Saturday, August 9, 2025

കാട്ടുകള്ളന്മാരെ കുറിച്ച് ഇപ്പോൾ എന്ത് പറയുന്നു?

കാട്ടുകള്ളന്മാരെ കുറിച്ച് ഇപ്പോൾ എന്ത് പറയുന്നു


മൈ പ്രണ്ടിനെ കുറിച്ച് എന്ത് പറയുന്നു


ഇന്ത്യയുടെ കടം ഇരട്ടിച്ചതിനെ കുറിച്ച് എന്ത് പറയുന്നു


എല്ലാം മറക്കാൻ കുറച്ച് കളവുകളും മധുരത്തിന് മുസ്ലീം വിരോധവും എടുക്കട്ടെ.


********


സംവിധാനം എത്ര മോശമായിട്ടും മോശമാക്കിയിട്ടും പ്രതിപക്ഷ പാർട്ടികൾ അവിടവിടെ ജയിക്കുന്നത്ജനവികാരം അന്നും ഇന്നും അത്രക്ക് ബിജെപി വിരുദ്ധമായത് കൊണ്ടാണ്


വോട്ടർ പട്ടികയിലും മെഷീനിലും ഇലക്ഷൻ കമ്മീഷനിൽ തന്നെയും നടത്തിവെച്ച അഡ്ജസ്റ്റ്മെന്റുകൾഒന്നും മതിയാവാത്തത്ര ജനവികാരം ബിജെപി വിരുദ്ധമായത് കൊണ്ടാണ്


കളവുകളും വെറുപ്പും വിഭജനവും ഉണ്ടാക്കാൻ ആവത് ശ്രമിച്ചിട്ടും മതിയാവാത്തത്ര ജനവികാരം ബിജെപി വിരുദ്ധമായത് കൊണ്ടാണ്


അതുകൊണ്ടാണ്എത്രയെല്ലാം എന്തെല്ലാം കളിച്ചിട്ടുംതുറുപ്പ് ചീട്ടെന്ന് കരുതിയ മോഡിയുടെഭൂരിപക്ഷം പോലും നാലിലൊന്നായി ചുരുങ്ങിയതും സ്മൃതി ഇറാനി തോറ്റതും രാഹുൽ ഗാന്ധിമത്സരിച്ച രണ്ടിടത്തും മോദിയേക്കാൾ മൂന്നിരട്ടി ഭൂരിപക്ഷത്തിന് ജയിച്ചതും.


********


യോഗേന്ദ്ര യാദവ് പറഞ്ഞത് കേട്ടില്ലേ?


“ മധ്യപ്രദേശ്മഹാരാഷ്ട്രഹരിയാന തിരഞ്ഞെടുപ്പുകളിൽ പിൻവാതിലൂടെ കയറി കളവ് കളിച്ചു


വരാൻ പോകുന്ന ബീഹാർ തെരഞ്ഞെടുപ്പിൽ മുൻവാതിലിലൂടെ തന്നെ കയറി കളവ് കളിക്കുന്നു.”


********


അന്ന് ഇന്ദിരാഗാന്ധിയെ കൊണ്ട് രാജിവെപ്പിച്ച കോടതിയെങ്കിലും ഉണ്ടായിരുന്നു.


ഇന്നോ?


കെട്ടിടത്തിന്റെ മേൽ കോടതി എന്ന് എഴുതിയത് കൊണ്ടോ ശമ്പളം വാങ്ങുന്ന ഒരു കുറെ ആളുകൾഅതിൽ തൊഴിലെടുക്കുന്നത് കൊണ്ടോ ഒരു കെട്ടിടവും കോടതി ആവില്ല.


********


No comments: