കോൺഗ്രസ് ഭരിക്കുമ്പോൾ ബിജെപി കോൺഗ്രസിനെ എതിർത്തപ്പോൾ, കോൺഗ്രസ്സ് എന്നഭരണകൂട പാർട്ടിയേയും അവർ നയിക്കുന്ന ഭരണകൂടത്തെയും എതിർത്തപ്പോൾ, അത്ഇന്ത്യക്കെതിരെ ആയിരുന്നില്ലേ? രാജ്യദ്രോഹമായിരുന്നില്ലേ?
ആയിരുന്നില്ലെങ്കിൽ,
ഇപ്പോഴത്തെ ഭരണകൂടത്തെ, ഭരണകൂടത്തെ നയിക്കുന്ന പാർട്ടിയെയും അവരുടെ തെറ്റുകളുംകളവുകളും ചൂണ്ടിക്കാട്ടി എതിർക്കുന്നതും ഇന്ത്യക്കെതിരെ എന്ന അർത്ഥം വരില്ല, രാജ്യദ്രോഹമെന്നതാവില്ല.
കോൺഗ്രസ്സ് ഭരിക്കുന്ന കാലത്ത് സ്വന്തം രാജ്യമെന്നതും രാജസ്നേഹവും രാജ്യദ്രോഹവുംമറ്റുമൊന്നും ബിജെപിക്ക് ബാധകമല്ലായിരുന്നില്ലേ?
ആയിരുന്നില്ലെങ്കിൽ, ഇപ്പോഴുള്ളവർക്കും അത് ബാധമാകില്ല.
ഭരണകൂടത്തിന്റെ തെറ്റുകളെ വിമർശിക്കുകയെന്നാൽ,
ഭരിക്കുന്ന പാർട്ടിയുടെ കൊള്ളരുതായ്മകളെയും തെറ്റുകളെയും കളവുകളെയുംവിമർശിക്കുകയെന്നാൽ,
രാജ്യാത്തിനെതിരെ എന്നല്ല അർത്ഥം.
രാജ്യദ്രോഹം എന്നല്ല അർത്ഥം.
പകരം, രാജ്യത്തിന് വേണ്ടി എന്നാണർത്ഥം.
യഥാർത്ഥ രാജ്യതാൽപര്യത്തിന് വേണ്ടി (വെറും സങ്കുചിതമായ, അന്ധമായ, കുടുങ്ങിയ പാർട്ടിതാൽപര്യത്തിന് വേണ്ടിയല്ല) എന്നാണർത്ഥം.
യഥാർത്ഥ രാജ്യസ്നേഹം വെച്ചാണ് എന്നാണതിന്റെ അർത്ഥം.
രാജ്യസ്നേഹത്തെയും അയൽരാജ്യ ശത്രുതയെയും മുസ്ലിംവിരുദ്ധതയെയും സ്വന്തം കളവുകളെയുംതെമ്മാടിത്തങ്ങളെയും തെറ്റുകുറ്റങ്ങളെയും മറച്ചുപിടിക്കാനുള്ള ന്യായമാക്കരുത്.
അത് കാപട്യമാണ്, വഞ്ചനയാണ്.
അതാണ് യഥാർത്ഥ രാജ്യവിരുദ്ധതയും രാജ്യദ്രോഹവും.
സ്വന്തം പാർട്ടി നിങ്ങളെ അന്ധരാക്കിയിട്ടില്ലെങ്കിൽ ഇക്കാര്യം മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുംഉണ്ടാവില്ല.
കളവ് ആര് പറഞ്ഞാലും കളവ് തന്നെയാണ്.
പ്രത്യേകിച്ചും രാജ്യത്തെയും രാജ്യത്തെ ജനങ്ങളെയും പമ്പരവിഡ്ഢികളാക്കുന്ന, വഞ്ചിക്കുന്ന, തെറ്റിദ്ധരിപ്പിച്ച് പാർട്ടി അജണ്ടകൾ മാത്രം നടപ്പാക്കുന്ന കളവുകൾ വെറും കളവുകൾ മാത്രമാണ്.
അത് രാജ്യവിരുദ്ധതയും രാജ്യദ്രോഹവും മാത്രമാണ്.
അത്തരം കളവുകൾക്ക് രാജ്യസ്നേഹത്തിന്റെ ഡെക്കറേഷൻ നൽകി രക്ഷപ്പെടാൻ ആരെയും ഒരുപാർട്ടിയേയും അനുവദിച്ചുകൂടാ.
By: Abdul Raheem Puthiya Purayil
No comments:
Post a Comment