രാജ്യത്തിന്റെ ശക്തിയിൽ വിശ്വാസമുണ്ട്.
പക്ഷേ, ഭരണകൂട പാർട്ടിയുടെ ദുരുദ്ദേശങ്ങളിലും കെടുകാര്യസ്ഥതകളിലും വിശ്വാസമില്ല.
അങ്ങനെ വിശ്വാസമില്ലാതെ തന്നെയാണല്ലോ ബിജെപി എന്ന ഇന്നത്തെ ഭരണപക്ഷ പാർട്ടിയുംകോൺഗ്രസ്സ് ഭരണകൂടത്തിനെതിരെ അന്ന് കൂവിവിളിച്ചത്.
അതൊന്നും അക്കാലത്ത് രാജ്യദ്രോഹമായില്ലല്ലോ?
********
സനാതനധർമ്മത്തിൽ “സത്യം മാത്രം ചെയ്യണം, പറയണം” എന്നതില്ലേ?
എന്നിട്ടെന്തേ ഈ കേൾക്കുന്നത് മുഴുവൻ കേൾക്കുന്നു?
സനാതനധർമ്മത്തെ അധികാരത്തിലേക്കുള്ള വഴിയാക്കിയവർ ഇന്ത്യക്കാരെ എത്തിച്ചദുരന്തമതാണ്.
കളവ് ചെയ്യുന്നതും പറയുന്നതും പ്രശ്നമാവാത്ത മാനസിക്കാവസ്ഥ.
സ്വന്തം രാജ്യത്തെ നശിപ്പിച്ചിട്ടായാലും സാരമില്ല, വയറുനിറക്കാൻ വെറുപ്പും വിദ്വേഷവും മതി എന്നമാനസിക്കാവസ്ഥ.
*********
കളവ് മാത്രം ചെയ്തും പറഞ്ഞും കൊണ്ട് അവർ പറയും സത്യമേവ ജയതേ. ഇതാണോ ഇങ്ങനെയാണോ സനാതനധർമ്മം?
********
ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ കുറ്റക്കാരായാൽ ശിക്ഷിക്കുന്ന നിയമമോ കോടതിയോപൊലീസോ ഏജൻസിയോ ഇവിടെ ഇല്ല.
ഉള്ളത് ഭരിക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന നിരപരാധികളെ അപരാധികളാക്കി ശിക്ഷിക്കുന്ന കണ്ണടച്ചനിയമവും കോടതിയും പോലീസും ഏജൻസിയും മാത്രം.
പിന്നെ ഉള്ളത് ഗതികേട് കൊണ്ട് മാത്രം ആയിപ്പോകുന്ന പാവങ്ങളായ സാധാരണ ജനങ്ങളിൽനിന്നുള്ള കുറ്റവാളികളെ ശിക്ഷിക്കുന്ന നിയമവും കോടതിയും പോലീസും ഏജൻസിയും.
********
ഡിഡോളറൈസേഷന് വേണ്ടി ശ്രമിച്ചതാണ്, ആഫ്രിക്കൻ കറൻസിക്ക് വേണ്ടി കരുനീക്കിയതാണ്ഖദ്ദാഫി തീവ്രവാദി ആയതും ലിബിയ നശിച്ചതും.
ഇറാൻ ആദ്യമേ അപ്പണി തുടങ്ങിയത് കൊണ്ടുകൂടിയാണ് ഇറാനെ ഉപരോധിച്ച് ഒറ്റപ്പെടുത്തുന്നതുംആക്രമിക്കുന്നതും.
മൈ പ്രണ്ട് വിളിച്ചുനടന്ന മോദിയുടെ ഇന്ത്യ എത്രവൈകിയാണ് ഇക്കാര്യം മനസ്സിലാക്കുന്നതെന്ന്നോക്കൂ.
No comments:
Post a Comment