ലാ ഇലാഹ ഇല്ലല്ലാഹ്.
ഒന്നുമില്ല: പക്ഷെ ഒന്നുമില്ല എന്നത് സ്വയം ഒരു ഒന്ന്.
അങ്ങനെ ഒന്നുമില്ലക്ക് പകരമായ (ഇല്ലാ) അല്ലാഹു.
ഒന്നുമില്ല എന്നതിൽ തന്നെ ഒന്നുണ്ട് എന്നർത്ഥം. അഥവാ (ഇല്ലാ) അല്ലാഹു സ്വമേധയാ ഉണ്ടാവും എന്നർത്ഥം.
ഒന്നുമില്ല എന്നതിൽ സ്വമേധയാ ഒന്ന് നിക്ഷിപ്തം.
ലാ ഇലാഹയിൽ സ്വാഭാവികമായി (ഇല്ലാ) അല്ലാഹു നിക്ഷിപ്തം.
ഒന്നുമില്ല എന്നത് ഒന്ന് മാത്രം ഫലത്തിൽ എന്ന് വരുത്തുന്നു.
ലാ ഇലാഹ എന്നത് ഫലത്തിൽ അല്ലാഹു മാത്രം എന്ന് വരുത്തുന്നു. .
നിർഗുണത്തിൽ എല്ലാ ഗുണങ്ങളും ഗുണഭാവങ്ങളും നിക്ഷിപ്തം. ലാ ഇലാഹയിൽ (ഇല്ലാ) അല്ലാഹു.
മണ്ണും വെളളവും വായുവും നിർഗുണമാണെന്ന് തോന്നും. ആപേക്ഷികമായ കോലത്തിൽ.
ലാ ഇലാഹ എന്നതും ഒരു ദൈവവും ഇല്ലെന്ന നിർഗുണം എന്നർത്ഥം തരും. പക്ഷെ, അതേ ലാ ഇലാഹയിൽ (ഇല്ലാ) അല്ലാഹു ഉണ്ട്. അല്ലാഹു ഉണ്ട്.
നിർഗുണമെന്ന് പറയുന്ന മണ്ണിലും വായുവിലും വെള്ളത്തിലും സർവ്വഗുണങ്ങളും രുചികളും നിറങ്ങളും നിറഞ്ഞും ഒളിഞ്ഞും നിൽക്കുന്നു.
ലാ ഇലാഹയിൽ (ഇല്ലാ) അല്ലാഹു എന്ന എല്ലാമായ അല്ലാഹുവും നിറഞ്ഞും ഒളിഞ്ഞും നിൽക്കുന്നു.
ഒരു നിറവുമില്ല, പക്ഷെ കറുപ്പ്. ലാ ഇലാഹ ഇല്ലല്ലാഹ്.
എല്ലാ നിറവുമുണ്ട്. പക്ഷെ വെളുപ്പ്. (ഇല്ലാ) അല്ലാഹു.
അല്ലാഹു മാത്രം എന്നത് ലാ ഇലാഹയെ സമ്മാനിക്കുന്നു. അതുകൊണ്ട് കൂടെ ഇല്ലല്ലാഹ്.
എല്ലാ നിറങ്ങളുടെയും നിഷേധമായ കറുപ്പ് സ്വയം ഒരു ഒന്ന്.
ഇല്ല എന്നത് സ്വയം ഒരുണ്ട് എന്നാവുക. ലാ ഇലാഹ ഇല്ലല്ലാഹ്.
എല്ലാ നിറങ്ങളും സമർഥിച്ച് വെളുപ്പ് സ്വയം ഒരു ഒന്ന്.
എല്ലാമുണ്ട് എന്നത് സ്വയം എല്ലാം ഇല്ലാതാക്കി ഒരു ഒന്നാവുക. ലാ ഇലാഹ ഇല്ലല്ലാഹ്.
ഒന്നുമില്ലെന്നത് സ്വയം ഒരു ഒന്ന്. ഒന്നുമില്ലെന്ന ഒന്ന് മാത്രമേ ഉളളൂ എന്ന ഒന്ന്. ലാ ഇലാഹ ഇല്ലല്ലാഹ്.
ഒന്നുമില്ല എന്ന ഒന്ന് സ്വയം അല്ലാഹു എന്നാകുന്നു. ലാ ഇലാഹ ഇല്ലല്ലാഹ്.
എല്ലാമുണ്ട് എന്നത് സ്വയം ഒന്ന് മാത്രമേ ഉളളൂ എന്നാവുന്നു. ലാ ഇലാഹ ഇല്ലല്ലാഹ്.
എല്ലാമുണ്ട് എന്നത് സ്വയം അല്ലാഹു ആകുന്നു. ലാ ഇലാഹ ഇല്ലല്ലാഹ്.
ഒരു നിറവും ഇല്ലെന്ന് പറയുന്ന കറുപ്പ് സ്വയം ഒരു നിറം. ലാ ഇലാഹ ഇല്ലല്ലാഹ്.
എല്ലാ നിറങ്ങളും ഉണ്ടെന്ന് പറഞ്ഞ്, അതേസമയം എല്ലാ നിറങ്ങളേയും നിഷേധിക്കുന്ന, ഇല്ലായ്മ ചെയ്യുന്ന, സ്വയം ഒരു നിറമായി മാറുന്ന, ആ നിറമായി മാത്രം അവശേഷിക്കുന്ന വെളുപ്പ് ഒരു നിറം. ലാ ഇലാഹ ഇല്ലല്ലാഹ്.
ഒരു ദൈവവും ഇല്ലെന്നത് തന്നെ അല്ലാഹു മാത്രമെന്നാവുന്നു. ലാ ഇലാഹ ഇല്ലല്ലാഹ്.
ഒന്നുമില്ല, പ്രകൃതി മാത്രം. ലാ ഇലാഹ ഇല്ലല്ലാഹ്.
ഒന്നുമില്ല, എന്നാലും ബാക്കിയായി നിലനിൽക്കുന്ന പ്രകൃതി. ലാ ഇലാഹ ഇല്ലല്ലാഹ്.
ഒന്നുമില്ല, എന്നാലും ബാക്കിയായി നിലകൊള്ളുന്നതെന്തോ അതുളളത്. ലാ ഇലാഹ ഇല്ലല്ലാഹ്.
ചോദ്യം: അല്ലാഹുവിന് ഖുർആനിൽ വിശേഷിപ്പിക്കുന്ന കുറേ ഗുണവിശേഷണങ്ങളോ?
നിർഗുണം എന്ന് നിങൾ വിശേഷിപ്പിക്കുന്ന, എല്ലാ നിറങ്ങളും ഇല്ലാതായാൽ സ്വയം ഒരു നിറമായി നിലനിൽക്കുന്ന കറുപ്പ് തന്നെയായ അല്ലാഹുവിന് ഗുണങ്ങളോ?
അതേ.
നിഷേധിക്കുമ്പോഴും കറുപ്പിലും വെളുപ്പിലും എല്ലാ നിറങ്ങളും ഒളിഞ്ഞുനിൽക്കുന്നു.
എല്ലാ നിറങ്ങളെയും ഉൾകൊള്ളുമ്പോഴും വെളുപ്പിൽ എല്ലാ നിറങ്ങളും നിഷേധിക്കപ്പെടുന്നു.
സമർർഥിച്ച് നിഷേധിച്ച് സ്വയം ഒരു നിറമായി, അത് മാത്രമായി അവശേഷിക്കുന്ന വെളുപ്പും കറുപ്പ് പോലെ തന്നെ അല്ലാഹു മാത്രം അവശേഷിക്കുന്നതിൻ്റെ ഉദാഹരണം.
കറുപ്പായാലും വെളുപ്പായാലും ഒന്ന് മാത്രം അവശേഷിക്കുന്നതിൻ്റെ ഉദാഹരണം ലാ ഇലാഹ ഇല്ലല്ലാഹ്.
സമർർഥിച്ചാലും നിഷേധിച്ചാലും ഒന്ന് ബാക്കിയാവുന്നു.
കറുപ്പ്, അല്ലെങ്കിൽ വെളുപ്പ്.
ബാക്കിയെല്ലാ നിറങ്ങളും ഇല്ലെന്ന് വരുത്തുന്ന കറുപ്പ്, അല്ലെങ്കിൽ എല്ലാം ഉണ്ടെന്ന് വരുത്തി എല്ലാം ഇല്ലാതാക്കി സ്വയം ഒരു നിറമാകുന്ന വെളുപ്പ്.
ഒന്ന് മാത്രം ബാക്കിയാവുന്നു. ലാ ഇലാഹ ഇല്ലല്ലാഹ്.
ബാക്കിയാവുന്ന ഒന്ന് അല്ലാഹു. ലാ ഇലാഹ ഇല്ലല്ലാഹ്.
ബാക്കിയാവുന്നത് നിലനിൽക്കുന്നത്. ലാ ഇലാഹ ഇല്ലല്ലാഹ്.
അറിയുക: ബാക്കി എന്നത് അല്ലാഹു, അല്ലാഹുവിൻ്റെ പേര്.
ഒന്നുമില്ലാതെയും ബാക്കിയാവുന്ന പ്രകൃതിയിൽ ഈ ഗുണവിശേഷണങ്ങളൊക്കെ ഉണ്ട്. ലാ ഇലാഹ ഇല്ലല്ലാഹ്.
ഗുണവിശേഷണങ്ങൾക്കൊക്കെ ഉടമസ്ഥത ഈ ഇല്ലായ്മക്ക് തന്നെ. പ്രകൃതിക്ക് തന്നെ. ലാ ഇലാഹ ഇല്ലല്ലാഹ്.
എങ്കിൽ ഈ ഗുണവിശേഷണങ്ങൾക്കൊക്കെ ഉടമസ്ഥത ഇല്ലായ്മയിലും ഉള്ളതാവുന്ന അല്ലാഹുവിന്, പ്രകൃതിക്ക്. ലാ ഇലാഹ ഇല്ലല്ലാഹ്.
പ്രകൃതി എന്ന് കൂടി നിങ്ങൾക്ക് വിളിക്കാവുന്ന അല്ലാഹുവിനാണ് എല്ലാ ഗുണവിശേഷണങ്ങളും. ലാ ഇലാഹ ഇല്ലല്ലാഹ്.
*******
വെറുതെയല്ല ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയാനാവുന്ന മാത്രയിൽ സ്വർഗ്ഗത്തിലാവുന്നത്.
സ്വർഗ്ഗത്തിലായിക്കൊണ്ട് മാത്രമേ ലാ ഇലാഹ ഇല്ലല്ലാഹ് പറയൂ, പറയാനാവൂ.
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് യഥാർത്ഥത്തിൽ അറിഞ്ഞ് പറയാനാവണമെങ്കിൽ അവൻ സ്വർഗ്ഗത്തിൽ ആയിരിക്കും.
ലാ ഇലാഹ ഇല്ലല്ലാഹ് പറയാനെടുക്കുന്ന ദൂരമാണ് സ്വർഗത്തിലേക്കുള്ള ദൂരം.
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുന്നതും പറയാനാവുന്നതും തന്നെ സ്വർഗ്ഗീയമായ, സ്വർഗ്ഗപ്രവേശനം താന്നെയാവുന്ന ഒരു പറച്ചിൽ, അനുഭൂതി.
ലാ ഇലാഹ യിൽ നിന്ന് ഇല്ലല്ലാഹ് പറയാനെടുക്കുന്ന ദൂരമാണ് അയഥാർത്ഥമായതിൽ നിന്നും യഥാർത്ഥമായതിലേക്കുള്ള ദൂരം
No comments:
Post a Comment