എന്തൊക്കെയോ പറയുന്നു?
അതുപോലുള്ള എന്തും പറഞ്ഞ് വിശ്വസിപ്പിക്കാൻ പറ്റിയ ജനതയും
ചെയ്യാത്ത, ഇല്ലാത്ത തെറ്റുകളെ ഭൂതകാലത്തിൽ തിരയുക.
എന്നിട്ടതിനെ വർത്തമാനകാലത്തിൽ ഒന്നുമറിയാത്ത ജനങ്ങൾക്കിടയിൽ വെറുതെയങ്ങ് പറയുക.
വർത്തമാനകാലത്തിൽ ബോധപൂർവ്വം ചെയ്യുന്ന തങ്ങളുടെ തെറ്റുകൾക്കും കളവുകൾക്കുംഭൂതത്തിൽ അങ്ങനെ സംഭവിച്ചു, ചെയ്തു എന്നതിനെ ന്യായമാക്കുക, മറയാക്കുക.
ഭൂതകാലത്തിൽ ചെയ്ത, സംഭവിച്ച അബദ്ധങ്ങളും തെറ്റുകളും തന്നെ (അങ്ങനെ സംഭവിച്ചു, ചെയ്തു എന്നത് വാദത്തിന് വേണ്ടി സമ്മതിച്ചാൽ തന്നെ ) ആവർത്തിക്കാനാണോ നിങ്ങളെ ജനങ്ങൾതെരഞ്ഞെടുത്തത് (തെരഞ്ഞെടുത്തു എന്നത് തന്നെ കളവാണെങ്കിലും)?
ഭൂതകാലത്തിൽ ചെയ്ത, സംഭവിച്ച അബദ്ധങ്ങളും തെറ്റുകളും വർത്തമാനകാലത്തിൽ നിങ്ങൾക്ക്തെറ്റുകളും കളവുകളും ചെയ്യാനുള്ള അനുമതി പത്രമാണോ?
അല്ലെങ്കിൽ, മറ്റാരെങ്കിലും തെറ്റ് ചെയ്തുവെന്നത് കൊണ്ട് നമ്മളും തെറ്റുകൾ ചെയ്യണം എന്നാണോ?
മറ്റാരെങ്കിലും ചെയ്ത തെറ്റ് നമ്മുടെ തെറ്റുകൾക്കുള്ള ന്യായമാണോ?
മറ്റാരെങ്കിലും ചെയ്ത തെറ്റ് നമ്മുടെ തെറ്റുകളെ ശരിയാക്കുമോ ?
ഒരു തെറ്റും കളവും മറ്റൊരു തെറ്റിനെയും കളവിനെയും ശരിയും സത്യവും ആക്കുമോ?
No comments:
Post a Comment