ഡിലിമിറ്റേഷൻ വഴി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോക്സഭാ സീറ്റുകളുടെ എണ്ണം കുറയില്ലെന്ന് അമിത് ഷാ.
പക്ഷെ, അതൊരു പുറംപൂച്ച് സുഖിപ്പിക്കൽ വർത്തമാനം മാത്രമാകരുത്.
അങ്ങനെ പുറംപൂച്ച് സുഖിപ്പിക്കൽ വർത്തമാനം മാത്രം പറഞ്ഞ് സമാധാനിപ്പിച്ചത് കൊണ്ട് കാര്യമില്ല.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ലോക്സഭാ സീറ്റുകൾ കുറയില്ല എന്നത് ശരിയാവും.
പക്ഷെ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ലോക്സഭാസീറ്റുകളുടെ എണ്ണം കൂടുമോ?
ആ ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ലോക്സഭാസീറ്റുകളുടെ എണ്ണം കൂടിയാൽ തന്നെ ഫലത്തിൽ അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണവും ആനുപാതിക പ്രാതിനിധ്യവും കുറഞ്ഞതിനും കുറച്ചതിനും തുല്യമാവും.
നിങ്ങൾക്ക് തരുന്ന ഒന്ന് നിങ്ങൾക്ക് തരും.
ശരിയാണ്.
പക്ഷെ അപ്പുറത്തുള്ളവന് ഒന്നിന് പകരം നാലെണ്ണം നൽകും.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യവും സ്വരവും ശക്തിയും കുറയ്ക്കുന്നതിന് തുല്യമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ലോക്സഭാസീറ്റുകളുടെ എണ്ണം കൂട്ടുക എന്നത്.
ഉത്തരേന്ത്യ മാത്രം, ഉത്തരേന്ത്യൻ വിവരക്കേടും അന്ധവിശ്വാസവും വെറുപ്പും വിഭജനവും മാത്രം ഇന്ത്യയുടെ പൊതുവെയും, പോരാത്തതിന് ദക്ഷിണേന്ത്യയുടെയും ഗതിവിഗതികൾ നിശ്ചയിക്കുന്ന അവസ്ഥ വരും.
No comments:
Post a Comment