Friday, August 1, 2025

ഈയുള്ളവന് ഈയുള്ളവന്റെ വഴി. നിങ്ങൾക്ക് നിങ്ങളുടെ വഴി.

 നിലപാടുകൾ ഉണ്ടാക്കുന്നതും പറയുന്നതും സ്ഥാനവും ലാഭവും കമ്മീഷനും ശമ്പളവും പ്രതീക്ഷിച്ചും വാങ്ങിയും ആണോ, ആകുമോ?


അറിയില്ല, അനുഭവമില്ല.


പക്ഷേ, അധികാരവും സമ്പത്തും വെച്ച് വാർത്താമാധ്യമങ്ങളെയും കോടതികളെയും ഇലക്ഷൻകമ്മീഷനെയും ഇഡിയെയും മറ്റ് ഏജൻസികളെയും വിലക്കെടുത്ത നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്എന്നത് കൊണ്ട് ആർക്കും ആരേയും എങ്ങനെയും സംശയിക്കാം


സ്വയം ചെയ്യുന്നതും അനുഭവിക്കുന്നതും തന്നെ മറ്റുള്ളവരിൽ സംശയിക്കുകയുംആരോപിച്ചുപോവുകയും സാധാരണമാണ്


തന്നെപ്പോലെ തന്നേയായിരിക്കും മറ്റുള്ളവരും എന്ന് ധരിച്ച് സമാധാനം കൊള്ളാൻ ശ്രമിക്കുന്നവരാണവർ.


അതുകൊണ്ട് തന്നെ, പലരും അങ്ങനെ ആരോപിക്കുന്നത് കാണുമ്പോൾ തോന്നുന്നത് അങ്ങനെ കൂലിവാങ്ങി നിലപാട് എടുക്കുന്നവരും പറയുന്നവരും പൊതുവേ ഒരുകുറെ ഉണ്ടാകുമെന്നാണ്.


സ്ഥാനവും അധികാരവും പ്രതീക്ഷിച്ച് കൂടുമാറുന്ന തരം, പാർട്ടി മാറുന്ന തരം രാഷ്ട്രീയ നേതൃത്വം കൊടികുത്തി വാഴുന്ന നാട്ടിലുമാണല്ലോ നമ്മൾ ജീവിക്കുന്നത്?


റിട്ടയർമെന്റിന് ശേഷം കിട്ടിയേക്കാവുന്ന എംപി, ഉപരാഷ്ട്രപതി, രാഷ്ട്രപതി സ്ഥാനങ്ങൾ കൊതിച്ചും, ഇ ഡി, ഇൻകം ടാക്സ് റൈഡുകളെയും അന്വേഷണങ്ങളെയും ഭയന്നും നീതിന്യായത്തെ വരെ അട്ടിമറിച്ച, അട്ടിമറിക്കുന്ന കോടതികളും വിധികർത്താക്കകളും ഉള്ള നാട്ടിലുമാണ് നമ്മൾ ജീവിക്കുന്നത്. 


പാപം ചെയ്യാത്തവർ ഇല്ലാത്തത് കൊണ്ട് യഥാർത്ഥ കുറ്റവാളിയെ കല്ലെറിയാൻ ആളില്ലാത്ത നാട്ടിലും കൂടിയാണല്ലോ നമ്മൾ വളരെ സാധാരണമായും ജീവിക്കുന്നത് 


ഈയടുത്തകാലത്ത് ശശി തരൂരടക്കം തലതാഴ്ത്തുന്നതും വാല് പൊക്കുന്നതും മൗനം ദീക്ഷിക്കുന്നതും, ബ്രോക്കർ പണിയെടുക്കുന്നതും എന്തിനാണ് എന്നതിലും അധികമാർക്കും അതുകൊണ്ട് തന്നെ വലിയ സംശയങ്ങൾ ഉണ്ടാവില്ല.


പക്ഷേ ഈയുള്ളവന്റെ സ്വന്തം അനുഭവത്തിലും അറിവിലും അങ്ങനെയില്ല, അങ്ങനെ ചിന്തിക്കാൻ പോലും സാധിക്കില്ല, അങ്ങനെ ചിന്തിക്കും വിധം ഒരുതരം സ്വാധീനങ്ങൾക്കും പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വിധേയമാകുന്ന മാനസികാവസ്ഥ കൊണ്ടുനടക്കുന്നുമില്ല.


ഈയുള്ളവന്റെ മേൽ അങ്ങനെ വല്ലതും ആരോപിക്കുന്നവ സ്വയം നിലപാടുകൾ ഉണ്ടാക്കുന്നതിനുംപറയുന്നതിനും അങ്ങനെ കാശ് വാങ്ങുന്നുണ്ടോ, സ്ഥാനം പൃസ്തീക്ഷിക്കുന്നുണ്ടോ എന്നൊന്നും ഈയുള്ളവനറിയില്ല.


എന്നുവെച്ച് അവരുടെ മേലോ മറ്റാരുടെയെങ്കിലും മേലോ ഈയുള്ളവൻ എന്തെങ്കിലും ആരോപിക്കില്ല


ഈയുള്ളവൻ സ്വയം ചെയ്യാത്തതും ഈയുള്ളവന് ഒരുനിലക്കും അനുഭവവും അറിവുംബോധ്യതയും ഇല്ലാത്തതും അവരുടെയോ മറ്റാരുടേയെങ്കിലും മേലോ സംശയിക്കുകയോആരോപിക്കുകയോ ഈയുള്ളവന് സാധ്യമല്ല.


അതുകൊണ്ട് തന്നെ ഈയുള്ളവനെ തെറിവിളിക്കുന്നവരെ തിരിച്ച് തെറിവിളിക്കാനോ, 


ഈയുള്ളവനെ സംശയിക്കുന്നവരെ തിരിച്ച് സംശയിക്കാനോ,


ഈയുള്ളവന്റെ മേൽ ആരോപണം നടത്തുന്നവർക്കെതിരെ തിരിച്ച് ആരോപണം നടത്താനോ,


ഈയുള്ളവൻ തയ്യാറായല്ല.


കാരണം അഴുക്കുകളെടുത്ത് ഈയുള്ളവനെ എറിയാൻ അവർ ശ്രമിക്കുന്നു. 


ഈയുള്ളവന്റെ മേൽ അവരെറിയുന്ന അഴുക്കുകൾ കൊണ്ടില്ല, കൊള്ളില്ല.


പകരം എന്ത് സംഭവിച്ചു?


ഈയുള്ളവനെ വൃത്തികെടുത്താൻ വേണ്ടി അവരെടുത്ത ആ അഴുക്കുകളെ കൊണ്ട് അവരുടെ കൈകൾ വൃത്തികെട്ടു. 


തിരിച്ച് അവരെ എറിയാൻ അഴുക്കുകൾ കയ്യിലെടുക്കാനും സ്വന്തം കൈകൾ വൃത്തികെടുത്താനും ഈയുള്ളവൻ തയ്യാറല്ല.


ഈയുള്ളവന് ഈയുള്ളവന്റെ വഴി. 


നിസ്സഹായത നിറയാത്ത ആത്മവിശ്വാസമുള്ള, ധൈര്യമുള്ള, കാപട്യം അശേഷവും വേണ്ടാത്ത, അതിനാൽ തന്നെ അഭിനയിക്കേണ്ടിയും പേടിക്കേണ്ടിയും വരാത്ത, സത്യസന്ധമായ വഴി 


നിങ്ങൾക്ക് നിങ്ങളുടെ വഴി. 


നിസ്സഹായത നിറഞ്ഞ, നിരാശ പൂണ്ട, ആത്മവിശ്വാസമില്ലാത്ത ഭീരുത്വത്തിന്റെയും കാപട്യത്തിന്റെയും, അതിനാൽ തന്നെ എപ്പോഴും അഭിനയിക്കേണ്ടിയും പേടിക്കേണ്ടിയും വരുന്ന വഴി.

No comments: