Thursday, August 14, 2025

സനാതനം എന്നത് മുളകിന് പഞ്ചസാര എന്ന് പേരിടുന്നത് പോലെ മാത്രം.

നമ്മുടെ ഓർമ്മകൾ എത്ര വേഗമാണ് നഷ്ടപ്പെട്ടുപോകുന്നത്


സനാതനം എന്ന പേരിൽ പഴയ വിഷം പുതിയ കുപ്പിയിൽ വരുമ്പോൾ നാം കോൾമയിർ കൊള്ളുന്നു


പേരും കുപ്പിയും മാറിയാൽ പിന്നെ നാം എല്ലാം മറക്കുന്നു


ചതിയന്മാർ അവിടെ രക്ഷകാരായി മാറുന്നു


കള്ളന്മാർ ഭരണാധികാരികളും ക്രൂരന്മാർ വിധികർത്താക്കളും ആകുന്നു.


എന്തെന്നറിയാതെതീക്കട്ടയുടെ ചുവന്നുതുടുത്ത സൗന്ദര്യം മാത്രം അകലെനിന്ന് കണ്ട് എടുക്കാൻപോകുന്ന കുഞ്ഞുകുട്ടിയെ പോലെ നമ്മളും


കത്തിച്ചും കരിയിച്ചും കളയുന്ന ഒന്നിനെ നാം മാറോട് ചേർക്കാൻ വെമ്പുന്നു.


അപ്പോഴും നാം നമ്മുടെ പഴയ ദുരനുഭവങ്ങൾ ഓർക്കുന്നില്ല.


പണ്ട് ഇതേ സനാതനമായിരുന്നു നമ്മെ അകറ്റിയിരുന്നതും തൊട്ടുകൂടാത്തവരുംതീണ്ടിക്കൂടാത്തവരും ആക്കിയിരുന്നതുമെന്ന്.


ഇപ്പൊഴും തെമ്മാടിത്തരത്തിനും കളവിനും ഉളള മറയായാണ് സനാതനമെന്ന സുന്ദരനാമമെന്ന്.


സനാതനം എന്നത് മുളകിന് പഞ്ചസാര എന്ന് പേരിടുന്നത് പോലെ മാത്രം


സനാതനം എന്നത് വിഷത്തിന് അമൃതെന്നും തേനെന്നും പേരിടുന്നത് പോലെ മാത്രം


സനാതനം എന്നത് തെമ്മാടിത്തത്തിനും കളവിനും ക്രൂരതക്കും നീതി എന്ന് പേരിടുന്നത് പോലെമാത്രം.


സനാതനത്തിന്റെ വക്താക്കളെയും തേരാളികളെയും കണ്ണുതുറന്നൊന്ന് കണ്ടാൽ ഇത് ആർക്കുംപെട്ടെന്ന് മനസ്സിലാവും.

No comments: