ഈ സ്വാതന്ത്ര്യദിനത്തെ സ്വാതന്ത്ര്യസമര ദിനം കൂടിയാക്കണം.
കളവിന്റേയും ഫാസിസത്തിന്റെയും അധിനിവേശത്തിൽ നിന്നുള്ള സ്വാതന്ത്ര്യസമരം.
********
കളവ് നാടിനെ ഭരിക്കുമ്പോൾ നാടിനെ സ്നേഹിക്കുന്നതിന്റെ ഭാഗമാണ് കളവിനെ സംശയിക്കുക, കളവ് ആര് പറഞ്ഞാലും വിശ്വസിക്കുക എന്നത്
********
ഡിജിറ്റൽ ഇന്ത്യയാണ്. ഊറ്റം കൊള്ളുകയാണ്.
പക്ഷേ വോട്ടർപട്ടിക ഡിജിറ്റലായി കാണാനും പരിശോധിക്കാനും അനുവദിക്കില്ല.
കാരണം കള്ളന്മാർ എല്ലാവരെയും പേടിക്കുന്നു.
********
സോറി.
അന്നേരം മറന്നുപോയി.
പാക്കിസ്ഥാന്റെ ആറു വിമാനങ്ങൾ തട്ടിയിട്ടിരുന്നുവെന്ന കാര്യം ഇപ്പോഴാണ് പ്രധാനമന്ത്രിക്ക്ഓർമ്മവന്നത്.
വോട്ട് തട്ടിപ്പ് വാർത്തകൾ എന്തെല്ലാം ഇനിയും ഓർമ്മിപ്പിക്കും, സംഭവിപ്പിക്കും?
*******
കളവും അതുണ്ടാക്കുന്ന വെറുപ്പും വിഭജനവും മാത്രം കൈമുതലായ ഫാസിസ്റ്റ് കള്ളന്മാർ ഭരിക്കുന്നഏത് നാട്ടിലും ഭരണാധികാരിയും തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ഒക്കെ തെറ്റ് മാത്രമേആവൂ.
കള്ളന് കഞ്ഞി വെച്ചുകൊടുക്കുന്നവർ തന്നെയേ ആവൂ.
പണ്ട് ഹിറ്റ്ലറിനും മുസോളിനിയ്ക്കും സദ്ദാമിനും ഒക്കെ ഇത്തരം കോടതിയുടെയും കമ്മീഷന്റെയുംഒക്കെ പിന്തുണ ലഭിച്ചിരുന്ന.
********
വോട്ടർ പട്ടിക മാത്രമല്ല. എല്ലാം കളവായിരുന്നുവോ?
ഗോധ്ര മുതൽ ഇങ്ങോട്ട് എല്ലാം കളവ് മാത്രമായിരുന്നുവോ?
കളവിനെ തേരാളിയാക്കി നടത്തിയ തേരോട്ടം.
ആ കളവിന്റെ ഭാഗമായിരുന്നുവോ അവിടവിടെ ഇടക്കിടക്ക് ആവശ്യാനുസരണം ഉണ്ടായ, ഉണ്ടാക്കിയആക്രമണങ്ങളും തീവ്രവാദികളുടെ പേരിലിട്ട ആക്രമണങ്ങളും.
********
ഇത്രയും കളവ് കളിച്ചത് കൊണ്ടും കളിക്കാൻ കഴിയുമെന്ന ധൈര്യമുള്ളത് കൊണ്ടും തന്നെയാണ്ധിക്കാരപൂർവം സംഘപരിവാർ ആവർത്തിച്ച് പറഞ്ഞത്.
ഇനിയങ്ങോട്ട് ഇരുപത്തഞ്ച് വർഷം നമ്മൾ മാത്രമെന്ന്, ആരും തിരിഞ്ഞുനോക്കേണ്ടെന്ന്.
കോൺഗ്രസ്മുക്ത ഭാരതമാക്കുമെന്ന്.
കളവ് കളിച്ച്, കലാപങ്ങളുണ്ടാക്കി, 80:20ൽ വിഭജിച്ച് അധികാരം സ്ഥിരമാക്കാമെന്നധൈര്യത്തോടെ.
No comments:
Post a Comment