പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന് കരുതുന്നവരും പറയുന്നവരും ഇങ്ങനെ തന്നെപറയണം.
വിഡ്ഢികളാവാൻ ഒന്നുമറിയാത്ത ജനങ്ങൾ ഇനിയും ബാക്കി.
*********
ഒപ്പിട്ട അഫിഡവിറ്റ് ആർക്കാണ് കൊടുക്കേണ്ടത്.
എല്ലാ തരികിടയും കളിച്ച, എല്ലാ തരികിടകൾക്കും കൂട്ടുനിന്ന കമ്മീഷന്.
ശരിയാണ്.
കുറ്റം ചെയ്തവൻ തന്നെ വിധികർത്താവ്. കളിക്കാരൻ തന്നെ റഫറിയും അമ്പയറും.
കോഴിക്കൂട്ടങ്ങളും ആട്ടിൻകൂട്ടങ്ങളും ചെന്നായയെ തന്നെയാണ് തങ്ങൾക്ക് വേണ്ട വിധികർത്താക്കൾആക്കേണ്ടത്.
റോഡിൽ വലിയൊരാപകടം ഉണ്ടായാൽ അപകടപ്പെട്ട് റോഡിൽ പിടയുന്ന ആൾ പിടയുന്ന സമയത്ത് തന്നെ ആവലാതി നേരിട്ട് എഴുതിക്കൊടുക്കുണം.
ആവലാതി നേരിട്ട് എഴുതിക്കൊടുക്കുന്നത് വരെ നോക്കിനിൽക്കുകയല്ലാതെ അപകടം നേരിട്ട് കണ്ടുനിൽക്കുന്ന പൊലീസ് നടപടികൾ ഒന്നും എടുക്കരുത്.
ചെന്നായ്ക്കളുടെ പുതിയ തിട്ടൂരമാണ്.
********
കളവുകൾ ഉണ്ടാക്കിപ്പറഞ്ഞ് കലാപങ്ങൾ നടത്തി മാത്രം അധികാരം നേടുന്ന, നിലനിർത്തുന്ന പാർട്ടിക്ക് വേണ്ടി പറയാവുന്ന ഏറ്റവും വലിയ ന്യായം:
രാഹുൽ ഗാന്ധി കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന്.
കോഴികളുടെയും ആടുകളുടെയും കലാപത്തെ കുറിച്ച ചെന്നായ്ക്കളുടെയും കുറുക്കൻമാരുടെയും വൃത്താന്തം.
വിശ്വസിക്കണം.
ചെന്നായ്ക്കളെ വീണ്ടും വീണ്ടും തെരുവിലിറക്കി വീണ്ടും വീണ്ടും കലാപങ്ങൾ ഉണ്ടാക്കി യഥാർത്ഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ വേണ്ട മുൻകൂർജാമ്യ വൃത്താന്തം, നടപടി.
കരുതലിനും കരുത്തിനും വേണ്ട മുസ്ലീം വിരോധവും പാക്കിസ്ഥാൻ വിരോധവും അതിർത്തിയിലുംഅങ്ങിങ്ങും സൗകര്യപൂർവ്വവും ആവശ്യാനുസാരവും നടത്താവുന്ന സ്ഫോടനങ്ങളും ഭീകരാക്രമണങ്ങളും മരുന്നായി ഈ ചെന്നായ്ക്കളുടെ കയ്യിലുണ്ടല്ലോ?
********
ചരിത്രത്തിൽ ഇത്രക്ക് നീചമായ ഭരണവും നീചരായ ഭരണാധിപരും ഉണ്ടായിട്ടില്ല. ഉളുപ്പില്ലാത്തവർ. ഉളുപ്പില്ലായ്മയെയും കളവിനെയും സാധാരണകാര്യമാക്കിയവർ. “നിനക്ക് ഉളുപ്പും നാണവും തോന്നുന്നില്ലെങ്കിൽ തോന്നുന്നതെന്തും ചെയ്യുക” (പ്രവാചകവചനം)
*******
വോട്ട് കളവ് ആരോപണത്തെ വർഗ്ഗീയകലാപങ്ങൾ ഉണ്ടാക്കി നേരിടും. മുസ്ലിം വിരോധം ഉണ്ടാക്കിനേരിടും.
അതിർത്തിയിലെ സംഘർഷം കാണിച്ച് നേരിടും.
കളി ആരോടാണ്?
കളവിൽ ബിരുദാനന്തര ബിരുദവും ഗവേഷണവും നടത്തിയവരോടോ?
******
ഒന്നിനും കൊള്ളാത്ത, ബലൂൺ പോലെ വീർപ്പിച്ച ഒരു ഫ്രോഡും ഫ്രോഡ് പാർട്ടിയും ഒരു നാടിന്റെ ഭരണത്തിലേറുന്നു, അധികാരം കയ്യാളുന്നു.
ചവിട്ടിപ്പുറത്താക്കും വരെ കിട്ടിയേടത്തോളം ലാഭം.
ആസനത്തിൽ ആൽ മുളച്ചാൽ അതും തണലെന്ന് കരുതുന്നത്ര നാണംകെട്ടവർ

.jpg)
No comments:
Post a Comment