാഹു, പക്ഷെ, എല്ലാറ്റിലും ഇടപെട്ടും എല്ലാറ്റിനെയും സൃഷ്ടിച്ചും സംവിധാനിച്ചും നിയന്ത്രിച്ചും വഴികാട്ടിയും നിയമങ്ങളും മാർഗനിർദേശങ്ങളും നൽകിയും, നിർഗ്ഗുണങ്ങളുമായി, എന്നാൽ സർവ്വഗുണങ്ങളുമായി നിലകൊള്ളുന്നു. അതുകൊണ്ട് തന്നെ നൂറ് ഗുണങ്ങൾ വിശേഷിപ്പിക്കുന്ന നൂറ് പേരുകളും അല്ലാഹുവിനുണ്ട് (അസമാഉൽ ഹുസ്ന)
ഹിന്ദുയിസം പരബ്രഹ്മ സംബന്ധിയായി തീർത്തുപറയാൻ സാധിക്കാതെ പാതിവഴിയിൽ വീണുകിട്ടിയ അദ്വൈതം പറയുമ്പോഴും മറുപുറത്ത് ദ്വൈതവും ബഹുത്വവും സൂക്ഷിക്കുന്നു.
പ്രജ്ഞാനം ബ്രഹ്മ, തത്വമസി, അഹം ബ്രഹ്മാസ്മി, അയം ആത്മ ബ്രഹ്മ.
ബോധമാണ് ബ്രഹ്മം, നീയതാണ്, ഞാൻ തന്നെ ബ്രഹ്മം, ഈ ആത്മാവ് (ഞാൻ, സ്വയം) ബ്രഹ്മം.
സാധാരണക്കാരിൽ ഇറങ്ങാത്ത, ഏതെല്ലോ ചിലർക്ക് മാത്രം അവകാശവാദം പോലെ മാത്രം ബാധകമായത് ഇവയൊക്കെയും.
എന്നാൽ ഫലത്തിൽ സാധാരണക്കാരിൽ കുറേ അന്ധവിശ്വാസങ്ങളും ബിംബാരാധനകളും ബഹുദൈവിശ്വാസവും തന്നെ കുടികൊള്ളിക്കുന്ന വിധം.
ഏകം സത് വിപ്രാ ബഹു ധാവാദന്തി
സത്യം (ഈശ്വരൻ) ഒന്ന്, പലതായി കാണുന്നു എന്ന് പറയേണ്ടി വരുന്ന ഹിന്ദുയിസം അതുവെച്ച് വിശ്വാസികളെ വേണ്ടവിധം നയിക്കാൻ സാധിക്കാതെ.
സാധാരണ ജനങ്ങളിൽ നിന്നും ഏറെ അകന്നുനിന്ന് വെറും വെറുതെ മലമുകളിൽ നിന്ന് മാത്രം പറയപ്പെടുന്നത് പോലെയുള്ളത് "പ്രജ്ഞാനം ബ്രഹ്മ", "തത്വമസി", "അഹം ബ്രഹ്മാസ്മി", "അയം ആത്മ ബ്രഹ്മ".
ഇപ്പറയുന്നതൊക്കെയായ അദ്വൈത ദർശനങ്ങൾ ഇങ്ങനെയൊക്കെ തന്നെ. പക്ഷേ, വിശ്വാസികളായ സാധാരണ ജനങ്ങൾ ഇരുട്ടിൽ തപ്പും വിധം തന്നെ. ഇവയൊന്നും ബാധകമാവാതെ, ബോധ്യപ്പെടാതെ
ഏകത്വം എന്ന ദൈവം രണ്ടും കുറെയും അല്ലെന്ന അദ്വൈതം കൃത്യമായി, വ്യക്തമായി കൊണ്ടുനടക്കുന്നു ഇസ്‌ലാം
ആ വഴിയിൽ ഇസ്‌ലാം ബഹുദൈവത്വം പൂർണമായും ഒഴിവാക്കുന്നു.
ദൈവത്തിന് ഒരുനിലക്കും പങ്കുകാർ ഇല്ലെന്ന പ്രഖ്യാപിത നിലപാട് ഉറച്ചുപിടിച്ച് തന്നെ ഇസ്‌ലാം അദ്വൈതം ഉൽഘോഷിക്കുമ്പോഴും ദൈവം എന്ന സൃഷ്ടാവും സൃഷ്ടികളും വേറെ തന്നെയെന്ന ദ്വൈതം കൃത്യമായി, വ്യക്തമായി പറയുന്നു.
സൃഷ്ടിയും സ്രഷ്ടാവും ഒന്നുതന്നെയെന്ന ഹൈന്ദവമെന്ന് പറയപ്പെടുന്ന കാഴ്ചപ്പാട് കറുപ്പും വെളുപ്പും പോലെ വ്യക്തമായി നിലകൊള്ളുന്നില്ല.
സൃഷ്ടിയും സ്രഷ്ടാവും വേറെ വേറെ തന്നെയെന്ന സൂചന ഹൈന്ദവതയിൽ വേണ്ടുവോളമുണ്ട് താനും.
സൃഷ്ടിയും സ്രഷ്ടാവും വേറെ വേറെ എന്നതിൻ്റെ ഭാഗമായാണ് മൂന്ന് മൂർത്തികൾ സൃഷ്ടി, സ്ഥിതി, സംഹാരം നടത്താൻ ഉണ്ടെന്ന് തന്നെ വന്നത്. അവർ ആരാധിക്കപ്പെടുന്നതും പൂജിക്കപ്പെടുന്നതും. എല്ലാ പണിയും കഴിഞ്ഞിരിക്കുന്ന ബ്രഹ്മാവിന് വേണ്ടി കാര്യമായ ആരാധനകളും അതിനുവേണ്ട ദേവാലയങ്ങളും ഇല്ലെങ്കിലും (പുഷ്കർ മാറ്റിവെച്ചാൽ)
സൃഷ്ടിയും സ്രഷ്ടാവും വേറെ വേറെ എന്നതിൻ്റെ ഭാഗമായാണ് ബ്രാഹ്മണൻ തലയിൽ നിന്നും ക്ഷത്രിയൻ നെഞ്ചിൽ നിന്നും വൈശ്യൻ വയറിൽ നിന്നും ശൂദ്രൻ കാലിൽ നിന്നും സൃഷ്ടിക്കപ്പെട്ടു എന്ന വിശ്വാസം നിലകൊണ്ടത്.
ഹിന്ദുയിസം രണ്ടിനുമിടയിൽ വ്യക്തതയും അവ്യക്തതയും കൂട്ടിക്കലർത്തി കുടുങ്ങിക്കിടക്കുന്നു.
ഇസ്‌ലാം ഒന്ന് മാത്രമാക്കി, ഒരേയൊരു വഴി തന്നെ കാണിച്ച് സ്വതന്ത്രമാവുന്നു, ജനങ്ങളെ സ്വതന്ത്രമാക്കുന്നു.
ഹിന്ദുയിസത്തിൽ സ്വർഗ്ഗവും നരകവും ഇല്ലേ?
ഉണ്ട്.
പക്ഷെ ഉണ്ടോ? ഇല്ലെന്നും പറയും.
വീണ്ടും കർമ്മഫലം എന്ന കൃത്യതയില്ലാത്ത, വ്യക്തതയില്ലാത്ത ഒരു കാര്യം പറഞ്ഞ് കുഴഞ്ഞുമറിഞ്ഞിരിക്കും
കർമ്മഫലം എന്ന് പറയും.
പക്ഷെ, ഹിന്ദുയിസത്തിലെ കർമ്മഫലം സ്വർഗ്ഗ നരകങ്ങളിലാണോ അവസാനിക്കുക?
ആണെന്നും അല്ലെന്നും ഹിന്ദുയിസത്തിന് പലപ്പോഴായി പലവിധം പറയേണ്ടി വരും. പലേടത്തും വ്യത്യസ്തങ്ങളും വിരുദ്ദങ്ങളുമായ പല സൂചനകൾ
ഒരു കൃത്യമായ വഴി നൽകാൻ കഴിയാത്തവിധം എവിടെയോ വ്യതിചലിച്ച് പോയതിനെ വാദമാക്കി എന്തൊക്കെയോ അവ്യക്തമായി പറഞ്ഞ് ദാർശനികഭാവം ഉണ്ടാക്കുന്നു വർത്തമാനകാല ഹിന്ദുയിസം.
എന്നിട്ടോ?
എല്ലാം ശരിയെന്ന് പറയും,
ശരിക്ക് കൃത്യമായ, വ്യക്തമായ വഴി കാണിച്ചുകൊടുക്കാൻ സാധിക്കാത്തത് കൊണ്ട് എല്ലാം ശരിയെന്ന് പറയുന്നതാവരുതല്ലോ രീതി?
ഒന്നും ഒരു കൃത്യതയില്ലാതെ, വിശ്വാസിക്ക് ഒന്നിലും ഒരുറപ്പ് നൽകാതെയാവരുതല്ലോ?
അവ്യക്തതയിൽ ആളുകളെ തള്ളുന്നത് ഒരു വലിയ ദർശനം പോലെയാക്കിക്കൊണ്ട് എല്ലാം ശരിയെന്ന് പറഞ്ഞ്, എന്നാൽ ഒന്നും ശരിയല്ലെന്നാക്കിക്കൊണ്ട് വർത്തമാനകാല ഹിന്ദുയിസം.
എങ്ങിനെ?
സൃഷ്ടി, സ്ഥിതി, സംഹാരം പരബ്രഹ്മം നടത്തുന്നില്ല.
പകരം സൃഷ്ടി, സ്ഥിതി, സംഹാരം പരബ്രഹ്മത്തിനു കീഴെ ദേവന്മാർ നടത്തുന്നു.
എന്തിനിങ്ങനെ ഒരു വളഞ്ഞുപുളഞ്ഞുള്ള മൂക്ക് പിടുത്തം എന്ന് മനസ്സിലാവുന്നില്ല.
എന്തായാലും എവിടെയോ വെച്ച് സൃഷ്ടി നടക്കുന്നു, അങ്ങനെ സൃഷ്ടിയും സൃഷ്ടാവും വേറെ തന്നെ ഉണ്ടെന്നും വരുന്നു, വരുത്തുന്നു.
എന്നാലോ, ഏകദൈവം എന്ന യഥാർത്ഥവാദത്തിന് വേണ്ടാത്ത, ഇല്ലാത്ത കത്തിവെക്കുകയും ആ പരബ്രഹ്മമായ ഏകദൈവത്തെ വെറും നോക്കുകുത്തി മാത്രമാക്കുകയും ചെയ്യുന്നു ഇങ്ങനെയൊരു മൂക്ക്പിടുത്തത്തിലൂടെ വർത്തമാനകാല ഹിന്ദുയിസം.
എല്ലാ കാര്യങ്ങളും ഏകമായ പരബ്രഹ്മത്തിന് പുറത്താക്കി നിർത്തിക്കൊണ്ട് ഒരുതരം ഉരുണ്ട് കളി.
വർത്തമാനകാല ഹിന്ദുയിസം എല്ലാം നിയന്ത്രിക്കുന്നതായ ഒരു കൃത്രിമസങ്കല്പം കൊണ്ടുവെച്ചിരിക്കുന്നത് ദേവീദേവന്മാർ എന്ന് പേരുള്ളവരിൽ.
എന്തിനു വേണ്ടി?
ഒരു പിടുത്തവും കിട്ടുന്നില്ല.
സൃഷ്ടി,സ്ഥിതി സംഹാരത്തിൽ വിശ്വസിക്കാത്തത് കൊണ്ടാണോ?
അല്ല.
ഹിന്ദുയിസത്തിൽ ഒരേയൊരു ദൈവം എന്നുണ്ട്.
പക്ഷെ, ഏകദൈവമായ പരബ്രഹ്മം ഒന്നും ചെയ്യാത്തതെന്നും ഒന്നിനും പറ്റാത്തതെന്നും വരുത്തിവെച്ചത് കൊണ്ട് ആ ഒരേയൊരു ദൈവം, അഥവാ പരബ്രഹ്മം പോരെന്ന് വരുന്നു.
പരബ്രഹ്മം പോരെന്ന് വരികയോ?
വല്ലാത്ത ഗതികേട്?
പുതിയ മൂന്ന് മൂർത്തികളെ അതിനായി അവരോധിക്കേണ്ടി വന്ന ഗതികേട്.
അതുകൊണ്ട് ആ ഒരേയൊരു ദൈവത്തിനു കീഴേ മൂന്ന് പ്രധാന മൂർത്തികൾ.
സൃഷ്ടി സ്ഥിതി സംഹാരം നിർവ്വഹിക്കുന്ന മൂന്ന് മൂർത്തികൾ, മൂന്ന് ദേവന്മാർ.
ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ പേരുകളിൽ.
പിന്നെയും അതിനു കീഴെ അനേകായിരം കോടി മൂർത്തികൾ. എല്ലാ ഓരോ കാര്യവും സ്വന്തമാക്കി നിയന്ത്രിക്കുന്ന കോലത്തിൽ.
എന്തിനാണാവോ പരബ്രഹ്മത്തെ ഒന്നും ചെയ്യാനാവാത്തവനായും ഒന്നിനും കൊള്ളാത്തവനായും ചിത്രീകരിക്കുന്നത്?
അറിഞ്ഞുകൂട.
പക്ഷെ, പരബ്രഹ്മത്തെ അങ്ങനെ അവതരിപ്പിച്ചത് കൊണ്ട് ആ കഴിവുകേടും നിർഗുണത്വവും വേറൊരു കോലത്തിൽ പരിഹരിക്കണം എന്നുണ്ടായി ഈ ഹിന്ദുയിസത്തിന്.
അത് പരിഹരിക്കാനെന്നവണ്ണം കീഴെ ഇതേ സംഗതി വേറെ പേരുകളിട്ടു കൊണ്ട് അവരെക്കൊണ്ട് നിർവ്വഹിപ്പിക്കുന്നു.
അങ്ങനെ ശുദ്ധ ഏകദൈവവിശ്വാസത്തെയും ബഹുദൈവവിശ്വാസത്തിൻ്റെ ആലയിൽ കൊണ്ടിചെന്നെത്തിക്കുന്നു, കെട്ടുന്നു ഹിന്ദുയിസം.
ശിവൻ, വിഷ്ണു ബ്രഹ്മാവ് എന്ന പേരിട്ടുകൊണ്ട്.
എല്ലാം പരബ്രഹ്മമാണോ?
അതേ.
എന്നാൽ ശിവൻ, വിഷ്ണു, ബ്രഹ്മാവ് വേറെയാണോ ?
അപ്പോഴും അതേ.
മറിച്ച് ഇപ്പുറത്ത് ഇസ്‌ലാമിലെ ഏകദൈവം പരബ്രഹ്മം തന്നെ.
പക്ഷെ ഒന്നിനും കൊള്ളാത്തവനല്ല ഒന്നും ചെയ്യാത്തവനല്ല ഇസ്‌കാമിലെ പരബ്രഹ്മമായ അല്ലാഹു എന്ന ഏകദൈവം.
എല്ലാറ്റിനും കൊള്ളുന്നവനും എല്ലാം ചെയ്യുന്നവനും എല്ലാം സൃഷ്ടിക്കുന്നവനും സംവിധാനിക്കുന്നവനും നിയന്ത്രിക്കുന്നവനും ആണ് ഇസ്‌ലാമിലെ ഏകദൈവം, പരബ്രഹ്മം, അല്ലാഹു.
പരബ്രഹ്മമായും അല്ലാത്തതായും ആ ഒന്നുമാത്രം ഇസ്‌ലാമിൽ ദൈവമായിട്ട്.
എല്ലാം ചെയ്യുന്നതായിട്ട് ഒരേയൊരു ദൈവം.
ദേവീദേവന്മാർ എന്നത് ഇസ്‌ലാമിക കാഴ്ചപ്പാടിൽ ഇല്ല.
ഇസ്‌ലാമിൽ ഉളളത് മാലാഖമാർ.
ദൈവം സൃഷ്ടിച്ച, നമ്മുടേതിൽ നിന്നും വ്യത്യസ്തമായ മാനത്തിലുള്ള സൃഷ്ടികൾ, മാലാഖമാർ.
ഹിന്ദുയിസത്തിൽ പറയുന്ന ദേവീദേവന്മാർ ഇസ്‌ലാമിലെ മാലാഖമാർ.
സ്വന്തമായി ഒന്നും തീരുമാനിക്കാനോ നിയന്ത്രിക്കാനോ ചെയ്യാനോ കഴിയാത്തവർ മാത്രം മാലാഖമാർ.
മാലാഖമാർ എന്ന ദേവീദേവന്മാർ ആരാധിക്കപ്പെടേണ്ട, പ്രതിഷ്ഠിക്കപ്പെടേണ്ട പ്രാർത്ഥിക്കപ്പെടേണ്ട മൂർത്തികൾ അല്ല
ഏൽപിക്കപ്പെട്ടത് കേൾക്കുന്നു, അനുസരിക്കുന്നു എന്ന വിധത്തിൽ ചെയ്യുന്നവർ മാത്രം മാലാഖമാർ.
വെറും യന്ത്രങ്ങൾ പോലെ മാലാഖമാർ.
പ്രോഗ്രാം ചെയ്തത് പോലെ പ്രോഗ്രാം ചെയ്യപ്പെട്ട കാര്യത്തിനു മാത്രം മാലാഖമാർ.
ഹിന്ദുയിസത്തിൽ മാലഖകൾ മാത്രമായ ദേവിദേവാൻമാർ പ്രതിഷ്ഠിക്കപ്പെടുന്നു, ആരാധിക്കപ്പെടുന്നു, പ്രാർത്ഥിക്കപ്പെടുന്നു.
ഹിന്ദുയിസത്തിൽ മാലഖകൾ മാത്രമായ ദേവിദേവാൻമാർക്ക് അമ്പലങ്ങളും ആരാധനാലയങ്ങളും ഉണ്ടാവുന്നു.
ഇസ്‌ലാമിൽ ഈ ദേവീദേവന്മാരായ മാലാഖകൾ ആരാധിക്കപ്പെടുന്നില്ല,
ഇസ്‌ലാമിൽ മാലാഖകൾക്ക് പ്രതിഷ്ഠകളും ആരാധനാലയങ്ങളും അമ്പലങ്ങളും ഉണ്ടാവുന്നില്ല, ഉണ്ടാവാൻ പാടില്ല.
നിലവിലെ ഹിന്ദുയിസം എവിടെയും എങ്ങനേയും എപ്പോഴും ഭഗവാൻമാർ ഉണ്ടാവുന്നു എന്ന് വരുത്തുംവിധം കളംതുറന്നിട്ട് നിർത്തുന്നു.
ആ വഴിയിൽ ഒന്നുമറിയാത്ത ജനങ്ങളെ, എന്നാൽ പേടിച്ച് നിരാശപ്പെട്ട് എവിടേക്കൊക്കെയോ പ്രതീക്ഷയർപ്പിച്ച് ഓടിനടക്കുന്ന ജനങ്ങളെ എല്ലായിടത്തും തലകുനിക്കേണ്ടിവരുന്ന കോലത്തിൽ തള്ളിവിടുന്നു.
ആരുടെ മുൻപിലും പോയി വീണ് വഞ്ചിക്കപ്പെടുന്ന വിധത്തിൽ കണ്ടവരെയും കേട്ടവരെയും ഓക്കെ ഭഗവാൻ എന്ന് വിളിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് വിശ്വാസികളായ പാവം ജനങ്ങൾ എത്തുന്നു.
എന്തിനധികം?
ഇങ്ങ്, ഒരു ജാതി, ഒരു മതം, ഒരു ദൈവം മാത്രം മനുഷ്യന് എന്ന് പറഞ്ഞ പച്ചമനുഷ്യനായ നാരായണഗുരു വരെ ഭഗവാൻ എന്ന് വിളിക്കപ്പെടുന്നു, ആരാധിക്കപ്പെടുന്നു പ്രാർത്ഥിക്കപ്പെടുന്നു.
ഛത്രപതി ശിവജിക്ക് വരെ ക്ഷേത്രങ്ങൾ ഉണ്ടാവുന്നു, പൂജാതികർമ്മങ്ങൾ നടത്തപ്പെടുന്നു.
അതിനുള്ള സാധ്യതയും ഒഴിഞ്ഞിടവും വെച്ചിരിക്കുന്നു ഹിന്ദുയിസം.
അതുകൊണ്ടുള്ള ഒരുപടി നാടകങ്ങൾ ഇന്ത്യയിൽ അങ്ങോളമിങ്ങോളം കാണാം.
എന്തടിസ്ഥാനത്തിൽ?
അറിയില്ല.
ആർക്കും വിശ്വാസികളായ ജനങ്ങൾക്കും അറിയില്ല.
വെറും കാല്പനികതകൾക്ക് കീഴടങ്ങിക്കൊണ്ട് എന്നുമാത്രം പറയാം.
ഒപ്പം ജനങ്ങൾ കുറേ ചൂഷണംചെയ്യപ്പെടാനും എന്ന് പറയാം.
നിലവിലെ ഹിന്ദുയിസം എവിടെനിന്നും മുളച്ചുപൊട്ടുന്ന എല്ലാ അവകാശവാദങ്ങളെയും ജനങ്ങളെ ചൂഷണം ചെയ്യുംവിധം അനുവദിക്കുന്നു.
ഇസ്‌ലാം ആർക്കും ഒരുതരത്തിലും ഭഗവാൻപട്ടം അനുവദിക്കുന്നില്ല.
ദൈവികകാര്യത്തിൽ കാല്പനികതക്ക് അൽപവും സ്ഥാനം നൽകുന്നില്ല ഇസ്‌ലാം.
ഇസ്‌ലാം ജനങ്ങളെ ചൂഷണം ചെയ്യുംവിധമുള്ള ഒരുതരം അവകാശവാദങ്ങളെയും ഒരു മൂലയിൽ നിന്നും മുളച്ചുപൊങ്ങാൻ അനുവദിക്കുന്നില്ല.
ഇസ്‌ലാം അവതരിപ്പിക്കുന്ന ദൈവത്തിലേക്ക് ഓരോരുത്തനും നേരിട്ട് മാത്രം.
ഇസ്‌ലാം ഒരുതരം പുരോഹിതനും തന്ത്രിയും മധ്യവർത്തിയും ഇടയിൽവരാൻ സാധ്യത നൽകാതെ.
No comments:
Post a Comment