ഇത് വെറും പ്രാദേശികമായി നടത്തുന്ന ഒറ്റയും തെറ്റായും ആയ കള്ളവോട്ടല്ല.
സംവിധാനത്തെ സംവിധാനം തന്നെ തകർക്കുന്ന കള്ളവോട്ട് ചേർക്കലാണ്, ചെയ്യലാണ്.
ഇലക്ഷൻ കമ്മീഷൻ തന്നെ കള്ളവോട്ട് ചെയ്യുന്നതും കള്ളവോട്ടിന് ഒത്താശ ചെയ്യുന്നതുമാണ്.
ഇല്ലാത്തവരെ കയറ്റിയും ഉള്ളവരെ ഇല്ലാതാക്കിയും ചെയ്യുന്ന സംഘടിത സംവിധാന അട്ടിമറിയാണ്.
വേലി തന്നെ വിള തിന്നുന്ന അട്ടിമറി.
സംരക്ഷകർ തന്നെ ഘാതകരാവുന്ന അട്ടിമറി.
********
കലാപങ്ങൾ മാത്രം ഉണ്ടാക്കുന്ന, അങ്ങനെ കലാപങ്ങൾ മാത്രമുണ്ടാക്കി അധികാരത്തിൽ വരികയും തുടരുകയും ചെയ്യുന്ന വിഭാഗമാണ് പറയുന്നത് രാഹുൽ ഗാന്ധിയുടെ ഉദ്ദേശം കലാപമാണെന്ന്.
കലാപങ്ങൾ ഉണ്ടാക്കുന്നതിൽ നിങ്ങൾ പക്ഷംപിടിക്കുന്ന വിഭാഗത്തെ വെല്ലാൻ കഴിവുള്ളവർ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ?
എന്നിട്ട്, ജനാധിപത്യപരമായ, ഭരണഘടനയും സംവിധാനവും സംരക്ഷിക്കാനുള്ള ശബ്ദത്തെ വരെ തടയിടാൻ വേണ്ടി അവർ പേടിപ്പിച്ച് പറയുന്നു ആ ശബ്ദം വരെ കലാപമാണെന്ന്.
No comments:
Post a Comment