എന്താണ് ജിഡിപി വളർച്ച?
എന്തായിരിക്കണം, എങ്ങനെയായിരിക്കണം ജിഡിപി വളർച്ച?
നാടിൻ്റെ വളർച്ചയും ജിഡിപി വർദ്ധനവും രണ്ട് ഗുജറാത്തികൾ മറ്റ് രണ്ട് ഗുജറാത്തികൾക്ക് നാടിനെ സൗജന്യമായി വിൽക്കുന്നതിന്റെയും കൊടുക്കുന്നതിൻ്റെയും പേരല്ല.
ആ വഴിയിൽ ഭരിക്കുന്ന പാർട്ടിയുടെയും അവരുടെയും സമ്പത്ത് പതിന്മടങ്ങ് വർദ്ധിപ്പിച്ചു കൊടുക്കുന്നതിന്റെയും പേരല്ല
അദാനിയുടെയും അംബാനിയുടെയും കയ്യിൽ സമ്പത്ത് കുമിഞ്ഞ് കൂടിയാലും ജിഡിപി കൂടും.
അങ്ങനെ ജിഡിപി മാത്രം കൂടുന്നത് നാടിന്റെ വളർച്ചയുടെ സൂചികയല്ല.
അങ്ങനെയല്ല ജിഡിപി വളരേണ്ടത്.
ജനങ്ങളിൽ സമ്പത്ത് ഒരുപോലെ എത്തി, ജനങ്ങളുടെ മുഴുവൻ ശേഷിയും ഉത്പാദനക്ഷമതയുംവളർന്ന് നാടിന്റെ ജിഡിപി കൂടുമ്പോൾ മാത്രമേ രാജ്യം വളരുന്നുള്ളൂ, രാജ്യനിവാസികളുടെജീവിതനിലവാരം ഉയരുന്നഉള്ളൂ.
മാത്രമല്ല, തള്ളിമറിക്കാൻ മാത്രം അങ്ങനെയൊന്നും അത്രക്കൊന്നും ഇന്ത്യയുടെ ജിഡിപിവളർന്നിട്ടുമില്ല.
നാലാം സ്ഥാനക്കാരയ ഇന്ത്യയുടെ ജിഡിപിയും തൊട്ടുമുമ്പിലുള്ള മുന്നാം സ്ഥാനക്കാരുടെയുംരണ്ടാം സ്ഥാനക്കാരുടെയും ഒന്നാം സ്ഥാനക്കാരുടെയും ജിഡിപിയും തമ്മിൽ തുലനം ചെയ്ത്ദൂരവുംഅന്തരവും നോക്കിയാൽ സംഗതി മനസ്സിലാവും.
ചൈനയുടേത് നമ്മുടേതിനേക്കാൾ ആറിരട്ടിയാണ്.
അമേരിക്കയുടേത് നമ്മുടേതിനേക്കാൾ പത്തിരട്ടിയും.
അന്താരാഷ്ട്ര സൂചികയിൽ എല്ലാ മേഖലകളിലും ഇന്ത്യ വളരെ പിന്നോട്ടാണ് ഈ പത്ത്വർഷക്കാലയളവിൽ പോയത്.
ഇന്ത്യ വളരെ മുന്നോട്ട് പോയത് വെറും പച്ചക്കളവുകളെ മാത്രം സത്യമാക്കി അവതരിപ്പിച്ച് സ്വന്തംനാട്ടുകാരെയും അയൽവാസികളെയും ശത്രുക്കളാക്കുന്നതിലും വിഡ്ഢികളാക്കുന്നതിലും മാത്രം.
ഇന്ത്യ വളരെ മുന്നോട്ട് പോയത് സ്വന്തം നാട്ടുകാരിൽ വെറുപ്പം അസൂയയും ഭീതിയുംവർദ്ധിപ്പിക്കുന്നതിൽ മാത്രം.
തൊഴിലില്ലായ്മയും ഭീതിയും വെറുപ്പും ശത്രുതയും മാത്രം ഇവിടെ വളർത്തി, വളർന്നു.
നിത്യോപയോഗ സാധനങ്ങളുടെ വില എന്നത്തേക്കാളും എന്നതിനപ്പുറം പതിന്മടങ്ങ് ഉയർന്നു.
അതും വല്ലാത്ത ഉയർച്ച.
വൻനികുതികൾ പലവിധത്തിൽ കൊടുക്കാൻ മാത്രം ജനങ്ങൾ എന്നായി.
പെട്രോളിന് മാത്രം ഈടാക്കുന്ന നികുതി എത്രയാണെന്ന് അറിയാമല്ലോ?
വരുമാന നികുതിക്ക് പുറമേ എത്രതരം നികുതികൾ ഏതെല്ലാം മേഖലകളിലും ഘട്ടങ്ങളിലും ഒരുപൗരൻ നൽകണം?
കയ്യും കണക്കുമില്ല.
ആശുപത്രി ബില്ലിനും മരുന്നിനും ആരോഗ്യ ഇൻഷുറൻസിനും ഭക്ഷണത്തിനും ഉടുമുണ്ടിനും വരെവൻനികുതികളാണ്.
രൂപയുടെ മൂല്യം അങ്ങേയറ്റം തകർന്നതിന് പുറമെയാണിത്.
അഴിമതികൾ മുഴുവൻ പല ചെറിയ ചെറിയ വ്യക്തികൾ നടത്തുന്നതിന് പകരം അദാനിക്കുംഅംബാനിക്കും എല്ലാം നൽകിയും വിറ്റും ഒരു പാർട്ടി മാത്രം മുഴുവൻ അഴിമതികളും ഒരുമിച്ച്നടത്തുന്ന വിധത്തിലായി രാജ്യം.
അതും ആ പാർട്ടിക്ക് മാത്രം വലിയ മുതൽക്കൂട്ടായ വലിയ പുരോഗതിയാണ്.
പാർട്ടി ഫണ്ട് വിവരാവകാശ നിയമത്തിന് കീഴിൽ വരില്ലെന്ന സൗകര്യത്തിന്റെ മറ അതിന് ഏറെസഹായകരവുമായി.
അങ്ങനെ വെറും പത്ത് വർഷങ്ങൾ കൊണ്ട് അറുപത് വർഷം ഭരിച്ച കോൺഗ്രസിനെക്കാൾപത്തിരട്ടിയും നൂറിരട്ടിയും സമ്പത്തുള്ള ഏറ്റവും വലിയ സമ്പന്ന പാർട്ടിയായി ബിജെപിയും സംഘവുംമാറി.
സ്വന്തം വളർച്ചക്ക് വേണ്ടി ചിതൽ മരത്തെ നശിപ്പിക്കും പോലെ കയറിപ്പടർന്ന് വെറുപ്പും വിദ്വേഷവുംവിഭജനവും കളവും മാത്രം വളർത്തി, വളർന്നു.
വെറുപ്പും വിദ്വേഷവും വിഭജനവും മാത്രം ആയുധമാക്കുന്നത് ഇവരുടെ നിഘണ്ടുവിലെ ഏത് തരംധർമ്മമാണെന്നും മനസ്സിലാവുന്നില്ല.
******
ഇതൊക്കെയും ഇങ്ങനെയൊക്കെയും എഴുതേണ്ടിയും പറയേണ്ടിയും വരുന്നത് മറ്റൊന്നും കൊണ്ടല്ല; പകരം അത്രക്ക് മോശം ഭരണം കാണുന്നു, അത്രക്ക് വെറുപ്പും വിദ്വേഷവും മാത്രംആയുധമാക്കുന്നത് കാണുന്നു എന്നത് കൊണ്ട്.
യഥാർത്ഥ ഭാരതീയതയും ഹൈന്ദവതയും ക്രൂരമായി വ്യഭിചരിക്കപ്പെടുന്നു എന്ന് കാണുന്നത്കൊണ്ട്.
No comments:
Post a Comment