Sunday, August 17, 2025

മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ധൃതിബോധത്തിൽ നിന്ന് (ഖുർആൻ)

“മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ധൃതിബോധത്തിൽ(വേഗതാബോധത്തിൽ) നിന്നാണ്. “ (ഖുർആൻ)

അൽഭുതം തോന്നേണ്ട സൂക്തമാണിത്. 


ഒരു പദാർത്ഥത്തിൽ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നല്ല ഇവിടെ പറയുന്നത്. 


അതും വെള്ളത്തിൽ നിന്നും മണ്ണിൽ നിന്നും ഒക്കെ മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറയുന്ന അതേ ഖുർആനാണ് മനുഷ്യനെ സൃഷ്ടിച്ചത് ധൃതിബോധത്തിൽ (വേഗതാബോധത്തിൽ) നിന്നു എന്നുകൂടി പറയുന്നത് എന്നോർക്കണം.


ഈ സൂക്തത്തിന്റെ അർത്ഥം മനസ്സിലാകാൻ എളുപ്പമാണ്. 


ഈ സൂക്തത്തിന്റെ അർത്ഥമാണ് മനുഷ്യൻ കാലാകാങ്ങളിലായി ഉണ്ടാക്കിയ, നേടിയ പുരോഗതി, നേട്ടം.


മനുഷ്യൻ അവന്റെ മുഴുവൻ അന്വേഷണവും വെച്ച് ചരിത്രത്തിലുടനീളം ഉണ്ടാക്കിയെടുത്ത പുരോഗതി എന്താണ്?


മനുഷ്യൻ ഉണ്ടാക്കിയെടുത്ത പുരോഗതിയും പുരോഗതിയുടെ ആകത്തുകയും വേഗത എന്ന ധൃതി മാത്രമാണ്. 


മനുഷ്യന് എത്ര കിട്ടിയാലും പിന്നെയും പിന്നെയും പോരാ പോരാ എന്ന് തോന്നുന്ന ഏക സംഗതി വേഗത എന്ന ധൃതി മാത്രമാണ്. മനുഷ്യവിത്തിൽ സന്നിവേശിപ്പിക്കപ്പെട്ട ധൃതിബോധം. വേഗതാത്വര.


അതുകൊണ്ട് തന്നെ ആയിരവും പതിനായിരവും വർഷങ്ങൾക്ക് മുൻപും, യുഗങ്ങൾക്ക് മുൻപും ജീവിച്ച ആടും പശുവും പക്ഷിയും അടങ്ങുന്ന ഏതൊരു ജീവിയും ഇന്നും അന്നും ഒരേ വേഗതയിൽ തന്നെ ജീവിക്കുന്നു. 


മനുഷ്യനെ എല്ലാ കാര്യത്തിലും വേഗത കൂട്ടിയെടുക്കുകയും ചെയ്തു. ആവർത്തനങ്ങൾ സാധിക്കുന്ന ചക്രവും മെഷീനും വരെ കണ്ടെത്തി ആർജിച്ചുകൊണ്ട്. 


റോഡുകളും വാഹനങ്ങളും വിമാനങ്ങളും യന്ത്രങ്ങളും ഇന്റർനെറ്റും കമ്പ്യൂട്ടറും മൊബൈലും ഒക്കെ സാധ്യമാക്കിയ വേഗതയും പോരാതെ വീണ്ടും വീണ്ടും അക്ഷമനായിക്കൊണ്ട്.

No comments: